‘മുക്രി വിത്ത് ചാമുണ്ഡി’; ദോഹയിൽ പ്രദർശനം
text_fieldsദോഹ: മലബാറിലെ പ്രശസ്തമായ മാപ്പിള തെയ്യം പ്രമേയമാക്കി മുതിർന്ന മാധ്യമപ്രവർത്തകൻ അഷറഫ് തൂണേരി സംവിധാനം ചെയ്ത ‘മുക്രി വിത്ത് ചാമുണ്ഡി; ദി സാഗ ഓഫ് ഹാർമണി ഇൻ തെയ്യം ആർട്ട്’ ഡോക്യുമെന്ററിയുടെ ഖത്തറിലെ ആദ്യ പ്രദർശനം മാർച്ച് നാലിന്. ഇന്ത്യൻ മീഡിയ ഫോറം (ഐ.എം.എഫ്) നേതൃത്വത്തിൽ ഐ.സി.സി മുംബൈ ഹാളിൽ വൈകീട്ട് 7.30 മുതലാണ് പ്രദർശനം. പ്രദർശനശേഷം സംവിധായകൻ അഷറഫ് തൂണേരി പ്രേക്ഷകസദസ്സുമായി സംവദിക്കും.വടക്കേ മലബാറിലെ മാപ്പിള തെയ്യം പ്രമേയമാക്കി പുറത്തിറങ്ങിയ ആദ്യ ഇംഗ്ലീഷ് ഡോക്യുമെന്ററിയാണിത്. 2023 നവംബറില്‍ തിരുവനന്തപുരത്ത് നിയമസഭയുടെ രണ്ടാമത് അന്താരാഷ്ട്ര പുസ്തകമേളയില്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍, ശശി തരൂര്‍ എം.പി എന്നിവര്‍ പ്രകാശനം ചെയ്ത ഡോക്യുമെന്ററി കേരളത്തിലെ സര്‍വകലാശാലകളിലും കോളജുകളിലും പൊതുപരിപാടികളിലും പ്രത്യേക പ്രദര്‍ശനം നടത്തിയിരുന്നു.
ഖത്തർ പ്രവാസികളാണ് ഡോക്യുമെന്ററിയുടെ നിർമാതാക്കൾ. ഡൽഹി യൂനിവേഴ്സിറ്റി അസി. പ്രഫസർ അബ്ദുല്ല അബ്ദുൽ ഹമീദ്, മാധ്യമപ്രവർത്തകൻ മുജീബുർറഹ്മാൻ കരിയാടൻ എന്നിവർ തിരക്കഥയും എ.കെ മനോജ്, സോനു ദാമോദർ കാമറയും അനീസ് സ്വാഗതമാട് എഡിറ്റിങ്ങും നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.