കാനിൽ തിളങ്ങി ഖത്തർ മലയാളിയുടെ 'ഡോഗ് ബ്രദേഴ്സ്'
text_fieldsദോഹ: ആരുടെയും ഉള്ളുലക്കുന്ന 14 മിനിറ്റ് നേരം. വിശപ്പിെൻറ കാഠിന്യവും മൂർച്ചയും കാഴ്ചക്കാരൻ മനസ്സുകൊണ്ടെങ്കിലും ഒരുനിമിഷം അറിയും. അട്ടപ്പാടിയിലെ മധുവിെൻറ നിലവിളി നമ്മുടെയും കാതുകളിലേക്ക് തുളച്ചുകയറും. കൊൽക്കത്തയിലെ കൾട്ട് ഫിലിം ഫെസ്റ്റിവലിൽ അവാർഡ് വിന്നറും ലോക പ്രശസ്തമായ ബർലിൻ ഫിലിം ഫെസ്റ്റിവലിലേക്ക് സെലക്ഷൻ ലഭിച്ചതുമായ 'ഡോഗ് ബ്രദേഴ്്സ്' എന്ന ഹ്രസ്വചിത്രം 14 മിനിറ്റ് പൂർത്തിയാക്കുേമ്പാഴേക്കും കാഴ്ചക്കാരന് വിശപ്പിെൻറ വിലാപം അറിഞ്ഞിരിക്കും. കാൻ ഫെസ്റ്റിവലിെൻറ ആഘോഷനിറവിലാണ് ചിത്രത്തിെൻറ അണിയറ ശിൽപികൾ. വിശ്വൻ സംവിധാനം ചെയ്ത ചിത്രം പ്രദർശിപ്പിച്ച വേദികളിലെല്ലാം ശ്രദ്ധേയ നേട്ടം കൈവരിച്ചേപ്പാൾ അതിനുപിന്നിലെ കരുത്തായ ഒരു മനുഷ്യൻ ഇവിടെ, ദോഹയിലുണ്ട്. പിന്നണി പ്രവർത്തകർക്ക് എല്ലാ സ്വാതന്ത്ര്യവും നൽകി, ചിത്രം പെർഫക്ട് ആയിരിക്കണമെന്ന ഒരേയൊരു വാശി മാത്രമുള്ള നിർമാതാവ് ഗോപകുമാർ ജി. നായർ. തിരുവനന്തപുരം പൂജപ്പുര സ്വദേശിയായ ഇദ്ദേഹം ഖത്തർ ടി.വി വാർത്ത വിഭാഗത്തിൽ സീനിയർ കാമറാമാനാണ്.
സംഗീതത്തിലും സിനിമയിലുമുള്ള ഇഷ്ടംകൂടി കാമറ തോളിലേറ്റി കരിയർ കെട്ടിപ്പടുത്ത ഗോപകുമാറിെൻറ നേതൃത്വത്തിൽ എറണാകുളത്ത് ആരംഭിച്ച േഗ്രറ്റ് (Gr8) എ.വി പ്രൊഡക്ഷനാണ് വിശ്വൻ സംവിധാനം ചെയ്ത ഷോർട്ട്ഫിലിം നിർമിച്ചത്. പാലക്കാട് ജില്ലയിലെ തിരുവില്വാമല ഗ്രാമത്തിലെ രണ്ട് കുട്ടികളിലൂടെയാണ് ചിത്രം കഥപറയുന്നത്. രണ്ട് സഹോദരങ്ങളും രണ്ട് പട്ടിക്കുട്ടികളും തമ്മിലെ സൗഹൃദത്തിലൂടെയാണ് വിശപ്പിെൻറ തീക്ഷ്ണത പ്രേക്ഷകർക്കു മുമ്പാകെ വിളമ്പുന്നത്. അസഹ്യമായ വിശപ്പ് മാറ്റാൻ ഭക്ഷണം മോഷ്ടിച്ചതിെൻറ പേരിൽ, ആൾക്കൂട്ടം കെട്ടിയിട്ട് മർദിച്ച് കൊലപ്പെടുത്തിയ അട്ടപ്പാടിയിലെ മധുവിെൻറ സംഭവകഥയുടെ പശ്ചാത്തലത്തിലാണ് ചിത്രം സംവദിക്കുന്നത്.
കൊൽക്കത്ത കൾട്ട് ഫിലിം ഫെസ്റ്റിവലിൽ ഷോർട്ട് ഫിലിം വിഭാഗത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷമാണ് 'ഡോഗ് ബ്രദേഴ്സ്' ബർലിൻ ഇൻറർനാഷനൽ ആർട്ട് ഫിലം ഫെസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ജൂണിലെ കാൻ വേൾഡ് ഫെസ്റ്റിവലിൽ പ്രത്യേക പരാമർശം നേടിയതോടെ, 2022 കാൻ ഫെസ്റ്റിലേക്ക് നേരിട്ടുള്ള എൻട്രിയും സ്വന്തമാക്കി. അപ്പവും വീഞ്ഞും, ഔട്ട് ഓഫ് സിലബസ്, ഡോ. പേഷ്യൻറ് എന്നീ സിനിമകളുടെ സംവിധായകനായ വിശ്വനാണ് 'ഡോഗ് ബ്രദേഴ്സ്' ഷോർട്ട് ഫിലിമിെൻറ തിരക്കഥയും സംവിധാനവും ഒരുക്കിയത്.
ചലച്ചിത്ര താരം കെ.എസ്. പ്രതാപൻ, നാടൻപാട്ടുകാരി വസന്ത പഴയന്നൂർ എന്നിവരാണ് പ്രധാന വേഷമണിഞ്ഞത്. സംഗീതം സുനിൽ കുമാറും കാമറ വിജേഷ് കപ്പാറയും സൗണ്ട് മിക്സിങ് ഗണേഷ് മാരാറും നിർവഹിച്ച ഹ്രസ്വചിത്രം, എന്തുകൊണ്ടും പ്രഫഷനൽ മികവും ലോേകാത്തര നിലവാരവും പുലർത്തുന്നതാണ്.
സമൂഹത്തിന് ഏറ്റവും മികച്ച സന്ദേശം നൽകാൻ കഴിയുന്ന വിഷയം എന്ന നിലയിലാണ് ഈ ചിത്രത്തിെൻറ നിർമാണ ഉത്തരവാദിത്തം ഏറ്റെടുത്തതെന്ന് ഗോപകുമാർ ജി. നായർ 'ഗൾഫ് മാധ്യമ'ത്തോട് പറയുന്നു. ''സംവിധായകൻ ചിത്രത്തിെൻറ കഥ പറഞ്ഞപ്പോൾ ഉള്ളുലച്ചു. വിശപ്പിനെക്കാൾ വലിയതൊന്നും ആർക്കുമില്ല. എല്ലാവരും കണേണ്ട സാമൂഹിക പ്രസക്തമായ ചിത്രം എന്ന നിലയിലാണ് നിർമാണം ഏറ്റെടുത്തത്. നിർമാണ ചെലവോ സമയമോ ഒരു പ്രശ്നമായില്ല. ഏറ്റവും ഗുണമേന്മയോടെ പൂർത്തിയാക്കണമെന്ന് മാത്രമാണ് ഞാൻ പ്രൊഡക്ഷൻ ടീമിന് നൽകിയ നിർദേശം. അവർ ഭംഗിയായി നിർവഹിച്ചു. അതിെൻറ ഫലമാണ് ലോകവേദികളിൽനിന്ന് ലഭിക്കുന്ന അംഗീകാരങ്ങൾ'' -ഗോപകുമാർ നായർ പറയുന്നു.
നേരത്തേ ദൂരദർശനിലും പിന്നീട് കൈരളി ടി.വിയിലും കാമറമാനായി ജോലി ചെയ്ത ഗോപകുമാർ 2004ലാണ് ഖത്തറിലെത്തുന്നത്. ഇവിടത്തെ സർക്കാർ ഉടമസ്ഥതയിലുള്ള ചാനലിൽ കാമറാമാനായാണ് തുടങ്ങുന്നത്. ഇപ്പോൾ, 17 വർഷം പിന്നിട്ടപ്പോൾ ന്യൂസ് വിഭാഗത്തിൽ സീനിയർ കാമറാമാനാണ് ഈ തിരുവനന്തപുരം സ്വദേശി. ഇതിനിടയിലാണ് സിനിമാ മോഹത്തിനിടയിൽ കൊച്ചിയിൽ ഗ്രേറ്റ് (Gr8) എ.വി പ്രൊഡക്ഷൻ എന്ന പേരിൽ സിനിമ നിർമാണ യൂനിറ്റ് ആരംഭിച്ചത്.
മികച്ച കാമറ, സിനിമ നിർമാണ സംവിധാനങ്ങളുള്ള യൂനിറ്റ് ഇതിനകം ഒട്ടേറെ മലയാള സിനിമകളുമായും സഹകരിച്ചിട്ടുണ്ട്. അതിനിടയിലാണ് സ്വന്തമായി ആദ്യ നിർമാണം ഏറ്റെടുക്കുന്നത്.
ഖത്തറിലെ അറിയപ്പെടുന്ന ഗായിക കൂടിയായ മാലിനി ഗോപകുമാറാണ് ഭാര്യ. ഐഡിയൽ ഇന്ത്യൻ സ്കൂളിലെ സംഗീത അധ്യാപികകൂടിയാണ് ഇവർ. ഏക മകൻ ഗോകുൽ ഗോപൻ ഇവിടെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.