ദോഹ അല്‍ മദ്റസത്തുല്‍ ഇസ്ലാമിയ കോൺവൊക്കേഷൻ
text_fieldsദോഹ അല്‍ മദ്റസത്തുല്‍ ഇസ്ലാമിയയില്‍നിന്ന് പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയവർ ഹമദ് ബിന്‍ ഖലീഫ യൂനിവേഴ്സിറ്റി അസോസിയേറ്റ് ഡീന്‍ ഡോ. ഇബ്രാഹിം സൈനൊപ്പം
ദോഹ: ഇസ്ലാമിക മൂല്യങ്ങൾ പഠിക്കാന്‍ മാത്രമുള്ളതല്ല, അത് ജീവിതത്തില്‍ പകര്‍ത്താനുള്ളതാണെന്ന് ഹമദ് ബിന്‍ ഖലീഫ യൂനിവേഴ്സിറ്റി അസോസിയറ്റ് ഡീന്‍, കോളജ് ഓഫ് ഇസ്ലാമിക് സ്റ്റഡീസ് പ്രഫസര്‍ ഡോക്ടര്‍ ഇബ്രാഹിം സൈൻ. ദോഹ അല്‍ മദ്റസത്തുല്‍ ഇസ്ലാമിയയില്‍നിന്ന് പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയവർക്കുള്ള കോണ്വെക്കേഷന് പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സത്യത്തിനും നീതിക്കും വേണ്ടിയുള്ളതായിരിക്കണം ഓരോരുത്തരുടെയും ജീവിതമെന്ന് വിദ്യാര്‍ഥികളോട് അദ്ദേഹം ആഹ്വാനം ചെയ്തു. വക്റ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂളിലായിരുന്നു പരിപാടി.
ഡോ. അബ്ദുല്‍ വാസിഅ് അധ്യക്ഷത വഹിച്ചു. സി.ഐ.സി ഖത്തര്‍ വൈസ് പ്രസിഡന്റ് അര്‍ഷദ്, മദ്റസ അലുംനി പ്രതിനിധി ഒമര്‍ ബിന്‍ അബ്ദുല്‍ അസീസ്, വിദ്യാര്‍ഥി പ്രതിനിധി മിന്‍ഹ സിയാന് നൂറുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. ആദ്യ മൂന്ന് റാങ്ക് നേടിയ തമീം മുഹമ്മദ്, ഹുസ്ന റൈഹാന ഹാഷിം, മിന്‍ഹ സിയാന് നൂറുദ്ദീന്‍ എന്നിവർക്കുള്ള കാഷ് അവാര്‍ഡ് സി.ഐ.സി വൈസ് പ്രസിഡന്റ് അര്‍ഷദ് വിതരണം ചെയ്തു. പത്താം ക്ലാസ് പൂര്‍ത്തിയാക്കിയ വിദ്യാർഥികള്‍ മുഖ്യാതിഥി ഡോ. ഇബ്രാഹിം സൈനിൽനിന്നും സര്‍ട്ടിഫിക്കറ്റുകളും മെമന്റൊയും ഏറ്റുവാങ്ങി. മുഹമ്മദ് ജമാല്‍, സി.കെ. അബ്ദുല്‍ കരീം, അസ്ലം ഈരാറ്റുപേട്ട, ഷറഫുദ്ദീന് തങ്കയത്തില്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്കി. നാദിര്‍ ഉമ്മര്‍ അവതാരകനായി. തമീം മുഹമ്മദ് ഖിറാഅത്ത് നടത്തി. ഡോ. മുഹമ്മദ് സബാഹ് സമാപന പ്രഭാഷണം നിര്‍വഹിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.