അഫ്ഗാൻ സമാധാനം നയതന്ത്ര ആസ്ഥാനമായി ദോഹ
text_fieldsരാജ്യാന്തര തലത്തിൽ ഖത്തറിെൻറ വാക്കുകൾക്കായി ലോകം കാതോർത്ത വർഷമായിരുന്നു 2021. അഫ്ഗാൻ മനുഷ്യക്കുരുതിയുടെ ഇടമായപ്പോൾ ഖത്തർ സമാധാനത്തിെൻറ ദൂതുമായെത്തി. അമേരിക്കൻ സൈന്യത്തിെൻറ പിൻമാറ്റവും താലിബാൻ കാബൂൾ പിടിച്ചടക്കുകയും ചെയ്തതോടെ കലുഷിതമായ അഫ്ഗാനിൽ ഖത്തർ മാനുഷിക ഇടപെടലുമായി രംഗത്തെത്തി. രാജ്യം വിടാനായി വിമാനത്താവളങ്ങളിലെത്തിയ ആയിരങ്ങളെ സുരക്ഷിതമായി അഫ്ഗാന് പുറത്തെത്തിക്കാൻ ഖത്തറിെൻറ അമീരി വ്യോമസേനക്ക് മാത്രമേ കഴിഞ്ഞുള്ളൂ.
ആഴ്ചകൾ നീണ്ട രക്ഷാദൗത്യത്തിൽ അഫ്ഗാനികളെയും, അമേരിക്ക, ഇന്ത്യ, യൂറോപ്യൻ പൗരന്മാർ, മാധ്യമപ്രവർത്തകർ, വിദ്യാർഥികൾ ഉൾപ്പെടെ പതിനായിരക്കണക്കിന് വിദേശികളെയും ഖത്തർ സുരക്ഷിതമായി തങ്ങളുടെ രാജ്യങ്ങളിലെത്തിച്ചു. അഫ്ഗാൻ വിടാൻ ആഗ്രഹിച്ച തദ്ദേശീയർക്കും ഖത്തർ കരുതലിെൻറ കരങ്ങൾ നീട്ടി.
ദോഹയിൽ ലോകകപ്പിനായി ഒരുക്കിയ പാർപ്പിട സമുച്ചയങ്ങളിൽ അവർക്ക് ക്യാമ്പൊരുക്കി മാസങ്ങളോളം സംരക്ഷിക്കാനും അഫ്ഗാനിൽ ദുരിതത്തിലായ ജനങ്ങൾക്ക് ഐക്യരാഷ്ട്രസഭയുമായി സഹകരിച്ച് മെഡിക്കൽ-ഭക്ഷ്യവസ്തുക്കളെത്തിക്കാനും കഴിഞ്ഞു. തുടർന്ന് കാബൂൾ വിമാനത്താവളം അറ്റകുറ്റപ്പണി പൂർത്തിയാക്കി പ്രവർത്തന സജ്ജമാക്കാനും, രാജ്യാന്തരതലത്തിൽ അഫ്ഗാനുമായി വിദേശരാജ്യങ്ങളെ ബന്ധിപ്പിക്കാനുമെല്ലാം ഖത്തറിെൻറ നയതന്ത്ര ഇടപെടലുകൾ വഴിയൊരുക്കി. അതേസമയം, സ്ത്രീകളുടെ പ്രാതിനിധ്യവും വിദ്യാഭ്യാസവും ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ താലിബാന് ശക്തമായ മുന്നറിയിപ്പ് നൽകാനും മറന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.