Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightദോഹ ബുക്ക്​ ​ഫെയർ...

ദോഹ ബുക്ക്​ ​ഫെയർ 2022 ജനുവരിയിൽ

text_fields
bookmark_border
ദോഹ ബുക്ക്​ ​ഫെയർ 2022 ജനുവരിയിൽ
cancel

ദോഹ: ഖത്തറിലെയും ജി.സി.സിയിലെയും പുസ്​തക പ്രേമികൾ കാത്തിരിക്കുന്ന 31ാമത്​ ദേഹ ഇൻറർനാഷനൽ ബുക്ക്​​ ഫെയർ 2021 ജനുവരി 13 മുതൽ 22വരെ നടക്കും. ഖത്തർ സാംസ്​കാരിക -കായിക മന്ത്രാലയത്തിനു കീഴിലെ കൾചറൽ ആൻഡ്​​ ഹെറി​റ്റേജ്​ ഇവൻറ്​സ്​ സെൻററാണ്​ രാജ്യാന്തര പുസ്​തകമേളയുടെ പ്രധാന സംഘാടകർ. രാജ്യത്തിൻെറ ചരിത്രത്തിലെതന്നെ ഏറ്റവും മികച്ച പുസ്​തകമേളയായി പുതിയ എഡിഷൻ ദോഹ ഇൻറർ നാഷനൽ ​ബുക്ക്​​ഫെയറിനെ മാറ്റാനുള്ള തയാറെടുപ്പിലാണ്​ സംഘാടകർ.

പുസ്​തകമേളയിൽ പ​ങ്കെടുക്കുന്നവർക്കുള്ള രജിസ്​ട്രേഷൻ ​കഴിഞ്ഞദിവസം ആരംഭിച്ചു. നവംബർ 21ന്​ രജിസ്​ട്രേഷൻ നടപടികൾ അവസാനിപ്പിക്കും. നവംബർ 18നുള്ളിൽ ഫീസ്​ അടക്കണം. പുസ്​തക പ്രസാധകർ, ലൈബ്രറികൾ, കൾചറൽ ഇൻസ്​റ്റിറ്റ്യൂഷൻ, ഗവേഷണ കേന്ദ്രങ്ങൾ, സർവകലാശാലകൾ, രാജ്യാന്തര സംഘടനകൾ, മന്ത്രാലയങ്ങൾ എന്നിവർക്ക്​ മേളയിൽ പ്രദർശന കൗണ്ടറുകൾ ഒരുക്കാം. www.dohabookfair.qa വെബ്​സൈറ്റ്​ വഴി പ​ങ്കെടുക്കുന്നവർക്ക്​ രജിസ്​റ്റർ ചെയ്യാൻ. ഇസ്​ലാമിക വിശ്വാസത്തിനും, തത്ത്വങ്ങൾക്കും എതിരായതും, ഖത്തർ സംസ്​കാരത്തെയും പാരമ്പര്യത്തെയും ഹനിക്കുന്നതുമായ രീതിയിലുള്ള പുസ്​തകങ്ങളോ മറ്റോ പ്രദർശിപ്പിക്കരുത്​ എന്നീ നിബന്ധനങ്ങളടങ്ങിയ നിയമാവലിയും പുറത്തിറക്കി. പുസ്​തകങ്ങളുടെ വിൽപന ഖത്തർ റിയാൽ ഈടാക്കിയായിരിക്കണം.

കോവിഡിനും മുമ്പായിരുന്നു ഏറ്റവും അവസാനമായി നടന്ന 30ാമത്​ ദോഹ രാജ്യാന്തര പുസ്​തകമേള. 10 ദിവസം ​നീണ്ട പ്രദർശനത്തിൽ സ്വദേശികളും വിദേശികളും ഉൾപ്പെടെ 3.20 ലക്ഷം പേർ പുസ്​തക പവിലിയനുകൾ സന്ദർശിച്ചതായാണ്​ റിപ്പോർട്ട്​. 2.10 ലക്ഷം പുസ്​തകങ്ങളുടെ വിൽപനയും നടന്നു.

വിവിധ വിഷയങ്ങളിലായി ഓപൺ ഫോറങ്ങൾ, സെമിനാർ, പ്രഭാഷണങ്ങൾ, വിവിധ വിഭാഗങ്ങളിലായി പ്രത്യേക പ്രദർശനങ്ങൾ എന്നിവ കൊണ്ട്​ വൈവിധ്യംതീർത്തായിരുന്നു അവസാന ഫെസ്​റ്റിൻെറ സംഘാടനം.

31 രാജ്യങ്ങളിൽനിന്നായി 335 പ്രസാധകർ പങ്കാളികളായി. 35 വിദേശ പ്രസിദ്ധീകരണാലയങ്ങളുടെ 91 പവിലിയനുകളുമുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dohaDoha Book Fair 2022
News Summary - Doha Book Fair 2022 in January
Next Story