ദോഹ എക്സ്പോ വൻ വിജയമാവും -മന്ത്രി
text_fieldsദോഹ: ഒക്ടോബർ രണ്ടിന് തുടക്കം കുറിക്കുന്ന ദോഹ എക്സ്പോയിലേക്കുള്ള കൗണ്ട് ഡൗൺ എണ്ണിത്തുടങ്ങി ഖത്തർ. 30 ദിനം ബാക്കിനിൽക്കെ സംഘാടകരും വിവിധ ഉപവിഭാഗങ്ങളും കഴിഞ്ഞ ദിവസം അവലോകന യോഗം ചേർന്നു. ദോഹ അന്താരാഷ്ട്ര ഹോർടികൾചറൽ എക്സ്പോ മേഖലയുടെ കാർഷിക, പാരിസ്ഥിതിക അഭിവൃദ്ധിയിൽ നിർണായകമായി മാറുമെന്ന് എക്സ്പോ സംഘാടക സമിതി ചെയർമാനും ഖത്തർ മുനിസിപ്പാലിറ്റി മന്ത്രിയുമായ ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസിസ് ബിൻ തുർകി അൽ സുബൈഇ പറഞ്ഞു. സംഘാടനത്തിലും ലക്ഷ്യത്തിലും എക്സ്പോ അതുല്യമായ വിജയമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നുമുള്ള സന്ദർശകരെ എക്സ്പോയുടെ വേദിയിലേക്ക് ഖത്തർ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി.
ആധുനിക കൃഷി, പരിസ്ഥിതി ബോധവത്കരണം, സാങ്കേതികത, സുസ്ഥിരത, കാലാവസ്ഥ വ്യതിയാനം തുടങ്ങി വൈവിധ്യമാർന്ന മേഖലയെ കുറിച്ച് ചർച്ച ചെയ്യുന്നതും, ആശയങ്ങൾ പങ്കുവെക്കുന്നതുമായ അപൂർവ വേദിയായി എക്സ്പോ മാറും. ഒക്ടോബറിൽ ആരംഭിക്കുന്ന എക്സ്പോയുടെ തയാറെടുപ്പുകൾ യോഗം വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.