Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jan 2023 7:14 AM IST Updated On
date_range 26 Jan 2023 7:14 AM ISTദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അഭിനേതാക്കളെ തേടുന്നു
text_fieldsbookmark_border
ദോഹ: ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് (ഡി.എഫ്.ഐ) അഭിനേതാക്കളെ ക്ഷണിക്കുന്നു. ഖത്തരി ചലച്ചിത്രനിർമാണ ചരിത്രത്തിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്ന അഭിനേതാക്കളെയാണ് തേടുന്നത്. സാധുവായ ഖത്തർ ഐ.ഡി ഉടമകൾക്ക് ഓഡിഷനുകളിൽ പങ്കെടുക്കാം. ഏതുപ്രായത്തിലും ദേശീയതയിലുമുള്ള പുരുഷ-വനിത അഭിനേതാക്കളെയാണ് തേടുന്നത്.
അഭിനയ പരിചയമുണ്ടായിരിക്കണം. ‘രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഫീച്ചർ ഫിലിം പ്രോജക്ടുകളിലൊന്ന് നിർമിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഖത്തറിലുടനീളമുള്ള ലൊക്കേഷനുകളിലായിരിക്കും ഷൂട്ടിങ്. വിവിധങ്ങളായ കമ്യൂണിറ്റികളിലെ അംഗങ്ങളെ അഭിനേതാക്കളായി സിനിമയുടെ ഭാഗമാകാൻ തേടുകയാണ്’ -ഡി.എഫ്.ഐ അതിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story