ദോഹ ഫോറം ഡിസംബർ 15നും 16നും; ഇൗ വർഷം ‘പുതിയ മുഖം’
text_fieldsദോഹ: ലോകം നേരിടുന്ന വെല്ലുവിളികളും പുതിയ ആശയങ്ങളും ചർച്ച ചെയ്യുന്നതിൽ ലോക തലത്തിൽ തന്നെ ശ്രദ്ധേയമായ ദോഹ ഫോറം ഡിസംബർ 15നും 16നും നടക്കും. ദോഹ ഫോറത്തിെൻറ 18ാമത് എഡിഷൻ ഏറെ പുതുമകളോടെയാണ് ഇത്തവണ അരങ്ങേറുക. പുതിയ ലോേഗായും ബ്രാൻഡും പുറത്തിറക്കിയിട്ടുണ്ട്. ലോക തലത്തിൽ നയ^ ആശയ രൂപവത്കരണത്തിൽ ദോഹ ഫോറത്തിെൻറ പ്രാതിനിധ്യം ശക്തമാക്കുകയെന്ന ലക്ഷ്യേത്താടെ പുതിയ മുഖം ഒരുക്കിയിരിക്കുന്നത്. അന്താരാഷ്ട്ര സമൂഹത്തെയും െഎക്യത്തെയും ലോകം നേരിടുന്ന പ്രധാന പ്രതിസന്ധികളോടുള്ള െഎക്യദാർഢ്യത്തെയും പ്രതിനിധാനം ചെയ്യുന്നതാണ് പുതിയ ലോേഗാ.
ഇൗ വർഷത്തെ ദോഹ ഫോറം പുതിയ മാതൃകയുമായിരിക്കും. മ്യൂണിക്ക് സുരക്ഷ കോൺഫറൻസ്, ഇൻറർനാഷനൽ ൈക്രസിസ് ഗ്രൂപ്പ്, യൂറോപ്യൻ കൗൺസിൽ ഒാൺ ഫോറിൻ അഫയേഴ്സ് എന്നിവയുമായി സഹകരിച്ചാണ് സംഘടിപ്പിക്കുന്നത്. പരസ്പര ബന്ധിതമായ ലോകത്ത് നയ രൂപവത്കരണം എന്ന ആശയത്തിൽ നടക്കുന്ന ഫോറത്തിൽ സുരക്ഷ, സമാധാനവും മധ്യസ്ഥതയും, സാമ്പത്തിക വികസനം, പുതിയ പരീക്ഷണങ്ങളും പരിവർത്തനവും എന്നീ നാല് മേഖലകളാണ് പ്രധാനമായും ഉൗന്നുന്നത്. 2000ൽ ആരംഭിച്ച് ഒാരോ വർഷവും നടക്കുന്ന ദോഹ ഫോറത്തിെൻറ 18ാമത് എഡിഷൻ വഴിത്തിരിവ് സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.