സംഘർഷങ്ങൾ അവസാനിപ്പിക്കാൻ ലോകം മുന്നോട്ടിറങ്ങണമെന്ന് ദോഹ ഫോറം
text_fieldsദോഹ: ‘വികസനം, സ്ഥിരത, അഭയാർഥി പ്രതിസന്ധി' എന്ന പ്രമേയത്തിൽ രണ്ട് ദിവസം നീണ്ടുനിന്ന ദോഹ ഫോറത്തിന് സമാപനമായി. അന്താരാഷ്ട്ര തലത്തിൽ പ്രശസ്തരും പ്രമുഖരുമായ വ്യക്തിത്വങ്ങൾ, വിവിധ രാഷ്ട്ര നേതാക്കൾ, പോളിസി മേക്കേഴ്്സ്, ബുദ്ധിജീവികൾ, പ്രാദേശികഅന്തർദേശീയ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും പ്രതിനിധികൾ തുടങ്ങിയവരാൽ സമ്പന്നമായിരുന്ന 17ാമത് ദോഹ ഫോറം, അഭയാർഥി പ്രശ്നങ്ങളാലും പ്രതിസന്ധികളാലും പരിഹാരമാർഗങ്ങളുമായും ബന്ധപ്പെട്ട ചർച്ചകൾക്കും വിശകലനങ്ങൾക്കും വേദിയായി മാറി.
നമ്മുടെ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനായുള്ള ആശയങ്ങളും വിവിധ ആശയങ്ങളുടെ പരസ്പര കൈമാറ്റവും ആരോഗ്യകരമായ സംവാദവും ദോഹ ഫോറത്തിലൂടെ സാധിച്ചിരിക്കുന്നുവെന്നും അന്താരാഷ്ട്ര, പ്രാദേശിക പങ്കാളിത്തവും വിവിധ രാഷ്ട്രതലവന്മാരുടെ പ്രസംഗങ്ങളും പാർലമെേൻററിയൻമാരുടെയും രാഷ്ട്രീയ നിരീക്ഷകരുടെയും അന്താരാഷ്ട്ര, പ്രാദേശിക സംഘടനകളുടെയും പ്രതിനിധികളുടെയും സാന്നിദ്ധ്യവും ഇതിൽ മുതൽക്കൂട്ടായെന്നും ഖത്തർ വിദേശകാര്യസഹമന്ത്രി സുൽതാൻ ബിൻ സഅദ് അൽ മുറൈഖി സമാപന ചടങ്ങിൽ സദസ്സിനെ അഭിസംബോധന ചെയ്യവേ വ്യക്തമാക്കി. 17ാമത് ദോഹ ഫോറത്തിെൻറ പ്രമേയത്തിന് നിരവധി വിവക്ഷകളാണുള്ളതെന്നും ലോകം ഇന്ന് നേരിടുന്ന പ്രധാനവെല്ലുവിളികളിലുൾപ്പെടുന്നവയാണിതെന്നും അൽ മുറൈഖി സൂചിപ്പിച്ചു. പ്രാദേശിക തലത്തിലും ലോകമെമ്പാടുമുള്ള രാജ്യങ്ങളും ജനതകളും നേരിടുന്ന പ്രശ്നങ്ങൾക്ക് ആരോഗ്യകരമായ സംവാദങ്ങളിലൂടെയും ആശയ കൈമാറ്റങ്ങളിലൂടെയും പരിഹാരം കാണുകയെന്ന ഖത്തർ നേതൃത്വത്തിെൻറ മഹത്തായ കാഴ്ചപ്പാടാണ് 2000 മുതൽ തുടർച്ചയായി ദോഹ ഫോറം സംഘടിപ്പിക്കുന്നതിെൻറ കാതലായി വർത്തിക്കുന്നത്, ലോകം ഇന്ന് നേരിടുന്ന വെല്ലുവിളികൾക്കും പ്രതിസന്ധികൾക്കും അതിർത്തികളില്ലെന്നും ആഗോള തലത്തിൽ തന്നെ ഇത് നിലനിൽക്കുന്നു. അദ്ദേഹം ചൂണ്ടിക്കാട്ടി.
നിരവധി പ്രദേശങ്ങളിലെ അസ്ഥിരതാവസ്ഥയും അരക്ഷിതത്വവും അഭയാർഥി പ്രതിസന്ധികളും വികസനത്തിെൻറ അപര്യാപ്തതയും പ്രതിസന്ധികൾക്ക് ആക്കം കൂട്ടിയെന്നും അദ്ദേഹം അടിവരയിട്ട് പറഞ്ഞു. ലോകം നേരിടുന്ന മാനുഷിക ദുരന്തങ്ങൾക്ക് പരിഹാരം കാണേണ്ട സമയമതിക്രമിച്ചിരിക്കുന്നുവെന്നും ഇതിെൻറ നിയമപരമായതും ധാർമ്മികവുമായ ഉത്തരവാദിത്തം അന്താരാഷ്ട്ര സമൂഹം സ്വന്തം ചുമലിൽ വഹിക്കണമെന്നും സംഘർഷങ്ങളും യുദ്ധങ്ങളും അവസാനിപ്പിക്കുന്നതിന് ക്രിയാത്മകമായ മുന്നേറ്റം സാധ്യമാക്കുന്നതിൽ പരിശ്രമിക്കണമെന്നും അഭയാർഥികളെ തിരിച്ച് അവരുടെ നാടുകളിലെത്തിക്കുന്നതിനും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അവർക്കാവശ്യമായ താമസം, ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ എന്നിവ കണ്ടെത്തുന്നതിനും ലോകസമൂഹം മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വികസനത്തിെൻറ വിജയം സമൂഹത്തിെൻറ സ്ഥിരതയെ ആശ്രയിച്ചാണിരിക്കുന്നതെന്നും വികസന പ്രക്രിയയെ സംരക്ഷിക്കുന്ന ചട്ടക്കൂടായി നിലനിൽക്കുന്നതും അതിെൻറ മൂലക്കല്ലും സ്ഥിരതയാണെന്നും സുസ്ഥിര വികസനം സാധ്യമാക്കാതെ ഭീകരവാദവും തീവ്രവാദവും ഒരിക്കലും ഭൂമുഖത്ത് നിന്നും ഇല്ലാതാക്കാൻ സാധിക്കുകയില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
മാനവിക സമൂഹം നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് ഫോറത്തിലൂടെ ലഭിച്ച നിർദ്ദേശങ്ങളും ആശയങ്ങളും സഹായകരമാകുമെന്നും ലോക വികസനവും സ്ഥിരതയും സ്ഥാപിച്ച് ശാന്തിയും സമാധാനവും തിരികെ കൊണ്ട് വരുന്നതിലും അഭയാർഥി പ്രതിസന്ധികൾക്ക് അറുതി വരുത്തുന്നതിലും ഓരോ വ്യക്തിക്കും തേൻറതായ ചുമതലകൾ വഹിക്കാനുണ്ടെന്നും സുൽതാൻ അൽ മുറൈഖി പറഞ്ഞു.
ലോകത്തിലെ അഭയാർഥി പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിനും മാനുഷിക സഹായ പ്രവർത്തനങ്ങൾ നടത്തുന്നതിനും അന്താരാഷ്ട്ര സമൂഹം മുന്നോട്ട് വരണമെന്ന് സമാപന ചടങ്ങിൽ സംസാരിക്കവേ ഫിൻലൻഡ് പ്രധാനമന്ത്രി ജുഹ സിപില പറഞ്ഞു. അഭയാർഥി പ്രതിസന്ധിയെ യൂറോപ്പ് നേരിട്ട രീതി ശരിയായ ദിശയിലായിരുന്നില്ലെന്നും അത് തിരുത്തപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.