ദോഹ അന്താരാഷ്ട്ര പുസ്തകമേള മേയിൽ
text_fieldsദോഹ: ഖത്തറിന്റെ വായനമേളയായ ദോഹ അന്താരാഷ്ട്ര പുസ്തകമേള (ഡി.ഐ.ബി.എഫ്) മേയ് എട്ട് മുതൽ 17 വരെ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (ഡി.ഇ.സി.സി) നടക്കും. ഖത്തറിലെയും മേഖലയിലെയും പ്രസാധകരും എഴുത്തുകാരും ചിന്തകരും പങ്കെടുക്കുന്ന പുസ്തക മേളയുടെ 34ാമത് പതിപ്പിനാണ് ഇത്തവണ വേദിയൊരുക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നൂറുക്കണക്കിന് പ്രസിദ്ധീകരണാലയങ്ങളും വിപുലമായ അന്താരാഷ്ട്ര പങ്കാളിത്തവും, ഖത്തറിലെ വിവിധ രാജ്യങ്ങളുടെ എംബസികളുടെ പങ്കാളിത്തവും ഈ വർഷമുണ്ടാകുമെന്ന് സാംസ്കാരിക മന്ത്രാലയം പ്രസ്താവിച്ചു.ഗൾഫ് മേഖലക്ക് പുറമെ അന്താരാഷ്ട്ര രാജ്യങ്ങളിൽനിന്നുവരെ സന്ദർശകരെത്തുന്ന മേഖലയിലെ ഏറ്റവും ദൈർഘ്യമേറിയ പുസ്തകമേളയാണ് ഡി.ഐ.ബി.എഫ്.
പുതുതലമുറ വായനക്കാരെ ആകർഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി സംവേദനാത്മക പ്രവർത്തനങ്ങൾക്കും വേദിയൊരുക്കുംഖത്തരി ബുക്സ് ഹൗസിന്റെ മേൽനോട്ടത്തിൽ 1972ലാണ് ദോഹ പുസ്തകമേളയുടെ ആദ്യ പതിപ്പുകൾക്ക് ആരംഭം കുറിച്ചത്. 2002 വരെ ഇത് ബിനാലെയായി മാറി. ക്രമേണ വാർഷിക രൂപത്തിലേക്ക് മേള മാറുകയും ചെയ്തു.29,000 ചതുരശ്രമീറ്റർ വിസ്തൃതിയിൽ 42 രാജ്യങ്ങളിൽനിന്നുള്ള 515ലധികം പ്രസാധകരും സൗഹൃദ-സഹോദര രാജ്യങ്ങളിൽനിന്നുള്ള എംബസികളുടെ പങ്കാളിത്തവും ചേർന്നതോടെ 33ാമത് പുസ്തകമേള പങ്കാളിത്തം കൊണ്ട് ചരിത്രത്തിലിടം നേടിയിരുന്നു., തുർക്കിയ, ഇറാൻ, ജപ്പാൻ, ബ്രിട്ടൻ, ജർമനി, റഷ്യ, ഫ്രാൻസ്, സൗദി അറേബ്യ, ഒമാൻ തുടങ്ങിയ രാജ്യങ്ങൾ മേളയിൽ സ്ഥിരം ഭാഗമാവുന്നു. ഓരോ പതിപ്പിലും ലോകരാജ്യങ്ങളിൽനിന്ന് ഒന്നിനെ വിശിഷ്ടാതിഥിയായി തിരഞ്ഞെടുത്ത് പങ്കെടുപ്പിക്കാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.