രാഷ്ട്രനേതാക്കൾ സാക്ഷിയായി; ദോഹ അന്താരാഷ്ട്ര എക്സ്പോക്ക് തുടക്കം
text_fieldsദോഹ: ലോകകപ്പ് ഫുട്ബാളിനു ശേഷം, ഖത്തറും മിഡിൽഈസ്റ്റും നാളുകളെണ്ണി കാത്തിരുന്ന ദോഹ അന്താരാഷ്ട്ര ഹോർട്ടികൾചറൽ എക്സ്പോക്ക് പ്രൗേഢാജ്വല തുടക്കം. യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉൾപ്പെടെ വിവിധ ലോകരാജ്യങ്ങളുടെ നേതാക്കൾ സാക്ഷിയായ ചടങ്ങിൽ അമീർശൈഖ് തമീം ബിൻ ഹമദ് ആൽഥാനി എക്സ്പോ ഉദ്ഘാടനം ചെയ്തു. അൽബിദ പാർക്കിൽ ആരംഭിച്ച എക്സ്പോയിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം ചൊവ്വാഴ്ച മുതൽ ആരംഭിക്കും. ഫാമിലി സോൺ, ഇൻറർനാഷണൽ സോൺ, കൾചറൽ സോൺ എന്നീ മേഖലകളിലായി വിവിധ സമയങ്ങളിലെ പരിപാടികൾക്കും ചൊവ്വാഴ്ച തുടക്കമാകുന്നു. ആറു മാസം നീണ്ടുനിൽക്കുന്ന എക്സ്പോയിൽ 80ഓളം രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. എക്സ്പോയിലെ അന്താരാഷ്ട്ര പവലിയനുകളിലേക്ക് രാവിലെ 10 മുതൽ സന്ദർശനം അനുവദിക്കും. സൗജന്യമാണ് പ്രവേശനം.
യു.എ.ഇ പ്രസിഡൻറിന് പുറമെ, ഉസ്ബെകിസ്താൻ പ്രസിഡൻറ് ഷൗകത് മിർസിയോയേവ്, ജിബൂട്ടി പ്രസിഡൻറ് ഇസ്മായിൽ ഉമർഗലേ, താൻസാനിയ പ്രസിഡൻറ് സാമിയ സുലുഹ് ഹസൻ, ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിഅ അൽ സുഡാനി, യമൻ പ്രധാനമന്ത്രി ഡോ. മഈൻ അബ്ദുൽ മാലിക് സഈദ്, റുവാണ്ട പ്രധാനമന്ത്രി ഡോ. എഡ്വേർഡ് എൻഗ്രിൻെറ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു. തുടർന്ന് ഇവർ അമീറിനൊപ്പം എക്സ്പോ വേദിയിലെ വിവിധ പവലിയനുകളും മറ്റും സന്ദർശിച്ചു. അമീറിൻെറ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി, പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം ആൽഥാനി എന്നിവരും പങ്കെടുത്തു.
എക്സ്പോയിൽ ഇന്ന്
ഫാമിലി സോൺ
വൈകു. മൂന്നു മുതൽ 10 വരെ: ഡിജിറ്റൽ ചലഞ്ച് (വേദി: ഡിജിറ്റൽ പാർക്), ഗ്രീൻ േപ്ല ഗ്രൗണ്ട് (വേദി: എക്സ്പോ സ്കൂൾ), ഇക്കോ വർക്ഷോപ് (എക്സ്പോ സ്കൂൾ).
വൈകു. 4 മുതൽ 5 വരെ: തുർക്കി പെർഫോമൻസ് (ഫാമിലി ആംഫി തിയറ്റർ).
രാവിലെ 10 മുതൽ രാത്രി 10 വരെ: നോർത്ത് സിദ്ര ഫാമിലി ഫാം.
കൾചറൽ സോൺ
മൂന്നു മുതൽ ഒമ്പതു വരെ: കൾചറൽ വർക്ക്ഷോപ് (ഇനാത് എക്സ്പോ), സാൻഡ് മീറ്റ് (ഇനാത് എക്സ്പോ), ഇക്കോ ചലഞ്ച് (ഇനാത് എക്സ്പോ), ഖത്തർ ആൻഡ് ഇന്റർനാഷനൽ സ്ട്രീറ്റ് ഗെയിംസ് (ഇനാത് എക്സ്പോ).
5.30 മുതൽ 6.30 വരെ: സ്പോർട്സ് ഇൻ നാച്വർ (ഇനാത് എക്സ്പോ).
7 മുതൽ 8.15 വരെ: ഗ്രീൻ ഡെസേർട്ട്, ബെറ്റർ ടുമോറോ (കൾചറൽ അറീന).
ഇന്റർനാഷനൽ സോൺ
രാവിലെ 10 മുതൽ രാത്രി എട്ടു വരെ: അന്താരാഷ്ട്ര പവിലിയൻ സന്ദർശനം.
വൈകു. 3 മുതൽ രാത്രി 9 വരെ: ഇന്നൊവേഷൻ കഫേ വർക്ക്ഷോപ് (ഇന്നൊവേഷൻ സെന്റർ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.