Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightക​ളി​യും...

ക​ളി​യും കാ​ര്യ​വു​മാ​യി ദോ​ഹ അ​ന്താ​രാ​ഷ്​​ട്ര ഹോ​ർ​ട്ടി​ക​ൾ​ച​റ​ൽ എ​ക്സ്​​പോ

text_fields
bookmark_border
Doha Expo Open Theater
cancel
camera_alt

എ​ക്സ്​​പോ​യി​ലെ ഓ​പ​ൺ തി​യ​റ്റ​റി​ൽ ക​ലാ​പ​രി​പാ​ടി​ക​ൾ ആ​സ്വ​ദി​ക്കു​ന്ന സ​ന്ദ​ർ​ശ​ക​ർ

ദോ​ഹ: രാ​ത്രി​യി​ലും പ​ക​ലി​ലു​മാ​യി സ​ന്ദ​ർ​ശ​ക​ർ​ക്ക് ക​ലാ​വി​രു​ന്ന​തി​ന്റെ കേ​ന്ദ്രം​കൂ​ടി സ​മ്മാ​നി​ച്ച് ദോ​ഹ അ​ന്താ​രാ​ഷ്​​ട്ര ഹോ​ർ​ട്ടി​ക​ൾ​ച​റ​ൽ എ​ക്സ്​​പോ. ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് ആ​രം​ഭി​ച്ച്, ഒ​രാ​ഴ്ച പി​ന്നി​ടാ​നൊ​രു​ങ്ങ​വേ വൈ​വി​ധ്യ​മാ​ർ​ന്ന കാ​ഴ്ച​ക​ളാ​ണ് ​എ​ക്സ്​​പോ വേ​ദി സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. അ​ൽ ബി​ദ പാ​ർ​ക്കി​ൽ ഇ​ന്റ​ർ​നാ​ഷ​ന​ൽ, ഫാ​മി​ലി, ക​ൾ​ച​റ​ൽ എ​ന്നീ സോ​ണു​ക​ളാ​യി തി​രി​ച്ച് ന​ട​ക്കു​ന്ന എ​ക്സ്പോ വേ​ദി കു​ടും​ബ സ​ന്ദ​ർ​ശ​ക​ർ​ക്കും ആ​വേ​ശ​ക​ര​മാ​യ അ​നു​ഭ​വ​മാ​യി മാ​റു​ന്നു.

ലോ​ക​ക​പ്പ് ​ഫു​ട്ബാ​ൾ വേ​ള​യി​ലും അ​ന്താ​രാ​ഷ്ട്ര ഭ​ക്ഷ്യ​മേ​ള​യി​ലും മ​റ്റു​മാ​യി ഖ​ത്ത​ർ ഒ​രു​ക്കി​യ വി​രു​ന്നി​നോ​ളം മി​ക​വോ​ടെ ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും സം​ഗീ​ത ഷോ​ക​ളു​മെ​ല്ലാം സ​മ്മേ​ളി​ക്കു​ന്ന വേ​ദി​യാ​യി എ​ക്സ്​​പോ മാ​റു​ന്നു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ക​ലാ​കാ​ര​ന്മാ​രു​ടെ പ്ര​ക​ട​ന​ങ്ങ​ൾ, സ​ന്ദ​ർ​ശ​ക​ർ​ക്ക് കാ​ർ​ണി​വ​ൽ കാ​ലം സ​മ്മാ​നി​ക്കു​ന്ന ഓ​പ​ൺ തി​യ​റ്റ​ർ, വി​വി​ധ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ, ശി​ൽ​പ​ശാ​ല​ക​ൾ എ​ന്നി​വ ഉ​ൾ​കൊ​ള്ളു​ന്ന​താ​ണ് വി​നോ​ദ, വി​ജ്ഞാ​ന പ​രി​പാ​ടി​ക​ൾ. മാ​ർ​ച്ച് 28 വ​രെ​യാ​യി ആ​റു​മാ​സം നീ​ളു​ന്ന അ​ന്താ​രാ​ഷ്ട്ര എ​ക്സ്​​പോ​യു​ടെ ഭാ​ഗ​മാ​യി ഒ​രു​മാ​സ​ക്കാ​ല​ത്തെ പ​രി​പാ​ടി​ക​ളാ​ണ് ഇ​തി​ന​കം അ​ധി​കൃ​ത​ർ പ്ര​ഖ്യാ​പി​ച്ച​ത്.

സ​ന്ദ​ർ​ശ​ക​ർ​ക്ക് സാ​​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ അ​നു​ഭ​വം​കൂ​ടി പ​ക​രു​ന്ന ഡി​ജി​റ്റ​ൽ പാ​ർ​ക്കും ശ്ര​ദ്ധേ​യ​മാ​ണ്. ക​ൾ​ച​റ​ൽ സ്ക്വ​യ​റി​ലെ ഡി​ജി​റ്റ​ൽ ച​ല​ഞ്ചി​ലൂ​ടെ ഹ​രി​ത മ​രു​ഭൂ​മി​യു​ടെ സ​ന്ദേ​ശം പ​ക​രു​ന്ന വി​വി​ധ ഷോ​ക​ളും സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കു​ന്നു. ഫാ​മി​ലി സ്ക്വ​യ​റി​നു പു​​റ​മെ, വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ആ​സ്വ​ദി​ക്കാ​ൻ 5,000ത്തോ​ളം പേ​രെ വ​രെ ഉ​ൾ​ക്കൊ​ള്ളു​ന്ന പ്ര​ത്യേ​ക മേ​ഖ​ല​യു​മു​ണ്ട്. ഖ​ത്ത​രി ​പാ​ര​മ്പ​ര്യ​വും പൈ​തൃ​ക​വും പ്ര​ദ​ർ​ശി​പ്പി​ക്കാ​നും ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ക​ലാ​കാ​ര​ന്മാ​രു​ടെ സാ​ന്നി​ധ്യ​മാ​യും ഇ​വി​ടം എ​ക്സ്പോ​യി​ലു​ട​നീ​ളം നി​റ​ഞ്ഞു​നി​ൽ​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഫാ​മി​ലി സോ​ണി​ലെ ആം​ഫി തി​യ​റ്റ​റി​ൽ ‘ക​സാ​ഡൂ’ എ​ന്ന പേ​രി​ലു​ള്ള കു​ട്ടി​ക​ളു​ടെ ഷോ ​ശ​നി​യാ​ഴ്ച ആ​രം​ഭി​ച്ചു. കൃ​ഷി​യും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വു​മെ​ല്ലാം പ്ര​മേ​യ​മാ​വു​ന്ന​താ​ണ് ദി​വ​സ​വും ര​ണ്ടു നേ​ര​ങ്ങ​ളി​ലാ​യി തു​ട​രു​ന്ന ‘സീ​ഡ് ഓ​ഫ് ഹോ​പ് ഷോ’. ​വൈ​കീ​ട്ട് 5.30നും ​രാ​ത്രി 7.30നു​മാ​ണ് ഫാ​മി​ലി സോ​ണി​ൽ ഈ ​പ്ര​ദ​ർ​ശ​നം. ക​ൾ​ച​റ​ൽ വ​ർ​ക് ഷോ​പ്പ്, ഇ​ക്കോ വ​ർ​ക് ഷോ​പ്പ്, ഗ്രീ​ൻ ​േപ്ല​ഗ്രൗ​ണ്ട്, ഡി​ജി​റ്റ​ൽ ച​ല​ഞ്ച്, ഇ​ക്കോ ച​ല​ഞ്ച്, സാ​ൻ​ഡ് മീ​റ്റ്, സ്പോ​ർ​ട്സ് ഇ​ൻ നാ​ച്വ​ർ, ഓ​ൾ​ഡീ​സ് ഫി​ലിം​സ് ലേ​ഡീ​സ് നൈ​റ്റ് തു​ട​ങ്ങി​യ വി​വി​ധ ഷോ​ക​ളും ​ക​ളി​ക​ളു​മാ​യി എ​ക്സ്​​പോ വേ​ദി ജോ​റാ​ണ്.


എ​ക്സ്​​പോ വേ​ദി​യി​ൽ ബെ​ക്കാം

ദോ​ഹ: ദോ​ഹ എ​ക്സ്​​പോ വേ​ദി​യി​ൽ വി.​ഐ.​പി സ​ന്ദ​ർ​ശ​ക​നാ​യി മു​ൻ ഇം​ഗ്ലീ​ഷ് ഫു​ട്ബാ​ൾ ഇ​തി​ഹാ​സം ഡേ​വി​ഡ് ബെ​ക്കാം. ഖ​ത്ത​റി​ലെ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ബെ​ക്കാം, ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​ൽ ബി​ദ പാ​ർ​ക്കി​ലെ വേ​ദി​യി​ലെ​ത്തി​യ​ത്. എ​ക്സ്​​പോ പ​വി​ലി​യ​നു​ക​ളും പ്ര​ദ​ർ​ശ​ന​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ചാ​ണ് താ​രം മ​ട​ങ്ങി​യ​ത്. ദോ​ഹ എ​ക്സ്​​പോ​യു​ടെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും അ​ദ്ദേ​ഹ​ത്തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ദോഹ എക്സ്​പോ വേദിയിലെത്തിയ ഇംഗ്ലീഷ് ഫുട്ബാൾ ഇതിഹാസം ഡേവിഡ് ബെക്കാം



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarDoha International Horticultural Expo
News Summary - Doha International Horticultural Expo with Play and Matter
Next Story