പാട്ടുത്സവത്തിന് ദോഹ കാത്തിരിക്കുന്നു
text_fieldsദോഹ: ഖത്തറിലെ പ്രവാസി മലയാളികൾ കാത്തിരിക്കുന്ന സംഗീത ഉത്സവത്തിലേക്ക് ഇനി രണ്ടു നാളുകൾ കൂടി. മലയാളത്തിലെ അനശ്വര ഗാനങ്ങളുമായി സംഗീത പ്രതിഭകൾ ഒന്നിക്കുന്ന ‘മൈക്രോ ചെക്ക് മെലോഡിയസ് മെമ്മറീസ്’ രാവിന്റെ ടിക്കറ്റുകൾ ഇന്നു മുതൽ ഖത്തറിന്റെ വിവിധ ഇടങ്ങളിൽനിന്ന് സ്വന്തമാക്കാം. ‘ക്യൂ ടിക്കറ്റ്’ ഓൺലൈൻ വഴിയും 7719 0070 / 6625 8861 എന്നീ മൊബൈൽ നമ്പറുകളിലും ലഭിക്കുന്നതിനു പുറമെ വിവിധ കേന്ദ്രങ്ങൾ വഴിയുള്ള ടിക്കറ്റ് വിൽപനയും ആരംഭിച്ചു.
സൽവ റോഡിലെ സൈത്തൂൻ റസ്റ്റാറന്റ്, ജെയ്ദ ബ്രിഡ്ജിനരികിലെ ഇന്ത്യൻ കോഫി ഹൗസ്, ഇന്ത്യൻ സൂപ്പർ മാർക്കറ്റ് (ഓൾഡ് എയർപോർട്ട്), ടീ ടെന്റ് റസ്റ്റാറന്റ് (ഇൻഡസ്ട്രിയൽ ഏരിയ), സെഞ്ച്വറി റസ്റ്റാറന്റ് (നജ്മ, ഏഷ്യൻ ടൗൺ, ബിൻ മഹ്മൂദ്, മതാർ ഖദീം), അഡാർ തട്ടുകട (മുൻതസ), സൈദിന്റെ ചായക്കട (തുമാമ) എന്നിവിടങ്ങളിൽനിന്ന് ടിക്കറ്റുകൾ ലഭിക്കും. കീബോർഡ് മാന്ത്രികൻ സ്റ്റീഫൻ ദേവസി, മാപ്പിളപ്പാട്ടിന്റെ സുൽത്താൻ കണ്ണൂർ ഷെരീഫ്, ആരാധക ഹൃദയങ്ങളിലെ പാട്ടുകാരൻ അഫ്സൽ, ശിഖ പ്രഭാകരൻ, ജാസിം ജമാൽ, മുഹമ്മദ് അഫ്സൽ, ചിത്ര അരുൺ എന്നിവരാണ് മാർച്ച് മൂന്നിന് വൈകീട്ട് ആറിന് ആരംഭിക്കുന്ന ‘ഗൾഫ് മാധ്യമം -മൈക്രോ ചെക്ക് മെലോഡിയസ് മെമ്മറീസി’ൽ അണിനിരക്കുന്നവർ.
ആസ്പയർ ലേഡീസ് സ്പോർട്സ് ഹാൾ വേദിയിലെ മൂവായിരത്തോളം പേർ ഉൾക്കൊള്ളുന്ന വേദിയിലാവും പരിപാടി. വിവിധ വിഭാഗങ്ങളിലായി 60 റിയാൽ മുതൽ 1000 റിയാൽ വരെ നിരക്കുകളിൽ ടിക്കറ്റുകൾ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.