Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ദോഹ ജ്വല്ലറി ആന്‍റ്​ വാച്ചസ്​ എക്സിബിഷന്​ തുടക്കമായി
cancel
Homechevron_rightGulfchevron_rightQatarchevron_rightദോഹ ജ്വല്ലറി ആന്‍റ്​...

ദോഹ ജ്വല്ലറി ആന്‍റ്​ വാച്ചസ്​ എക്സിബിഷന്​ തുടക്കമായി

text_fields
bookmark_border
Listen to this Article

ദോഹ: ഖത്തറിന്‍റെ മുറ്റത്തെ ആഭരണ, വാച്ച്​ പ്രദർശനത്തിന്​ കൊടിയേറി. ലോകത്തിന്‍റെ വിവിധ രാജ്യങ്ങളിൽ നിന്നായി 500ഓളം ബ്രാൻഡുകൾ പ​ങ്കെടുക്കുന്ന ദോഹ ജ്വല്ലറി ആന്‍റ്​ വാച്ചസ്​ എക്സിബിഷൻ ​പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ്​ ഖാലിദ്​ ബിൻ ഖലീഫ ബിൻ അബ്​ദുൽ അസീസ്​ ആൽഥാനി ഉദ്​ഘാടനം ചെയ്തു. ദോഹ എക്സിബിഷൻ ആന്‍റ്​ കൺവെൻഷൻ സെന്‍ററിൽ ആരംഭിച്ച പ്രദർശനം മേയ്​ 14 വരെ നീണ്ടു നിൽക്കും.


തിങ്കളാഴ്ച രാവിലെ നടന്ന ഉദ്​ഘാടന ചടങ്ങിനു ശേഷം, പ്രധാനമന്ത്രി പ്രദർശന നഗരിയി​ലെ ഖത്തരി, രാജ്യാന്തര കമ്പനികളുടെ പവലിയനുകൾ സന്ദർശിച്ചു. ഖത്തരി ഡിസൈനർമാരുടെ പവലിയനുകളും അദ്ദേഹം സന്ദർശിച്ചു.


മന്ത്രിമാർ, ശൈഖുമാർ, വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികൾ, മുതിർന്ന ഉദ്യോഗസ്ഥർ, വ്യാപാര-വ്യവസായ പ്രമുഖർ, കമ്പനി പ്രതിനിധികൾ എന്നിവർ പ​ങ്കെടുത്തു. പ്രദർശനത്തിന്‍റെ ആദ്യ ദിനത്തിൽ ബോളിവുഡ്​ താരം ആലിയ ഭട്ട്​ മുഖ്യാതിഥിയായി.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DohaJewellery and Watches Exhibition
News Summary - Doha Jewellery and Watches Exhibition kicks off
Next Story