ദോഹ ലൈവ്: കലാകാരന്മാരുടെ ലോകമേള
text_fields
അമൽ അൽ തുവാഗ്രിയുടെ ‘ഹോഴ്സസ് ഓഫ് അറേബ്യ’
വിവിധ രാജ്യങ്ങളുടെ പവലിയനുകളും കലാവിരുന്നുകളും കൊണ്ട് ശ്രദ്ധേയമാണ് ദോഹ അന്താരാഷ്ട്ര ഹോർടികൾചറൽ എക്സിബിഷൻ. ഒക്ടോബർ രണ്ടിന് തുടങ്ങി, രണ്ടു മാസം തികയാനൊരുങ്ങുന്ന പ്രദർശന നഗരി കഴിഞ്ഞ ആറു ദിവസമായി സാക്ഷ്യം വഹിക്കുന്നത് അപൂർവമായൊരു വിരുന്നിനാണ്. ഖത്തർ അന്താരാഷ്ട്ര കലോത്സവം എന്ന പേരിൽ ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാർ ഒരു കാൻവാസ് പോലെ ഒന്നിച്ച് ചിത്രങ്ങളും പെയിൻറിങ്ങളുകളും ശിൽപങ്ങളും ഇൻസ്റ്റലേഷനുകളുമായി ലോകത്തോട് സംവദിക്കുന്ന ഇടം.
നവംബർ 20ന് അൽ ബിദ പാർക്കിലെ ദോഹ എക്സ്പോ വേദിയിൽ തുടങ്ങിയ ഖത്തർ ഇൻറർനാഷണൽ ആർട്സ് ഫെസ്റ്റിവൽ ശനിയാഴ്ച സമാപിക്കുന്നു. ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും പ്രാദേശിക കലാകാരന്മാരുമായി സംഗമിക്കുന്ന ഫെസ്റ്റിൻെർ അഞ്ചാമത് പതിപ്പിനാണ് ഇത്തവണ ഖത്തർ വേദിയൊരുക്കുന്നത്.
ചിത്ര-ശിൽപ പ്രദർശനങ്ങൾ, യൂത്ത് ഇൻറർനാഷണൽ ആർട്ട് എക്സിബിഷൻ, ഖത്തർ കൾച്ചറൽ ടൂർ, ആർട്ട് പാനൽ ടോക്ക് ഷോ, ആർട്ട് കോൺഫെറൻസ്, മാസ്റ്റർ ക്ലാസുകൾ, ക്രിയേറ്റീവ് ആർട്ട് തുടങ്ങിയവയുൾപ്പെടെ 12 ഇനം വ്യത്യസ്ത പരിപാടികളിലായാണ് കലാമേള പുരോഗമിക്കുന്നത്. ശിൽപശാലകൾ, തത്സമയ ചിത്രരചന, സുസ്ഥിരവും കലാപരവുമായ ഫാഷൻ ഷോ, സാംസ്കാരിക സംഗീത സായാഹ്നം എന്നിവയാൽ സമ്പന്നമാണ് മേള.
65ലധികം രാജ്യങ്ങളിൽ നിന്നുള്ള 300ലധികം കലാകാരന്മാരാണ് തങ്ങളുടെ ആശയങ്ങളും ചിന്തകളുമെല്ലാം കാൻവാസിലൂടെ ലോകവുമായി പങ്കുവെക്കുന്നത്. ഓരോ ക്യാൻവാസിനുമുണ്ട് ഒളിപ്പിച്ചുവെച്ച നൂറായിരം ആശയങ്ങൾ. വിവിധ സംസ്കാരങ്ങൾ, വിപ്ലവങ്ങൾ, പൈതൃകങ്ങൾ തുടങ്ങി വൈവിധ്യമാർന്ന ആശയങ്ങളാണ് കാഴ്ചക്കാരനുമായി സംവദിക്കുന്നത്.
സെർബിയക്കാരനായ വാസിലെ സ്റ്റൊജാനോവിച് വാസയുടെ ബിസിനസ് വേൾഡ് എന്ന് പേരിട്ട ശ്രദ്ധേയമായ ചിത്രം മുതൽ ഒമ്പതു വയസ്സുകാരനായ ഖത്തരി ബാലൻ ഖാലിദ് ഫൈസൽ റിദയുടെ ‘ദി ഹാപ്പി ഡോങ്കി’ വരെയുള്ള വ്യത്യസ്തമായ ആശയങ്ങളും വരകളുമായി സംവേദനാത്മകമാണ് പ്രദർശനം. സൗദി അറേബ്യൻ ചിത്രകാരി അമൽ അൽ തുവാഗ്രിയുടെ ചീനാ പാത്രങ്ങളിൽ നിർത്ത (പോർസിലൻ േപ്ലറ്റ്) ‘ഹോഴ്സസ് ഓഫ് അറേബ്യ’ വിവിധ അന്താരാഷ്ട്ര അംഗീകാരങ്ങൾ നേടിയാണ് ദോഹയിൽ പ്രദർശനത്തിനെത്തുന്നത്. പോർസിലൻ േപ്ലറ്റുകളിലെ രചനകളിൽ അന്താരാഷ്ട്ര ശ്രദ്ധനേടിയ കലാകാരിയാണ് അമൽ അൽ തുവാഗ്രി. തൻെറ ആത്മീയവും, ഒപ്പം സാംസ്കാരികവുമായി അന്വേഷണങ്ങൾ രചനകളിലൂടെ രേഖപ്പെടുത്തുകയാണ് ഇവർ.
ഖത്തറിലെ മലയാളി കലാകാരന്മാർ ഉൾപ്പെടെ ഒരു പിടി ഇന്ത്യൻ ആർടിസ്റ്റുകളുടെ പ്രദർശനവും വരയുമെല്ലാം ആർട്സ് ഫെസ്റ്റിവലിൻെറ ഭാഗമായുണ്ട്. ആറു ദിവസമായി തുടരുന്ന മേള ശനിയാഴ്ച സമാപിക്കും.
ദോഹ എക്സ്പോയിലെ സാംസ്കാരിക മേഖലയിൽ തുടരുന്ന ഖത്തർ അന്താരാഷ്ട്ര ആർട്സ് ഫെസ്റ്റിവലിൽ നിന്ന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.