ദോഹ മെട്രോ ഇനി വെള്ളിയും ശനിയും ഒാടും
text_fieldsദോഹ: ദോഹ മെട്രോ സർവിസ് ഇനി എല്ലാ വെള്ളിയാഴ്ചയും ശനിയാഴ്ചയും. നി ലവിൽ ദോഹ മെട്രോ ഇൗ ദിവസങ്ങളിൽ ഒാടുന്നില്ല. അടുത്ത വെള്ളിയാഴ്ച ( സെപ്റ്റംബർ 27) മുതലാണ് മെട്രോയുടെ ആഴ്ച അവധിദിനങ്ങളിലെ സർവി സ് തുടങ്ങുന്നത്. സെപ്റ്റംബർ 27ന് ഉച്ചക്ക് രണ്ട് മുതൽ പുലർച്ച മൂന്നു വരെയാണ് പൊതുജനങ്ങൾക്ക് മെട്രോ ഉപയോഗിക്കാൻ കഴിയുക. ഖലീഫ സ്റ്റേഡിയത്തിൽ നടക്കാൻ പോകുന്ന ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ് കാണാൻ പോകുന്നവർക്ക് ഉപകരിക്കാനാണിത്. അതുകഴിഞ്ഞുള്ള ദിവസങ്ങളിൽ മെട്രോയുടെ സർവിസ് ഇപ്രകാരമായിരിക്കും.
വെള്ളിയാഴ്ചകളിൽ ഉച്ചക്ക് രണ്ട് മുതൽ രാത്രി 11വരെ. ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ ആറ് മുതൽ രാത്രി 11 വരെ. മെട്രോ ലിങ്ക് സർവിസുകളും മെട്രോ എക്സ്പ്രസ് സർവിസുകളും വെള്ളി, ശനി ദിവസങ്ങളിൽ ലഭ്യമാണ്. ദോഹ മെട്രോയുടെ റെഡ്ലൈൻ ആണ് നിലവിൽ സർവിസ് നടത്തിക്കൊണ്ടിരിക്കുന്നത്. ആകെയുള്ള 18 സ്റ്റേഷനുകളിൽ 13 സ്റ്റേഷനുകൾ ഇൗ ലൈനിൽ ഉൾപ്പെടുന്നുണ്ട്. അൽഖസർ, എക്സിബിഷൻ സെൻറർ, വെസ്റ്റ്ബേ ക്യു.െഎ.സി, കോർണിഷ്, അൽബദാ (എക്സ്ചേഞ്ച് സ്റ്റേഷൻ), മുശൈരിബ് (എക്സ്ചേഞ്ച് സ്റ്റേഷൻ), ദോഹ അൽ ജദീദ്, ഉം ഗുവൈലിന, ഒാൾഡ് എയർപോർട്ട്, ഉഖ്ബാ ഇബ്ൻ നാഫി, ഫ്രീ സോൺ, റാസ് അബു ഫൊണ്ടാസ്, അൽ വഖ്റ എന്നിവയാണ് റെഡ്ലൈനിലെ സ്റ്റേഷനുകൾ. മെട്രോ സ്റ്റേഷനുകളില്‍നിന്നും തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലേക്കും തിരിച്ചും മെട്രോലിങ്ക് ഫീഡര്‍ ബസുകള്‍ സൗജന്യമായി സര്‍വിസ് നടത്തുന്നുണ്ട്. നിലവില്‍ റെഡ്ലൈൻ സ്റ്റേഷനുകളുടെ സമീപസ്ഥലങ്ങളിലായി 24 മെട്രോ ലിങ്ക് റൂട്ടുകളില്‍ ഫീഡര്‍ ബസുകള്‍ സര്‍വിസ് നടത്തുന്നുണ്ട്. ഇതില്‍ അഞ്ചു റൂട്ടുകള്‍ വഖ്റ സ്റ്റേഷനെ ബന്ധപ്പെടുത്തിയാണ്.
അതുകൊണ്ടുതന്നെ ഇവിടങ്ങളിലുള്ളവര്ക്ക് വഖ്റ മെട്രോ സ്റ്റേഷനുകളിലേക്കെത്തുന്നതിന് ടാക്സിയെയോ മറ്റോ ആശ്രയിക്കേണ്ടിവരുന്നില്ല. കര്‍വ ബസുകളുടെയും മെട്രോലിങ്ക് ബസുകളുടെയും കൃത്യമായ റൂട്ട് കര്‍വ ബസ് ആപ്പിലൂടെ അറിയാനാകും. ഖത്തര്‍ റെയില്‍ വെസ്റ്റ്ബേ കേന്ദ്രീകരിച്ച് ഓണ്‍ ഡിമാന്‍ഡ് റൈഡായി മെട്രോ എക്സ്പ്രസ് സൗകര്യവും അവതരിപ്പിച്ചിട്ടുണ്ട്. സൗജന്യമായി പരീക്ഷണാടിസ്ഥാനത്തിലുള്ള റൈഡ് ഷെയറിങ് സര്‍വിസാണിത്. നിലവില്‍ ക്യുഐസി, ഡി.ഇ.സി.സി, വെസ്റ്റ്ബേ മെട്രോ സ്റ്റേഷനുകളെ കേന്ദ്രീകരിച്ചാണ് ഈ സര്‍വിസ്. ഏഴുപേര്‍ക്കിരിക്കാവുന്ന വാനുകള്‍ ഉപയോഗിച്ചാണ് ഇൗ സര്‍വിസ്. ദോഹ മെട്രോയുടെ മെട്രോ എക്സ്പ്രസ് ആപ് ഉപയോഗിച്ച് ഇതിന് ബുക്ക് ചെയ്യാനാകും.
നേരത്തെ വഖ്റയില്നിന്നും കതാറയില്‍ ടാക്സിയിലെത്താന് കുറഞ്ഞത് 45 റിയാല്‍ നല്‍കണമായിരുന്നു. ഒരു മണിക്കൂറോളം യാത്രാസമയവുമെടുക്കും. എന്നാല്‍, ദോഹ മെട്രോയില്‍ രണ്ടു റിയാല്‍ മുടക്കി അരമണിക്കൂറിനുള്ളില്‍ വഖ്റയില്നിന്ന് കതാറയിലെത്താം.റെഡ്ലൈന്‍ സൗത്ത് പാതയില്‍ അല്‍ ഖസര്‍ മുതല്‍ അല്‍വഖ്റ വരെ 13 സ്റ്റേഷനുകളെ ബന്ധപ്പെടുത്തിയാണ് ദോഹ മെട്രോ ഇപ്പോള്‍ സര്‍വിസ് നടത്തുന്നത്. വടക്ക് അല്‍ഖസറില്‍നിന്നും ഡി.ഇ.സി.സി, വെസ്റ്റ്ബേ, കോ ര്ണീഷ്, അല്‍ബിദ, മുശൈരിബ്, ദോഹ അല്‍ജദീദ, ഉംഗുവൈലിന, മതാര്‍ അല്‍ഖദീം, ഒഖ്ബ ഇബ്നു നാഫി, ഇക്കണോമിക് സോണ്‍, റാസ് അബുഫൊന്താസ് സ്റ്റേഷനുകള്‍ പിന്നിട്ടാണ് തെക്ക് വഖ്റയിലെത്തുന്നത്.
35 മിനിറ്റില്‍ താഴെയാണ് യാത്രാസമയം. വെസ്റ്റ്ബേയിലെ ദോഹ എക്സിബിഷന് ആൻഡ് കണ്വെന്ഷന് സെൻറര്‍ സ്റ്റേഷനില്‍നിന്നും മതാര്അല്ഖദീം സ്റ്റേഷനിലെത്താന്‍ എടുക്കുന്നത് കേവലം 15 മിനിറ്റ്. സാധാരണഗതിയില്‍ പ്രഭാതസമയങ്ങളില്‍ കാറിലാണെങ്കില്‍ ഈ യാത്രാദൂരം പിന്നിടാന്‍ വേണ്ടിവരുന്നത് ഒരുമണിക്കൂറാണ്. റെഡ്ലൈന്‍ സൗത്തില്‍ കതാറ, ലെഗ്തെയ്ഫിയ, ഖത്തര്‍ യൂനിവേഴ്സിറ്റി, സൂഖ് വാഖിഫ്, ലുസൈല്‍ സ്റ്റേഷനുകളും ഉടന്‍ തുറക്കും. പൊതുഅവധി ദിവസങ്ങളായ വെള്ളിയും ശനിയും കൂടി ദോഹ മെട്രോ സർവിസ് തുടങ്ങുന്നതോടെ പൊതുജനങ്ങൾക്ക് ഏറെ ആശ്വാസകരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.