ദോഹ മെേട്രാ പുതിയ മെേട്രാലിങ്ക് ബസ് റൂട്ട് പ്രഖ്യാപിച്ചു
text_fieldsദോഹ: മെേട്രാ സ്റ്റേഷനുകളിലേക്കും തിരിച്ചും യാത്രികർക്ക് സുഗമമായും സൗജന്യമായും ഗതാഗത സൗകര്യം ഉറപ്പാക്കാൻ ദോഹ മെേട്രാ പുതിയ മെേട്രാലിങ്ക് ബസ് റൂട്ട് പ്രഖ്യാപിച്ചു . റെഡ് ലൈനിൽ അൽവ്ഖ്റ സ്റ്റേഷനുമായി ബന്ധപ്പെടുത്തിയാണ് റൂട്ട്. എം132 ഫീഡർ ബസ് അൽജനൂബ് സ്റ്റേഡിയം, അൽവുഖൈർ സൗത്ത് എന്നിവയെ അൽവഖ്റ സ്റ്റേഷനുമായി ബന്ധിപ്പിക്കും. വുഖൈർ സൗത്തിൽ എസ്ദാൻ കോമ്പൗണ്ട് 28 മുതൽ 40 വരെ മേഖലകളിലുള്ളവർക്ക് മെേട്രായുടെ വഖ്റ സ്റ്റേഷനിലേക്ക് സുഗമമായി എത്താൻ ഇതിലൂടെ സാധിക്കും.
ലോകകപ്പ് മത്സരം നടത്തുന്ന അൽജാനൂബ് സ്േറ്റഡിയത്തിൽനിന്ന് മെേട്രാ സ്റ്റേഷനിലേക്കുള്ള ഗതാഗതവും സുഗമമാകും. ഓരോ 12 മിനിട്ട് കൂടുമ്പോഴും ബസ് സർവിസ് നടത്തും. മെേട്രാ സ്റ്റേഷനുകളെയും സമീപപ്രദേശങ്ങളെയും ബന്ധപ്പെടുത്തിയുള്ള ബസ് സർവിസാണ് ഫീഡർ ബസ് നടത്തുന്നത്. യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് കൂടുതൽ മേഖലകളെ ഉൾപ്പെടുത്തുന്നതിനായി സർവിസ് വിപുലീകരിച്ചിരിക്കുന്നത്. നിർദിഷ്ട സ്റ്റോപ്പുകളിൽ മാത്രമായിരിക്കും ഫീഡർ ബസുകളുണ്ടാകുക. ദോഹ മെേട്രാ സ്റ്റേഷനുകളിൽനിന്ന് രണ്ടു മുതൽ അഞ്ചു കിലോമീറ്റർ ചുറ്റളവിൽ ഖത്തർ റെയിൽ യാത്രക്കാർക്ക്് ആദ്യ, അവസാന മൈൽ കണക്റ്റിവിറ്റി നൽകുന്ന ഫീഡർ ബസ് ശൃംഖലയാണ് മെേട്രാലിങ്ക്. ബസുകളിലെ യാത്ര സൗജന്യമാണ്. ശനിയാഴ്ച മുതൽ ബുധൻ വരെ രാത്രി 11.10നും വ്യാഴം, വെള്ളി ദിവസങ്ങളിൽ അർധരാത്രി 12.10നുമായിരിക്കും സ്റ്റേഷനിൽനിന്ന് അവസാന ബസ് പുറപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.