ദോഹ മെട്രോ ആദ്യഘട്ട ഒാട്ടം നാളെ മുതൽ
text_fieldsദോഹ: ദോഹ മെട്രോയുടെ തെക്ക് റെഡ് പാത (റെഡ് ലൈൻ സൗത്ത്) പൊതുജനത്തിന് തുറന്നുകൊടു ക്കുന്നു. ഇൗ തെക്കുപാത പൊതുജനങ്ങൾക്കായി നാളെ തുറന്നുകൊടുക്കുമെന്ന് ഗതാഗത വാർ ത്താവിനിമയ മന്ത്രാലയം അറിയിച്ചു. പൊതുജനങ്ങൾക്കായുള്ള ദോഹ മെട്രോയുടെ ആദ്യഘട്ട പ്രവർത്തനമാണ് മേയ് എട്ടിന് തുടങ്ങുക. ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ എട്ടുമുതൽ രാത്രി 11 വരെയാണ് ഇൗ പാതയിൽ മെട്രോ സർവീസ് ഉണ്ടാവുക.
അൽ ഖസർ മുതൽ അൽ വക്റ വരെയാണ് ഇൗ മെട്രോ പാത ഉള്ളത്.
ആകെയുള്ള 18 റെഡ് ലൈൻ സ്റ്റേഷനുകളിലെ 13 സ്റ്റേഷനുകളാണ് ആദ്യഘട്ട പ്രവർത്തനങ്ങളിൽ ഉൾെപ്പടുന്നത്. അൽ ഖസർ, ഡിഇസിസി, ക്യുെഎസി വെസ്റ്റ് ബേ, കോർണിഷ്, അൽബിദ (ഇൻറർചേഞ്ച് സ്റ്റേഷൻ), മുശൈരിബ് (ഇൻറർചേഞ്ച് സ്റ്റേഷൻ), അൽ ദോഹ അൽ ജദീദ, ഉമ്മു ഗവലിന, അൽ മതാർ അൽ ഖദീം, ഉഖ്ബ ഇബ്ൻ നഫീ, ഫ്രീ സോൺ, റാസ് ബു ഫൊൻറാസ്, അൽ വഖ്റ എന്നിവയാണ് ഇൗ സ്റ്റേഷനുകൾ.
qr.com.qa എന്ന ദോഹ മെട്രോയുടെ സൈറ്റിൽ ടിക്കറ്റ് വിവരങ്ങളും മറ്റും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.