തിരക്കേറി ദോഹ മെട്രോ; ഗോൾഡ് ക്ലബ് കാർഡിന് ആവശ്യക്കാർ ഏറെ
text_fieldsദോഹ: ദോഹ മെട്രോയുടെ ഗോൾഡ് ക്ലബ് ട്രാവൽ പാസിന് ആവശ്യക്കാർ ഏറുന്നു. തിരക്കുള്ള സമയങ്ങളിൽ യാത്രക്കാരുടെ തിരക്ക് വർധിക്കുന്ന സന്ദർഭങ്ങളിലാണ് പ്രത്യേകിച്ചും ഇൗ പാസിന് ആവശ്യക്കാർ കൂടുന്നതെന്ന് ‘ഗൾഫ് ടൈംസ്’ പ ത്രം റിപ്പോർട്ട് ചെയ്തു. സ്റ്റാൻഡേർഡ് കാർഡ് നിലവിൽ ഉള്ള യാത്രക്കാർ പോലും ഗോൾഡ്ക്ലബ് ട്രാവൽ പാസ് എ ടുക്കുന്നുണ്ട്. ആദ്യഘട്ട ഒാട്ടം തുടങ്ങിയ റെഡ്ലൈനുകളിൽ 13 സ്റ്റേഷനുകളിലൂടെയാണ് ദോഹ മെട്രാ കടന്നുപോകുന്ന ത്. അൽ ഖസർ, ഡിഇസിസി, ക്യുെഎസി വെസ്റ്റ് ബേ, കോർണിഷ്, അൽബിദ (ഇൻറർചേഞ്ച് സ്റ്റേഷൻ), മുശൈരിബ് (ഇൻറർചേഞ്ച് സ് റ്റേഷൻ), അൽ ദോഹ അൽ ജദീദ, ഉമ്മു ഗവലിന, അൽ മതാർ അൽ ഖദീം, ഉഖ്ബ ഇബ്ൻ നഫീ, ഫ്രീ സോൺ, റാസ് ബു ഫൊൻറാസ്, അൽ വഖ്റ എന്നി വയാണ് ഇൗ സ്റ്റേഷനുകൾ.
ലുസൈൽ, ഖത്തർ യൂനിവേഴ്സിറ്റി, ലെഗ്തൈഫിയ, കതാറ എന്നീ സ്റ്റേഷനുകളും ഉടൻ തുറക്കും. മെട്രോ സ്റ്റാൻഡേർഡ് കാർഡ്, ഗോൾഡ് ക്ലബ്, ലിമിറ്റഡ് യൂസ് എന്നീ മൂന്നുതരം യാത്രകാർഡുകൾ ആണ് ഖത്തർ റെയിൽ പുറത്തിറക്കിയിരിക്കുന്നത്. മെട്രോസ്റ്റഷനുകളിലെ ഗോൾഡ്ക്ലബ് ഒാഫിസുകളിൽ ഗോൾഡ്ക്ലബ് പാസുകൾ ലഭ്യമാണ്. ഒരു യാത്രക്ക് പത്ത് റിയാൽ ആണ് ചെലവ്. ഒരു ദിവസെത്ത മൊത്തം യാത്രക്കാകെട്ട 30 റിയാൽ ആണ് ആവുക. സ്റ്റാൻഡേർഡ് പാസുകാർക്കുള്ളതിനേക്കാൾ മെച്ചപ്പെട്ട സീറ്റുകളും സൗകര്യങ്ങളുമാണ് ഗോൾഡ്ക്ലബ് പാസുകാർക്ക് മെട്രോയിൽ ഉള്ളത്. 100 റിയാൽ ആണ് ഗോൾഡ്ക്ലബ് പാസ് സ്വന്തമാക്കാൻ വേണ്ടത്. വാങ്ങുന്ന അന്നുമുതൽ അഞ്ച് വർഷമാണ് ഇതിെൻറ കാലാവധി. ഒാരോ യാത്രയിലും ചെലവാകുന്ന തുക കാർഡിൽ രേഖെപ്പടുത്തെപ്പടും. അഞ്ചുവയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് യാത്ര സൗജന്യമാണ്. അഞ്ചിനും അതിനും മുകളിലും പ്രായമുള്ളവർക്ക് സ്വന്തം ട്രാവൽ കാർഡ് നിർബന്ധമാണ്. സ്ഥിരമായി മെേട്രാ യാത്ര ചെയ്യുന്നവർക്ക് ഏെറ ഉപകാരപ്രദമാണ് ഗോൾഡ്ക്ലബ് പാസ് എന്ന് യാത്രക്കാർ സാക്ഷ്യപ്പെടുത്തുന്നു. എല്ലാ ആഴ്ചകളിലും ദോഹ സിറ്റി സെൻററിലെ കാരിഫോറിൽ ഷോപ്പിങിന് പോകുന്നവരാണ് ഫിലിപ്പിനോ സ്വദേശിയായ ബെഞ്ചി എമ്മും ഭാര്യയും. ഇതിനാൽ ഗോൾഡ്ക്ലബ് പാസ് എടുക്കാനുള ഒരുക്കത്തിലാണ് ഇരുവരും.
സാധനങ്ങളുമായി മെട്രോയിൽ കയറുേമ്പാൾ തിരക്കുള്ള സമയങ്ങളിൽ ഏെറ ബുദ്ധിമുട്ടാണ്. ഇൗ പ്രശ്നം പരിഹരിക്കാനുള്ള നല്ല മാർഗം കൂടിയാണ് ഗോൾഡ്ക്ലബ് പാസ് എന്ന് ഇവർ പറയുന്നു. ഇൗ വിഭാഗത്തിൽ ആളുകൾ കുറയും. പോരാത്തതിന് വിശാലമായ സൗകര്യപ്രദമായ സീറ്റും. മേയ് എട്ടിനാണ് ദോഹ മെട്രോയുടെ ആദ്യഘട്ട യാത്ര തുടങ്ങിയത്. അന്ന് മുതൽ ഗോൾഡ്ക്ലബ് പാസ് വാങ്ങാനെത്തുന്നവർ കൂടിവരികയാണെന്ന് മെട്രോ ജീവനക്കാരും പറയുന്നു. കുടുംബങ്ങൾ, ഗ്രൂപ്പായി യാത്ര ചെയ്യുന്നവർ തുടങ്ങിയവർ ആണ് ഇക്കൂട്ടത്തിൽ കൂടുതലും ഉള്ളത്. ഏറെ പഠനങ്ങൾക്കും വിലയിരുത്തലുകൾക്കും ശേഷമാണ് ഖത്തർ റെയിൽ ടിക്കറ്റ് നിരക്കുകൾ തീരുമാനിച്ചിട്ടുള്ളത്. ഏത് തരം ആളുകൾക്കും പ്രാപ്യമായ രൂപത്തിൽ ഉള്ള കാർഡുകൾ ആണ് അവതരിപ്പിച്ചിട്ടുള്ളത്. നിരവധി കൗണ്ടറുകളിൽ യാത്രാകാർഡുകൾ ലഭ്യമാണ്. എന്നാൽ സാധാരണകാർഡുകളേക്കാൾ ഗോൾഡ്ക്ലബ് കാർഡുകൾക്ക് പണം കൂടുതൽ വേണം. ഇതിനാൽ ഹമദ് വിമാനത്താവളത്തിലേക്ക് കൂടി ദോഹ മെട്രോ നീട്ടുന്ന ഘട്ടത്തിൽ കാർഡ് കൂടുതൽ ഉപകാരമാകുമെന്നാണ് വിലയിരുത്തൽ. മെട്രോയുടെ റെഡ്ലൈൻ അടുത്തുതന്നെ ഹമദ് വിമനത്താവളവുമായി ബന്ധിപ്പിക്കുന്നുണ്ട്.
കേടുവരാം, കാർഡുകൾ ചൂടേൽക്കാതെ സുക്ഷിക്കണം
ദോഹ: വിവിധ കാലവസ്ഥകളിൽ മെട്രോ കാർഡുകൾ പ്രവർത്തിക്കുന്നതിൽ വ്യത്യാസമില്ല. എന്നാൽ ചൂടുള്ള കാലാവസ്ഥയിൽ വെയിലേൽക്കുകയോ മറ്റോ ചെയ്താൽ ചില കാർഡുകൾക്ക് കേടുപാട് സംഭവിക്കാൻ സാധ്യതയുണ്ടെന്ന് ഖത്തർ റെയിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. കാർ പാർക്ക് ചെയ്ത് ഡാഷ് ബോഡിൽ യാത്രാകാർഡ് നേരിട്ട് വെയിലേൽക്കുന്ന വിധം വച്ചാൽ കേടുപാടുണ്ടാകാം. ഇതിനാൽ ഇത്തരം സന്ദർഭങ്ങളിൽ കാർഡുകൾ സൂക്ഷിക്കണം.
ഒരു യാത്രക്കാരന് രണ്ട് വലിയ ലെഗേജുകൾ
ദോഹ: രണ്ട് ലെഗേജുകൾ മാത്രമേ ഒരു യാത്രക്കാരന് മെട്രോ ട്രെയിനിൽ അനുവദിക്കൂ. െചറിയ ബാഗുകൾക്ക് പുറമേയാണിത്. ഒാരോ ലഗേജും 85സെ.മീ x 60സെ.മീ x 30സെ.മീ വലുപ്പത്തിൽ കൂടരുത്. പുഷ്ചെയറുകൾ, വീൽചെയറുകൾ തുടങ്ങിയ വലിയ സാധനങ്ങളുമായി യാത്ര ചെയ്യുന്നവർ നിർബന്ധമായും എലിവേറ്ററുകളോ ലിഫ്റ്റുകളോ ഉപയോഗിക്കണം. നിർദേശങ്ങളിൽ പറഞ്ഞതിനപ്പുറം വലുപ്പമുള്ളതോ സുരക്ഷിതമല്ലെന്ന് തോന്നുന്നതോ ആയ ബാഗേജുകൾ ആണ് യാത്രക്കാരെൻറ ൈകവശം ഉള്ളതെന്ന് തോന്നിയാൽ അത്തരക്കാർക്ക് മെട്രോ യാത്ര നിരസിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ഖത്തർ റെയിൽ തങ്ങളുെട വെബ്സൈറ്റിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്.
അമീർ കപ്പ് ഫൈനൽ ദിവസം യാത്ര ചെയ്തത് 68000ലധികം പേർ
ദോഹ: അമീർ കപ്പ് ഫൈനൽ ദിവസം ദോഹമെേട്രായിലെ സഞ്ചാരികളുടെ എണ്ണം 68000 കവിഞ്ഞതായി ഖത്തർ റെയിൽ വ്യക്തമാക്കി. അൽ ജനൂബ് സ്റ്റേഡിയത്തിൽ നടന്ന അമീർ കപ്പ് ഫൈനൽ മത്സര ദിവസം ദോഹ മെേട്രാ റെഡ് ലൈനിലെ അൽ ഖസ്സാർ–അൽ വക്റ സ്റ്റേഷനുകൾക്കിടയിൽ യാത്ര ചെയ്തവരുടെ കണക്കുകളാണ് റെയിൽ പുറത്തുവിട്ടിരിക്കുന്നത്. മേയ് 16ന് രാവിലെ എട്ട് മുതൽ പുലർച്ചെ മൂന്ന് വരെയുള്ള സമയത്തിനിടയിൽ 68752 പേരാണ് ദോഹ മെേട്രാ യാത്രക്കായി തെരഞ്ഞെടുത്തത്. അമീർ കപ്പ് പ്രമാണിച്ച് ദോഹ മെേട്രായുടെ സമയം പുലർച്ചെ മൂന്ന് വരെയാക്കിയിരുന്നു. മത്സരം കഴിഞ്ഞ് തിരിച്ച് പോകുന്നവരുടെ സൗകര്യാർഥം ഖത്തർ റെയിലിെൻറ ഈ തീരുമാനത്തിന് വ്യാപക പ്രശംസയും പ്രതികരണവുമാണ് ലഭിച്ചത്. ഈ മാസം എട്ടിനാണ് പൊതുജനങ്ങൾക്കായി ഖത്തർ റെയിൽ മെേട്രാ തുറന്നുകൊടുത്തത്. ഉദ്ഘാടന ദിവസം മുതൽ തന്നെ പ്രധാന സമയങ്ങളിൽ മെേട്രായിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിനകം തന്നെ നിരവധി പേർ സ്വന്തം വാഹനത്തിലൂടെയുള്ള യാത്ര ഉപേക്ഷിക്കുകയും മെേട്രാ തെരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.