ദോഹ മെട്രോ: മുശൈരിബിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്
text_fieldsദോഹ: ദോഹ മെട്രോ ഉദ്ഘാടനം കഴിഞ്ഞതോടെ മുശൈരിബ് ഡൗണ്ടൗണ് ദോഹയിലേക്ക് കൂടു തൽ സഞ്ചാരികൾ എത്തുന്നു. നഗരത്തിെൻറ വികസനസ്വപ്നങ്ങള്‍ക്ക് ആക്കം കൂട്ട ുന്ന സുപ്രധാന പദ്ധതിയായി മുശൈരിബ് മാറുകയാണ്. ഡൗണ്ടൗണ് ടൂറിസ്റ്റുക ള്‍ക്ക് വിസ്മയക്കാഴ്ചകളാണ് സമ്മാനിക്കുന്നത്. ലോക ത്തിലെ തന്നെ രണ്ടാമ ത്തെ സ്മാര്‍ട്ട്സിറ്റി ഡിസ്ട്രിക്റ്റ് പദ്ധതിയാണിത്. സുസ്ഥിര പാരിസ്ഥിതിക മാനദണ്ഡ ങ്ങള്ക്കനുസൃതമായാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സുസ്ഥിരനഗ രങ്ങളിലൊന്ന്. ഡൗണ്ടൗണിലേക്ക് സ്വദേശികളും വിദേശികളും പ്രവാസികളുമായി കൂടുതല്‍ സന്ദര്‍ശകരെ ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡൗണ്ടൗണ് ദോഹയെ സൂഖ് വാഖിഫുമായി നേരിട്ട് ബന്ധിപ്പിക്കുന്ന സൂഖ് അടിപ്പാത കഴിഞ്ഞ ഒക്ടോബറിലാണ് തുറന്നത്. രാജ്യത്തെ ഏറ്റവും വലിയ മെട്രോ സ്റ്റേഷനും ഡൗണ്ടൗണ് ദോഹയിലാണ്. മണിക്കൂറില്‍ 25,000 യാത്രക്കാരെ കൈകാര്യം ചെയ്യാനാകും. ചരിത്രപ്രാധാന്യമുള്ള നാലു പൈതൃക ഭവനങ്ങളടങ്ങിയ മുശൈരിബ് മ്യൂസിയവും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതാണ്. ഖത്തറിെൻറ ചരി ത്രവും സംസ്കാരവും അനാവരണം ചെയ്യുന്നതാണ് മുശൈരിബ് ഡൗണ്ടൗണ് ദോഹയിലെ മ്യൂസിയങ്ങള്‍. നൂറുവര്‍ഷത്തിലേറെ പഴക്കമുള്ള നാലു കെട്ടിടങ്ങളാണ് മ്യൂസിയങ്ങളായി നവീകരിച്ചിരിക്കുന്നത്.
ബിന്‍ ജെല്‍മൂദ് ഹൗസ്, കമ്പനി ഹൗസ്, മുഹമ്മദ് ബിന്‍ ജാസിം ഹൗസ്, റദ്വാനി ഹൗസ് എന്നിവയാണ് മ്യൂസിയങ്ങളാക്കി മാറ്റി യിരിക്കുന്നത്. 2015ല്‍ മ്യൂസിയംതുറന്നശേഷം 80,000 പേരാണ് സന്ദര്‍ശിച്ചത്. ഖത്തറിലെയും മേഖലയിലെയും സന്ദര്‍ശകര്‍ക്കു പുറമെ ടൂറിസ്റ്റുകളും സ്കൂള്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ഥികളും സന്ദര്‍ശിക്കുന്നുണ്ട്. ലോക ത്തിലെതന്നെ ഏറ്റവും വലിയ അണ്ടര്‍ഗ്രൗണ്ട് കണക്റ്റഡ് കാര്‍പാര്‍ക്കിങ് സംവിധാനമാണ് മുശൈരിബ് ഡൗണ്ടൗണില് വികസിപ്പിക്കുന്നത്. മുഷൈരിബ് പള്ളി, ഖത്തര്‍ അക്കാഡമിമുഷൈരിബ് സ്കൂള്‍, മുഷൈരിബ് പ്രാര്‍ഥനാസ്ഥലം, അമീരിദിവാന്‍, മുശൈരിബ് മ്യൂസിയംസ് എന്നിവയെല്ലാം തുറന്നു. ആദ്യ റസിഡന്‍ഷ്യല്‍ ടവര്‍ വാദി വണ്‍ ഖത്തറിലെ ഏറ്റവും മികച്ച കാഴ്ചാനുഭവമാണ്.
72 അപ്പാര്ട്ട്മെൻറുകളാണ് ടവറിലുള്ളത്. ഡൗ ണ്ടൗണില് ഓഫിസുകള്‍ക്കു പുറമേ പൊതുസ്ഥലങ്ങളിലും വിപുലമായ സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. പൊ തുസ്ഥലത്തായി തയാറാക്കുന്ന നഗര മജ്ലിസാണ് പ്രധാന ആകര്‍ഷണം. ഇതിനു പുറമെ ലൈറ്റ് ഇന്‍സ്റ്റലേ ഷന്‍സ്, വെള്ളച്ചാട്ടവും ജലധാരയും, ശീതീകരിച്ച ഇടനാഴി തുടങ്ങിയവയും സജ്ജമാക്കുന്നുണ്ട്. ഇവയുടെ സ മീപത്തായി 19,000 സ്ക്വയര്‍ മീറ്ററില്‍ സാംസ്കാരിക കെട്ടിട സമുച്ചയമാണ്. രണ്ട് ആര്‍ട്ട് ഹൗസ് സിനിമാ ശാല കള്‍, പെര്‍ഫോമിങ് ആര്‍ട്സ് തീയറ്റര്‍, എക്സിബിഷന് സെൻറര്‍, സംഗീത, കലാ പഠന കേന്ദ്രങ്ങള്‍ തുടങ്ങിയ വയുണ്ടാകും. ഡൗണ്ടൗണ് 100ശതമാനം പൂര്‍ത്തിയാകുന്നതോടെ 20,000 മുതല്‍ 30,000 താമസക്കാരെയും വിനോദസഞ്ചാരികള്‍ ഒഴിക്കെ 30,000 ജീവനക്കാരെയും ഉള്‍ക്കൊള്ളാന്‍ സാധിക്കും.
സന്ദര്‍ശകരെ ആക ര്ഷിക്കുന്നതിനായി ലേസര്‍ ലൈറ്റ് ഷോകള്‍, മറ്റു വൈവിധ്യങ്ങളായ പരിപാടികള്‍ എന്നിവയെല്ലാം ക്രമീകരിച്ചി ട്ടുണ്ടെന്ന് മുശൈരിബ് പ്രോപ്പര്‍ട്ടീസ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ ക്ലാര്‍ക്ക് വില്യംസ് പറയുന്നു. എല്ലാ വൈകുന്നേര ങ്ങളിലും ലേസര്‍ ലൈറ്റ് ഷോയുണ്ട്. ബറഹാത് മുശൈരിബിലെ വിശാലമായ പൊതുചത്വരത്തിലാണ് ഷോ. മിഡില്‍ഈസ്റ്റിലെ തന്നെ ഏറ്റവും വിശാലമായ ചത്വരമാണിത്. 256 തരം വര്‍ണങ്ങളുടെ അകമ്പടിയോടെയുള്ള ഷോ വേറിട്ട അനുഭവമാകും. ഓരോ മണിക്കൂറിലും ഏഴു മിനുട്ട് ദൈര്‍ഘ്യമുള്ള ഷോയുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.