ദേശീയ ദിനം, അൽ റയ്യാൻ സ്റ്റേഡിയം ഉദ്ഘാടനം : യാത്രക്കാർക്ക് മാർഗനിർദേശവുമായി ദോഹ മെേട്രാ
text_fieldsദോഹ: ദേശീയ ദിനവും അമീർ കപ്പ് ഫൈനലും റയ്യാൻ സ്റ്റേഡിയം ഉദ്ഘാടനവും ഒരേ ദിവസം വന്നതിനാൽ യാത്രക്കാർ കർശനമായും കോവിഡ്-19 മുൻകരുതലുകൾ പാലിച്ചിരിക്കണമെന്ന് ഖത്തർ റെയിൽ നിർദേശിച്ചു.
ദേശീയ ദിനം, അമീർ കപ്പ് ഫൈനൽ എന്നിവ ഒരേ ദിവസമായതിനാൽ മെേട്രാ സ്റ്റേഷനുകളിൽ മുമ്പത്തേക്കാളേറെ തിരക്ക് അനുഭവപ്പെടും. ഇത് മുന്നിൽക്കണ്ട് യാത്രക്കാർ നേരത്തെ യാത്രക്ക് തയാറാകണം. യാത്രക്കായി കൂടുതൽ സമയം മാറ്റിവെക്കണം. ഖത്തർ റെയിൽ ആപ്ലിക്കേഷൻ, ദോഹ മെേട്രാ വെബ്സൈറ്റ് എന്നിവയിലൂടെ യാത്ര നേരത്തെ ആസൂത്രണം ചെയ്യാൻ ശ്രദ്ധിക്കണം.
സ്റ്റേഷനുകളിലെ തിരക്ക് കുറക്കുന്നതിനായി പുറപ്പെടുന്നതിനും നേരത്തെ എത്താൻ ശ്രമിക്കണമെന്നും ഖത്തർ റെയിൽ ആവശ്യപ്പെട്ടു.കോവിഡ്-19 പശ്ചാത്തലത്തിൽ സാമൂഹിക അകലം ഉൾപ്പെടെയുള്ള സുരക്ഷ മുൻകരുതലുകൾ പാലിച്ച് 30 ശതമാനം ശേഷിയിലാണ് നിലവിൽ മെേട്രായുടെ പ്രവർത്തനം. ടിക്കറ്റ് വെൻഡിങ് മെഷീൻ, എൻട്രി ഗേറ്റ്, പ്ലാറ്റ്ഫോം എന്നിവിടങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിന് സ്റ്റേഷനുകളിലേക്കുള്ള കവാടങ്ങളിൽ തന്നെ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്. അൽ മീറ, ലുലു, കാരിഫോർ, ജംബോ ഇലക്േട്രാണിക്സ്, ഫാമിലി ഫുഡ് സെൻറർ, തലബാത് എന്നിവയിലൂടെ സ്റ്റാൻഡേർഡ് ട്രാവൽ കാർഡ് വാങ്ങണമെന്നും അധികൃതർ അറിയിച്ചു.
അതേസമയം, ഗോൾഡ് ക്ലാസ് കാർഡുകൾ എല്ലാ മെേട്രാ സ്റ്റേഷനുകളിലെയും ഗോൾഡ് സെൻററുകളിൽ ലഭ്യമായിരിക്കും. യാത്രക്ക് മുമ്പായി ഡെബിറ്റ്, െക്രഡിറ്റ് കാർഡുകൾ വഴി ഖത്തർ റെയിൽ ആപ് വഴിയോ വെബ്സൈറ്റ് (qr.com.qa) വഴിയോ റീചാർജ് ചെയ്യാം.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷക്ക് പ്രാധാന്യം നൽകി പൊതുജനാരോഗ്യ മന്ത്രാലയത്തിെൻറയും ഗതാഗത വാർത്താവിനിമയ മന്ത്രാലയത്തിെൻറയും സഹകരണത്തോടെ കോവിഡ്-19 മുൻകരുതലുകൾ പാലിക്കുന്നതിൽ ദോഹ മെേട്രാ കണിശത പുലർത്തുന്നുണ്ട്.
ഇഹ്തിറാസ് ആപ്പിൽ പച്ചനിറം സ്റ്റേഷനിലെത്തുന്ന യാത്രക്കാർ അധികൃതരെ കാണിച്ചിരിക്കണം. കൂടാതെ ശരീര താപനില പരമാവധി 37.8 ആയിരിക്കണം. എല്ലാവരും മാസ്ക് നിർബന്ധമായി ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണം. യാത്രക്കാർ സുരക്ഷാ മുൻകരുതലുകൾ പാലിക്കുന്നത് ഉറപ്പുവരുത്തുന്നതിന് സുരക്ഷ, കസ്റ്റമർ കെയർ ജീവനക്കാരുടെ നിരീക്ഷണം യാത്രയിലുടനീളം ഉണ്ടായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.