ഉപരോധം 300 ദിവസം:കണക്കുകൾ പറയുന്നു, രാജ്യം ശക്തം
text_fieldsദോഹ: കഴിഞ്ഞ 300 ദിവസമായി തുടരുന്ന ഉപരോധം ഖത്തറിന് ശക്തി പകർന്നതായി വിവിധ മാധ്യമങ്ങൾ ന ടത്തിയ സർവേ. ഉപരോധത്തിന് മുമ്പുണ്ടായിരുന്ന ഖത്തറിൽ നിന്ന് ഭിന്നമായി വിവിധ മേഖലകളിൽ ശക്തമായ വളർച്ചയാണ് ഇക്കാലയളവിൽ രേഖെപ്പടുത്തിയതെന്ന് റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു.അവശ്യസാധനങ്ങ ളുടെ ഉത്പാദനം അടക്കം രാജ്യം ഒട്ടും പ്രധാന്യം നൽകാതിരുന്ന മേഖലകളെല്ലാം ഇന്ന് സ്വയംപര്യാപ്തത നേ ടുന്ന അവസ്ഥയിലേക്ക് എത്തി. ഏറെ ചെറിയ രാജ്യമായിരുന്നിട്ടും വൻ ശക്തികളായ രാജ്യങ്ങളെ പോലും ത ങ്ങളോടൊപ്പം നിർത്താൻ ഖത്തറിന് സാധിച്ചുവെന്നത് വലിയ നേട്ടമായി തന്നെയാണ് വിലയിരുത്തപ്പെടുന്നത്. നയതന്ത്ര മേഖലയിലെ ചടുലമായ നീക്കവും അസാധാരണമായ ഇഛാശക്തിയും ഉപരോധം മൂലമുള്ള എല്ലാ പ്രതിസന്ധികളെയും നിഷ്പ്രഭമാക്കാൻ സാധിച്ചു.
അമേരിക്കയെ പോലെ തന്നെ റഷ്യയെയും ജർമ്മനിയെ പോലെ തന്നെ ഫ്രാൻസിനെയും കൂടെ നിർത്തുക മാത്രമല്ല പ്രതിസന്ധി പരിഹരിക്കണമെന്ന ആവശ്യം ഈ രാജ്യങ്ങളെ കൊണ്ട് പറയിപ്പിക്കാനും സാധിച്ചത് നയതന്ത്ര മേഖലയിലെ വലിയ വിജയം തന്നെയാണ്. ഇന്ധ ന–പ്രകൃതി വാതകം ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങളിൽ പ്രമുഖമെന്ന നിലക്കല്ല ഖത്തറിനോടൊപ്പം ഇൗ രാജ്യങ്ങൾ നിന്നിട്ടുള്ളത്. അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച് ഖത്തറിെന വരുതിയിൽ വരുത്താനുള്ള ശ്രമ മാണ് ഉപരോധ രാജ്യങ്ങൾ നടത്തുന്നത് എന്ന കാരണം കൂടി ഇതിന് പിന്നിലുണ്ടെന്ന് കഴിഞ്ഞ ദിവസം ‘അൽ റായ’ പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
രാജ്യത്തിെൻറ ഭരണാധികാരിയുടെ പേരിൽ അടിസ്ഥാന രഹിതമായ ആരോപണം കെട്ടിച്ചമച്ച് അതിെൻറ പേരിൽ ഉപരോധം പ്രഖ്യാപിക്കുന്നതിലൂടെ ഈ രാജ്യങ്ങൾ ചെയ്തത് അന്താരാഷ്ട്ര നിയമങ്ങളുടെ കടുത്ത ലംഘനമാണ്. ഇക്കാര്യം ലോകരാജ്യങ്ങളെ ബോധ്യപ്പെടു ത്താൻ ഖത്തറിന് കഴിഞ്ഞു. ഇക്കാലയളവിൽ വിവിധ രാജ്യങ്ങളുമായി സാമ്പത്തിക–പ്രതിരോധ–സൈനിക കരാറുകളിലെത്താൻ കഴിഞ്ഞതും നേട്ടമായി. യൂറോപ്യൻ യൂനിയൻ, നാറ്റോ, അമേരിക്ക, റഷ്യ തുടങ്ങി നിരവധി രാജ്യങ്ങളുമായും സംവിധാനങ്ങ ളുമായും കൂടുതൽ അടുക്കാനും സഹകരണ കരാറുകളിൽ ഒപ്പുവെക്കാനും രാജ്യത്തിന് സാധിച്ചു. ഖത്തറിൽ നിന്ന് അമേരിക്കൻ സൈനിക താവളം നീക്കാനുള്ള ചരടുവലികൾ ശക്തമായി നടന്നു.
എന്നാൽ ഇങ്ങനെയൊരു നീക്കമില്ലെന്ന് അമേരിക്ക വ്യക്തമാക്കിയതോടെ ആ നീക്കവും പാളുകയായിരുന്നു. ആരോപണങ്ങൾക്ക് വ്യക്ത മായ മറുപടി നൽകിയും ഉപരോധ രാജ്യങ്ങളുമായി തുറന്ന ചർച്ചക്കുള്ള സന്നദ്ധത അറിയിച്ചും കൊണ്ടുള്ള ഖത്തറിെൻറ നയതന്ത്ര നീക്കം വിജയം കാണുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അടുത്ത മാസം അ മേരിക്കയിലെ ക്യാമ്പ് ഡേവിഡിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ജി.സി.സി ഉച്ചകോടി വിളിച്ചുകൂട്ടുന്നതിന് പി ന്നിലും ഖത്തറിെൻറ ശ്രമമാണെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.