മൂന്നാമത് ദോഹ ട്രയാത്ലണ് വൻ വിജയം
text_fieldsദോഹ: മൂന്നാമത് ദോഹ ട്രയാത്ലണ് വൻ വിജയം. മിയ പാർക്കിൽ നടന്ന ഒാട്ടത്തിൽ ഖത്ത റിൽ നിന്നും ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള 400 അത്ലറ്റുകൾ പെങ്കടുത്തു. ന ീന്തല്, സൈക്ലിങ്, റണ്ണിങ് എന്നിവ കൂടിച്ചേര്‍ന്ന കായികഇനമാണ് ട്രയാ ത്ലണ്. ഖത്തര്‍ ഉള്‍പ്പെടെ മേഖലയില്‍ വളരെ വേഗത്തില്‍ സജീവമാകുന്ന കായിക ഇനമാണ് ഇത്. ഖത്തര്‍ സൈക്ലിങ് ആൻറ് ട്രയാത്ലണ് ഫെഡറേഷന്(ക്യുസിടിഎഫ്), പ്രാ ദേശിക കായിക വിപണന ഏജന്‍സി തസാമ സ്പോര്‍ട്സ് ഡെവലപ്മെൻറ് എന്നിവയുടെ സഹകരണത്തോ ടെയാണ് പരിപാടി നടന്നത്. മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്ട്ടിെൻറയും ടൂറിസം കൗണ്‍സിലിെൻറയും പങ്കാ ളിത്തവുമുണ്ടായിരുന്നു.
സആദ് അൽമിജാലി ഒന്നാമതെത്തി. അബ്ദുറഹ്മാൻ അൽ ജാബിർ രണ്ടാംസ്ഥാനം നേടി. ഇബ്രാഹിം അൽ റുമൈഹിക്കാണ് മൂന്നാംസ്ഥാനം. ഒന്നാംസമ്മാനം നേടിയ സആദ് അൽമിജാലിയാണ് ഇത്തവണെത്ത താരോദയം. കഴിഞ്ഞ തവണെത്ത ചാമ്പ്യനായ ഇബ്രാഹിം അൽ റുമൈഹിയെ മൂന്നാംസ്ഥാനത്തേക്കാണ് ഇൗ മിടുക്കൻ പിന്തള്ളിയത്.
അമച്വര്‍, പ്രൊഫഷണല്‍ അത്ലറ്റുകളാണ് പങ്കെടുത്തത്. സ്പ്രിൻറ്, ഒളിമ്പിക്, സൂപ്പര്‍ സ്പ്രിൻറ് എന്നീ വിഭാ ഗങ്ങളിലും മത്സരം നടന്നു.
1,500 മീറ്റര്‍ നീന്തല്‍, 40 കിലോ മീറ്റര്‍ സൈക്കിള്‍ സവാരി, പത്ത് കിലോമീറ്റര്‍ ഓട്ടം എന്നിവയാണ് ഒളിമ്പികില്‍ ഉള്‍പ്പെടുത്തിയിരുന്നത്. സ്പ്രിൻറില്‍ 750 മീറ്റര്‍ നീന്തല്‍, 20കിലോമീറ്റര്‍ സൈക്കിള്‍ സവാരി, അഞ്ചുകിലോമീറ്റര്‍ ഓട്ടം. ഒളിമ്പിക്, സ്പ്രിൻറ് വിഭാഗങ്ങള്‍ പതിനാറു വയസിനുമുകളിലുള്ളവര്ക്കായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.