ദുരിതബാധിതർക്ക് തണലൊരുക്കാൻ ‘ഹൃദയപൂർവം ദോഹ’
text_fieldsദോഹ: കേരളത്തിൽ പ്രളയം മൂലം ദുരിതമനുഭവിക്കുന്നവർക്ക് വീടുകൾ നിർമിച്ചുനൽകാ ൻ ധനസമാഹരണം നടത്താനായി ‘ഹൃദയപൂർവം ദോഹ’ എന്ന പേരിൽ സംഗീതപരിപാടി നടത്തുന്നു. ഇ ൻകാസ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിെല പരിപാടി നവംബർ 15ന് ഉംസലാലിലെ ബർസാൻ യൂ ത്ത് സെൻററിൽ നടക്കുമെന്ന് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 15ന് വൈകീട്ട് ആറിന് ആരംഭിക്കുന്ന പരിപാടിയുടെ കൗണ്ടറുകളും ഗേറ്റുകളും അഞ്ചിന് തുറക്കും. ക്യൂബ് ഇ വൻസുമായി ചേർന്ന് നടത്തുന്ന പരിപാടിയുടെ മുഖ്യപ്രായോജകർ അൻറാക്യ റസ്റ്റാറൻറ്, ഡൊ റെ മിഫ സെൻർ ഫോർ മ്യൂസിക്ക് ആർട്സ് ആൻഡ് ഡാൻസ് എന്നിവരാണ്. ശ്രീലങ്കൻ എയർലൈൻസാണ് ഒഫിഷ്യൽ എയർലൈൻസ് പാർട്ണർ. റേഡിയോ 98.6 റേഡിയോ പാർട്ണറാണ്. ‘മീഡിയവൺ’ ചാനലാണ് ടി.വി പാർട്ണർ. ‘ഗൾഫ്മാധ്യമം’ ആണ് ന്യൂസ് പേപ്പർ പാർട്ണർ. ഗ്രീൻ പ്രിൻറ്, റഹീപ് മീഡിയ എന്നിവയാണ് മറ്റ് പാർട്ണർമാർ.
സിനിമതാരങ്ങളായ ഖുശ്ബു, ഷെയിൻ നിഗം, പത്മരാജ് രതീഷ് എന്നിവർ മെഗാ ഷോ അവതരിപ്പിക്കും.സയനോര, ഫ്രാങ്കോ, നിത്യ മാമ്മൻ, വീത് രാഗ്, സജ്ല സലീം, റിയാസ് കരിയാട് എന്നിവർ ഒരുക്കുന്ന സംഗീത വിരുന്നുണ്ടാകും. കോമഡി സ്കിറ്റുകളിലൂടെ ജനങ്ങളുടെ ഇഷ്ടതാരങ്ങളായി മാറിയ ശൂരനാട് നെൽസൻ, കൊല്ലം സുധി, രശ്മി അനിൽ, പോൾസൻ, ഭാസി എന്നിവർ ഒരുക്കുന്ന ഹാസ്യപരിപാടിയുമുണ്ടാകും. പ്രളയദുരിതബാധിതർക്കായി തെൻറ കടയിലെ സാധനങ്ങൾ മുഴുവൻ നൽകി മാതൃക കാണിച്ച നൗഷാദിനെ ചടങ്ങിൽ ആദരിക്കും. പ്രവാസി ചിത്രകാരനായ ഷിഹാർ ഹംസ വരച്ച ചിത്രങ്ങളുടെ പ്രദർശനവും വിൽപനയും ഉണ്ടാകും. വിൽപനയിലൂടെ ലഭിക്കുന്ന വരുമാനവും വീട് നിർമാണത്തിന് നൽകും. സിനിമ താരം ഡയാനയാണ് പരിപാടിയുടെ അവതാരക. ദോഹയിലെ സ്ട്രിംഗ്സ് ഓർക്കസ്ട്രക്കൊപ്പം നാട്ടിൽ നിന്നും പ്രഗല്ഭ കലാകാരന്മാരായ റോയ് ജോർജ്, തനൂജ് എന്നിവരുമെത്തും. പരിപാടിയിൽ നിന്നുള്ള വരുമാനം ഉപയോഗിച്ച് നിലമ്പൂരിലെ കവളപ്പാറയിൽ ഇൻകാസ് വില്ലേജ് എന്ന പേരിൽ പത്ത് വീടുകൾ പ്രളയബാധിതർക്കായി നിർമിച്ചുനൽകുകയാണ് ലക്ഷ്യം. സമാനമനസ്കരായ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സഹായത്തോടെ കൂടുതൽ വീടുകൾ സാധ്യമെങ്കിൽ നിർമിച്ചുനൽകും. ഖത്തർ ഇൻകാസ് നേതൃത്വത്തിൽ ജനുവരിയിൽ നിർമാണപ്രവൃത്തികൾ ആരംഭിക്കും.
ഒരാൾക്ക് പ്രവേശനമുള്ള ഗോൾഡ് സർക്കിൾ (50 റിയാൽ), രണ്ടു പേർക്ക് കയറാവുന്ന പ്ലാറ്റിനം സർക്കിൾ (100 റിയാൽ), ഒരാൾക്ക് പ്രവേശനമുള്ള വി. ഐ. പി സർക്കിൾ (250 റിയാൽ), രണ്ടു പേർക്ക് പ്രവേശിക്കാവുന്ന വി. വി. ഐ. പി സർക്കിൾ (500 റിയാൽ) എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ.
ടിക്കറ്റുകൾ ലഭിക്കുന്ന കേന്ദ്രങ്ങൾ: സസ്യ വെജിറ്റേറിയൻ റസ്റ്റാറൻറ് (ഏഷ്യൻ ടൗൺ), കണ്ണൂർ തട്ടുകട (തുമാമ), ചായക്കട (മതാർ ഖദീം ആൻഡ് ബിൻ മഹ്മൂദ്), സൈത്തൂൻ റസ്റ്റാറൻറ് (ഓൾഡ് ഗാനിം ആൻഡ് സൽവ റോഡ്) ആൻഡ് എം.ആർ.എ റസ്റ്റാറൻറ് (ഗറാഫ).ഫോൺ: 70444765, 33701970.
ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറും ചീഫ് കോ ഓഡിനേറ്ററുമായ സമീർ ഏറാമല, സംഘാടക സമിതി ചെയർമാൻ ആഷിഖ് അഹ്മദ്, അൻറാക്യ റസ്റ്റാറൻറ് എം.ഡി രാജേഷ് ഗോപിനാഥ്, ഡൊ റെ മിഫ സ്കൂൾ ഓഫ് മ്യൂസിക് സി. ഇ. ഒ ടിനിൽ തെല്ലിയിൽ, ശ്രീലങ്കൻ എയർലൈൻസ് സെയിൽസ് മാനേജർ ലിയോൺ ഖാലിദ്, 98.6 എഫ്. എം മലയാളം സി. ഇ. ഒ അൻവർ ഹുസൈൻ, ചീഫ് പാട്രൻ കെ. കെ ഉസ്മാൻ, മുഖ്യഉപദേഷ്ടാവ് ഷാനവാസ് ഷെറാട്ടൻ എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.