34 സ്വദേശികളെ കൂടി ദോഹയിെലത്തിച്ചു
text_fieldsദോഹ: കോവിഡ്–19 പ്രതിസന്ധി മുലം അൾജീരിയ, തുനീഷ്യ എന്നിവിടങ്ങളിൽ കുടുങ്ങിക്കിടന്നിരുന്ന 34 സ്വദേശികളെ കൂടി ഖത് തറിലെത്തിച്ചു.
അൾജീരിയയിൽ നിന്നും തുനീഷ്യയിൽ നിന്നുമുള്ള പ്രത്യേക വിമാനത്തിലാണ് ഇവരെ ഹമദ് രാജ്യാന്തര വിമ ാനത്താവളത്തിലിറക്കിയത്.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള 95 പേർ വിമാനത്തിലുണ്ടായിരുന്നതായി ഖത്തർ ടി വി റിപ്പോർട്ട് ചെയ്തു. സുരക്ഷാ മുൻകരുതൽ നടപടികളുടെ ഭാഗമായി എല്ലാവരെയും 14 ദിവസത്തെ നിർബന്ധിത സമ്പർക്ക വിലക്കിലേക്ക് മാറ്റി.
കോവിഡ്–19 സാഹചര്യത്തിൽ അന്താരാഷ്ട്ര വിമാനത്താവങ്ങൾ അടച്ചിടുകയും വിമാന സർവീസുകൾ റദ്ദാക്കുകയും ചെയ്തതിനാൽ വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന സ്വദേശികളെ ഖത്തർ തിരിച്ചെത്തിച്ചു കൊണ്ടിരിക്കുകയാണ്. നേരത്തെ മൊറോക്കോ, തുനീഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള നൂറുക്കണക്കിന് സ്വദേശികളെ ഖത്തർ എയർവേസ് വിമാനത്തിൽ സ്വദേശത്തെത്തിച്ചിരുന്നു. ഖത്തറിന് പുറമേ, നിരവധി രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരെ അവരവരുടെ സ്വന്തം നാട്ടിലെത്തിക്കാനും ഖത്തർ എയർവേസ് മുന്നിലുണ്ട്.സുരക്ഷിതമായി നാട്ടിലെത്തിയ സ്വദേശികൾ സർക്കാറിനും അധികൃതർക്കും നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.