അൽ ഗറാഫ ഇൻറർചേഞ്ചിൽ ഭാഗിക ഗതാഗത നിയന്ത്രണം
text_fieldsദോഹ: സബാഹ് അൽ അഹ്മദ് ഇടനാഴിയിലെ ഉം ലഖ്ബ ഇൻറർചേഞ്ചിെൻറ നിർമാണം പൂർത്തീകരിക്കുന്നതിെൻറ ഭാഗമായി മൂന്നുമാസത്തേക്ക് അൽ ഗറാഫ ഇൻറർചേഞ്ചിൽ (ഇമിേഗ്രഷൻ ഇൻറർചേഞ്ച്) ഭാഗിക ഗതാഗതനിയന്ത്രണം നിലവിൽ വന്നു. ശമാൽ റോഡിലെ ഫെബ്രുവരി 22 സ്ട്രീറ്റിൽ നിന്നും ലഖ്ത സ്ട്രീറ്റ്, ഖലീഫ സ്ട്രീറ്റ് എന്നിവിടങ്ങളിലേക്ക് പോകുന്ന ഭാഗമാണ് അടച്ചിടുന്നത്.
ഫെബ്രുവരി 22 സ്ട്രീറ്റിൽനിന്ന് ഇൻറർചേഞ്ചിലെ യൂ ടേണും ഇതോടൊപ്പം അടച്ചിടുന്നുണ്ട്. ശമാൽ റോഡിൽ ഫെബ്രുവരി 22 സ്ട്രീറ്റിൽനിന്നും ലഖ്ത സ്ട്രീറ്റിലേക്കും ഖലീഫ സ്ട്രീറ്റിലേക്കുമുള്ളവരും യൂ ടേൺ എടുക്കാനുദ്ദേശിക്കുന്നവരും നേരെ അൽ റയ്യാൻ ഇൻറർചേഞ്ചിലെത്തി യൂ ടേൺ എടുത്ത് കൃത്യസ്ഥാനങ്ങളിലെത്തണം. ഗതാഗത നിയന്ത്രണം നടപ്പാക്കുന്ന ഭാഗങ്ങളിൽ അശ്ഗാൽ അടയാളങ്ങളും നിർദേശങ്ങളും സ്ഥാപിക്കും. ൈഡ്രവർമാർ വേഗതാ പരിധി പാലിച്ച് സുരക്ഷക്ക് പ്രാധാന്യം നൽകി വാഹനമോടിക്കണമെന്ന് അശ്ഗാൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.