ദോഹ–തിരുവനന്തപുരം ഇൻഡിഗോ സർവീസ് മൂന്നുമാസേത്തക്ക് നിർത്തുന്നു
text_fieldsദോഹ: ജെറ്റ് എയർവേയ്സ് സർവീസുകൾ പൂർണമായും നിർത്തിയതിന് പിന്നാലെ ഇൻഡിഗോയു ം സമാനനടപടികളിലേക്ക്. ദോഹയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള സർവീസുകൾ മേയ് മുതൽ മൂന്നുമാസത്തേക്കാണ് നിർത്തിവെക്കുന്നത്. ആഗസ്റ്റ് മുതൽ സർവീസ് പുനരാംര ംഭിക്കുമെന്നാണ് അധികൃതർ പറയുന്നത്.
പ് രവാസി സംഘടനകളുടെ പ്രതിഷേധം
ദോഹ: ദോഹയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇ ൻഡിഗോയുടെ സർവീസ് നിർത്തുന്നതിൽ പ്രവാസി സംഘടനകൾക്ക് പ്രതിഷേധം. കേരളത്തി െൻറ തലസ്ഥാന നഗരിയിലുള്ള വിമാനത്താവളത്തോടുള്ള അവഗണനയാണ് ഇതി ന് പിന്നിലെന്ന് തിരുവനന്തപുരം നിവാസികളുടെ ദോഹയിലെ കൂട്ടായ്മയായ ‘ ട്രാക്ക്’ ആരോപിച്ചു.
തിരുവനന്തപുരത്തേക്കുള്ള യാത്രക്കാർ അടുത്ത കാ ലത്ത് ഏറ്റവും അധികം ആശ്രയിച്ചിരുന്ന വിമാനസർവീസാണ് ഇൻഡിഗോ. സർവീസ് നിർത്തുന്നത് കേരളത്തിെൻറ തെക്കൻ ജില്ലകളിലും തമിഴ്നാടിെൻറ അതിർത്തി ജില്ലകളിലും ഉള്ള പ്രവാസികൾക്ക് കനത്ത തിരിച്ചടിയാണ്. ഖത്തറിലെ സ്കൂൾ അവധിയും പെരുന്നാളും ഓണവും ഒക്കെ കുടുംബത്തോടൊപ്പം ആഘോഷിക്കാനായി കാത്തിരുന്നവർ ദുരിതത്തിലാവുകയാണ് ഇൗ നടപടിയിലൂടെ. മറ്റുള്ള വിമാനകമ്പനികൾ നിരക്ക് വർധിപ്പിച്ചിട്ടുമുണ്ട്.
ഇൻഡിഗോ ഓഫീസുമായി ബന്ധപ്പെടുമ്പോൾ പരാതി കേൾക്കാൻ പോലും തയ്യാറാകുന്നില്ല. ഈ അടിയന്തര സാഹചര്യത്തിൽ അധികാരികളുടെ സത്വര ഇടപെടൽ അനിവാര്യമാണ്. ആദ്യപടിയായി ദോഹയിലെ ഇന്ത്യൻ എംബസി അധികൃതർക്ക് സംഘടന നിവേദനം നൽകി. യോഗത്തിൽ ട്രാക് പ്രസിഡൻറ് സീന മനോജ്കുമാർ, സെക്രട്ടറി സോജി എസ് നായർ തുടങ്ങിയവർ പങ്കെടുത്തു.
ഇൻഡിഗോയുടെ നടപടിയിൽ പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഒാഫ് പത്തനംതിട്ട –ഫോട്ടയും പ്രതിഷേധിച്ചു. കേന്ദ്രവിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് പരാതി നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
എന്നാൽ സർവീസുകൾ നിർത്തുന്നതിെൻറ ആദ്യപടിയാണ് ഇതെന്ന ആശങ്ക പ്രവാസികൾക്കിടയിൽ വ്യാപകമായിട്ടുണ്ട്. താരതമ്യേന നിരക്കിൽ ഏറെ കുറവുള്ള ബഡ്ജറ്റ് എയർലൈനാണ് ഇൻഡിഗോ. ഇതിനാൽ പ്രവാസികൾ കൂടുതൽ ഇൻഡിഗോയെയാണ് ആശ്രയിക്കുന്നത്.
കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, ഡൽഹി, മുംബൈ, ചെന്നൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കാണ് നിലവിൽ ദോഹയിൽ നിന്ന് ഇൻഡിഗോ സർവീസുകൾ നടത്തുന്നത്. ഇതിൽ തിരുവനന്തപുരം സർവീസ് മേയ് രണ്ടുമുതൽ മൂന്നുമാസത്തേക്ക് ഉണ്ടാവില്ലെന്ന കാര്യം ഖത്തറിലെ ഒാഫിസ് സ്ഥിരീകരിച്ചു. എന്നാൽ നേരത്തേ ടിക്കറ്റ് എടുത്തവർക്ക് കാൻസൽ ചെയ്താൽ തുക മടക്കിക്കിട്ടുന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. ടിക്കറ്റ് തുക മടക്കിക്കിട്ടാൻ സമയമെടുക്കുമെന്നാണ് അധികൃതർ പറയുന്നത്.
ഇതിനാൽ തിരുവനന്തപുരത്തേക്ക് ടിക്കറ്റെടുത്തവരോട് മുംബൈ, ഡൽഹി വഴി യാത്ര മാറ്റാനാണ് മറുപടി ലഭിക്കുന്നത്. ഇൻഡിഗോയിൽ നിന്ന് നേരിട്ട് ടിക്കറ്റ് എടുത്തവരോടാണ് ഇങ്ങനെ നിർദേശിക്കുന്നത്. ഏജൻസി വഴി ടിക്കറ്റ് എടുത്തവർക്ക് ഏജൻസികൾ തന്നെ ടിക്കറ്റ് മറ്റ് വിമാനകമ്പനികളിലേക്ക് മാറ്റി നൽകുന്നുണ്ട്. എന്നാൽ ഇത് കനത്ത സാമ്പത്തിക ബാധ്യതയാണ് വരുത്തുന്നത്.
ഫെബ്രുവരി മധ്യത്തിൽ 985 റിയാലിന് ടിക്കറ്റ് എടുത്തവർക്ക് ഖത്തർ എയർവേയ്സിലേക്ക് ടിക്കറ്റ് മാറ്റിയപ്പോൾ 1600 റിയാൽ ആണ് ആയത്. തിരുവനന്തപുരം സർവീസ് നിർത്തുന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഖത്തർ കസ്റ്റമർ കെയറിൽ വിളിച്ചാൽ ലഭിക്കുന്നില്ലെന്ന പരാതിയും ഉണ്ട്. വേനലവധി യാത്രക്കാർ കൂടുതൽ ഉള്ള സമയത്തുതെന്ന സർവീസ് നിർത്തിയത് പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലക്കാരായ പ്രവാസികൾക്ക് ഇരുട്ടടിയായി.
കഴിഞ്ഞ വർഷം ജൂൺ–ആഗസ്റ്റ് മാസങ്ങളിൽ ദോഹയിൽ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള ടിക്കറ്റ് നിരക്ക് 2500 റിയാൽ ആയിരുന്നത് ഇപ്പോൾ 3000–3200 വരെയായി ഉയർന്നിട്ടുണ്ട്. ജെറ്റ് എയർവേയ്സിെൻറ പിൻമാറ്റവും ഇതിന് പ്രധാന കാരണമാണ്. ഇൻഡിഗോ കൂടി സർവീസ് നിർത്തുന്നതോടെ യാത്രാനിരക്ക് ഇനിയും കുത്തനെ കൂടും. ഇതിന് പരിഹാരമായി സർവീസുകൾ നിർത്തുേമ്പാൾ നഷ്ടമാകുന്ന സീറ്റുകൾ മറ്റ് എയർലൈനുകൾക്ക് മാറ്റി നൽകണമെന്നാണ് പ്രവാസികളുടെ ആവശ്യം. മേയ് മാസം മുതൽ ദോഹ–അഹമ്മദാബാദ് സര്വീസും ഇൻഡിഗോ നിർത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.