Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2017 8:03 AM GMT Updated On
date_range 20 April 2017 8:03 AM GMTവില്ലകളുടെ വിഭജനങ്ങൾ രാജ്യത്ത് തീപിടുത്തത്തിെൻറ പ്രധാന കാരണമെന്ന് അഗ്നി ശമന വിഭാഗം
text_fieldsbookmark_border
ദോഹ: വില്ലകൾ നിയമ വിധേയമല്ലാതെ വിഭജിക്കുകയും അശാസ്ത്രീയമായി വൈദ്യുതി അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നത് കാരണമാണ് രാജ്യത്തെ പല സ്ഥലങ്ങളിലും തീപിടുത്തം സംഭവിക്കുന്നതെന്ന് സിവിൽ ഡിഫൻസ് മീഡിയ റിലേഷൻസ് വകുപ്പ് മേധാവി സ്വബാഹ് മർദാ അൽതൗമി അറിയിച്ചു. വൈദ്യതിക്ക് വേണ്ടി ഉപയോഗിക്കുന്ന ഉപകരണങ്ങൾ ശരാശരി നിലവാരം പോലും ഇല്ലായെന്നത് അപകടം കൂട്ടാൻ കാരണമാകുന്നതായും അദ്ദേഹം വ്യക്തമാക്കി. രണ്ടാമതായി തീപിടുത്തമുണ്ടാകുന്നത് പ്രധാനമായും സ്റ്റോറുകളിലാണ്. ഒരു തരത്തിലുള്ള സുരക്ഷാ സംവിധാനവും ഒരുക്കാതെ സ്റ്റോറുകൾ സംവിധാനിക്കുന്നതാണ് ഇതിെൻ്റ കാരണം. ഒരേ വില്ലകളിൽ നിരവധി കുടുംബങ്ങൾ താമസിക്കുമ്പോൾ ഒരേ സമയം തന്നെ എ.സികൾ പ്രവർത്തിപ്പിക്കേണ്ടി വരും. ഇങ്ങനെ ഓവർ ലോഡ് കാരണം അപകട സാധ്യത കൂടും.
ഇത് നിയന്ത്രിക്കുന്നതിന് ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് അടിയന്തിര ശ്രദ്ധ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പോയ വർഷം 557 താമസ സ്ഥലങ്ങളിൽ തീപിടുത്തമുണ്ടായി. 289 കാറുകൾക്കാണ് തുപിടിച്ചത്. 129 ഓളം കടകൾക്ക് കഴിഞ്ഞ വർഷം തീപിടിച്ചു. 28 കൃഷിയിടങ്ങളിലും തീപിടുത്തമുണ്ടായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story