പ്രവാസികളെ ചേർത്തുപിടിച്ച് ഡോം ഖത്തർ ഇഫ്താർ വിരുന്ന്
text_fieldsദോഹ: ഡയസ്പോറ ഓഫ് മലപ്പുറം (ഡോം ഖത്തർ) നേതൃത്വത്തിൽ മെഷാഫിലെ പൊഡാർ പേൾ സ്കൂളിൽ ഇഫ്താർ വിരുന്നൊരുക്കി. നാനൂറിൽപരം ആളുകൾ പങ്കെടുത്ത വിരുന്നിൽ ഐ.സി.സി, ഐ.സി.ബി.എഫ്, ഐ.എസ്.സി ഭാരവാഹികളും മലപ്പുറം ജില്ലയിൽനിന്നുള്ള പ്രാദേശിക സംഘടന നേതാക്കളും പങ്കെടുത്തു. ചീഫ് അഡ്വൈസർ മശ്ഹൂദ് തിരുത്തിയാട് ഉദ്ഘാടനം നിർവഹിച്ചു.
സുലൈമാൻ മദനി റമദാൻ സന്ദേശം നൽകി. പ്രസിഡന്റ് ഉസ്മാൻ കല്ലൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മൂസ താനൂർ സ്വാഗതവും ട്രഷറർ രതീഷ് കക്കോവ് നന്ദിയും പറഞ്ഞു.
വനിതദിനത്തോടനുബന്ധിച്ചു നടത്തിയ ക്വിസ് മത്സര വിജയികൾക്കുള്ള ഉപഹാരം ഐ.സി.സി പ്രസിഡന്റ് മണികണ്ഠൻ, ഡോം പ്രസിഡന്റ് ഉസ്മാൻ കല്ലൻ, ഡോം വനിത വിങ് ചെയർപേഴ്സൻ പ്രീതി ശ്രീധരൻ എന്നിവർ സമ്മാനിച്ചു.
ഇൻഷുറൻസ് പദ്ധതിയിലേക്ക് അംഗങ്ങളെ ചേർക്കുന്നതിന്റെ ഉദ്ഘാടനം ഡോം പ്രസിഡന്റ് ഉസ്മാൻ കല്ലൻ ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവക്ക് ഫോറം കൈമാറി നിർവഹിച്ചു.
പരിപാടികൾക്ക് ഉപദേശക സമിതി അംഗങ്ങളായ ഡോ. ഹംസ അൽ സുവൈദി, ബാലൻ ചേളാരി, റസാഖ് രണ്ടത്താണി, ഉണ്ണിമോയിൻ കീഴുപറമ്പ് സെക്രട്ടേറിയറ്റ് അംഗങ്ങളായ രതീഷ് കക്കോവ്, അബ്ദുൽ അസീസ് തെന്നല, അബ്ദുൽ റഷീദ് വെട്ടം, സിദ്ദീഖ് വാഴക്കാട്, ഡോ. ഷഫീഖ് താപ്പി, ജഹ്ഫർഖാൻ താനൂർ, അമീൻ അന്നാര, നിയാസ് പുളിക്കൽ, സുരേഷ് ബാബു പണിക്കർ, സിദ്ദീഖ് ചെറുവല്ലൂർ, അബ്ദുൽ ഫത്താഹ് നിലമ്പൂർ, അബി ചുങ്കത്തറ, കേശവദാസ് അമരമ്പലം, ശ്രീജിത്ത് വണ്ടൂർ, നിസാർ താനൂർ, അനീസ് വളപുരം, നൗഫൽ കട്ടുപ്പാറ, ഇർഫാൻ പകര, അനീഷ്, വസീം പൊന്നാനി, അനീസ് ബാബു, യൂസുഫ് ചെറിയമുണ്ടം, പ്രീതി ശ്രീധരൻ, ഷംല ജഹ്ഫർ, റസിയ ഉസ്മാൻ, മൈമൂന സൈനുദ്ദീൻ, നബ്ഷ മുജീബ്, സൗമ്യ പ്രദീപ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.