ഡോം ഖത്തർ ഇഫ്താർ സംഗമം
text_fieldsഡോം ഖത്തർ ഇഫ്താർ സംഗമത്തിൽ വി.സി മഷ്ഹൂദ് തിരുത്തിയാടിനെ ആദരിക്കുന്നു
ദോഹ: ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ ഡയസ്പോറ ഓഫ് മലപ്പുറം (ഡോം ഖത്തർ) ഇഫ്താർ സംഗമം മെഷാഫിലെ പൊഡാർ പേൾ സ്കൂൾ ഹാളിൽ സംഘടിപ്പിച്ചു.
ഐ.സി.സി, ഐ.സി.ബി.എഫ്, ഐ.എസ്.സി, ഐ.ബി.പി.സി ഭാരവാഹികളും, ഖത്തറിലെ പ്രമുഖ സംഘടനകളുടെയും, മലപ്പുറം ജില്ലയിലെ പ്രദേശിക കൂട്ടായ്മകളുടെ ഭാരവാഹികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.
അപ്പെക്സ് ബോഡി ഭാരവാഹികളെ ചടങ്ങിൽ ആദരിച്ചു. ടോസ്റ്റ് മാസ്റ്റർ അച്ചീവ്മെന്റ് പുരസ്കാരം കരസ്ഥമാക്കിയ ഡോം ഖത്തർ മുഖ്യ ഉപദേഷ്ടാവ് വി.സി. മഷ്ഹൂദ് തിരുത്തിയാടിനെ ഡോം ഖത്തർ പ്രസിഡന്റ് ഉസ്മാൻ കല്ലൻ പൊന്നാടയണിയിച്ച് ആദരിച്ചു.
വിവിധ മേഖലകളിൽ മികവ് പ്രകടിപ്പിച്ച നിസാർ താനൂർ, അനീഷ് എടരിക്കോട്, രിതുൽ കൃഷ്ണ, പ്രദീപ് വട്ടംകുളം, ഐഫ അബ്ദുൽ അസീസ് തിരൂരങ്ങാടി എന്നിവർക്കും ആദരവ് നൽകി.
ഡോം ജനറൽ സെക്രട്ടറി മൂസ താനൂർ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഉസ്മാൻ കല്ലൻ അധ്യക്ഷത വഹിച്ചു. ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ ഉദ്ഘാടനം ചെയ്തു.
അബ്ദുൽ റഷീദ് തിരൂർ, ഡോ. ഷഫീഖ് താപ്പി മമ്പാട്, അമീൻ അന്നാര, രാഹുൽ ശങ്കർ കുണ്ടൂർ, ഡോ. ഹംസ അൽ സുവൈദി, സലീം റോസ് എടവണ്ണ, ഉണ്ണി മോയിൻ കീഴുപറമ്പ്, അനീസ് ബാബു മമ്പാട്, ഇർഫാൻ ഖാലിദ് പകര, അനീസ് വളപുരം,നൗഫൽ കട്ടുപ്പാറ, ഷാജി പി.സി നേതൃത്വം നൽകി. ബിജേഷ് പൊന്നാനി നന്ദി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.