'ഡോം ഖത്തർ' ശിശുദിന പരിപാടികൾ സംഘടിപ്പിച്ചു
text_fieldsദോഹ: ഡയസ്പോറ ഓഫ് മലപ്പുറം സ്റ്റുഡൻസ് വിങ് രൂപവത്കരണവും ശിശു ദിനാചരണ പരിപാടികളും സംഘടിപ്പിച്ചു.
പ്രമുഖ ടി.വി ആർട്ടിസ്റ്റ് ജി.എസ് പ്രദീപ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. നവംബർ 14 ശിശു ദിനത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ സംഘടിപ്പിച്ച ചടങ്ങിൽ 500ഓളം കുട്ടികൾ പങ്കെടുത്തു. 'ഡോം' ഖത്തർ പ്രസിഡൻറ് വി.സി മഷ്ഹൂദ് അധ്യക്ഷതവഹിച്ചു.
പുതുതായി രൂപവത്കരിക്കപ്പെട്ട സ്റ്റുഡൻറ്സ് കൗൺസിലിനെ ലേഡീസ് വിങ് ജനറൽ കൺവീനർ സൗമ്യ പ്രദീപ് പ്രഖ്യാപിച്ചു. അമൃത കേശവദാസിനെ പ്രസിഡൻറായും മൃദുൽ കൃഷ്ണയെ സെക്രട്ടറിയായും സൻഹാ സലാം, അഹ്മദ് ഫൗസാൻ എന്നിവരെ വൈസ് പ്രസിഡൻറുമാരായും നുഹൈയിം മഷ്ഹൂദ്, ദിയ ഫാത്തിമ സൂരജ് എന്നിവരെ ജോയൻറ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.
2500ഓളം വിദ്യാർഥികളെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച ഓൺലൈൻ ചിത്രരചന, പെൻസിൽ ചിത്രരചന, പ്രബന്ധ രചന മത്സര ഫലങ്ങളും പരിപാടിയിൽ പ്രഖ്യാപിച്ചു.
ഇന്ത്യൻ സ്കൂളുകളെ പ്രതിനിധാനം ചെയ്ത് ജെസ്വിൻ ബിനു ചാക്കോ (എം.ഇ.എസ് ഇന്ത്യൻ സ്കൂൾ), രാഹുൽ ശ്രീനിവാസ് (നോബിൾ ഇൻറർനാഷനൽ സ്കൂൾ), സൗമ്യ മുർഗായി (ഡി.പി.എസ്), മാസ്റ്റർ രാണ മൈഹാർ (ബിർള പബ്ലിക് സ്കൂൾ), ശരീഖ് അഹമ്മദ് (രാജഗിരി പബ്ലിക് സ്കൂൾ), അന്ന എൽസ അനീഷ് ( ഒലിവ് ഇൻറർനാഷനൽ സ്കൂൾ), ഇഫാ ചെവിടിക്കുന്നൻ (ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ) എന്നിവർ ശിശുദിന സന്ദേശങ്ങൾ നൽകി. നബ്ഷാ മുജീബ്, റസിയ ഉസ്മാൻ, ഇർഫാൻ ഖാലിദ്, കേശവദാസ് നിലമ്പൂർ എന്നിവർ സംസാരിച്ചു.
രതീഷ് കക്കോവ്, ഷംല ജാഫർ, സഖീ ജലീൽ, ഇർഫാൻ അസ്ഹർ അലി, റസിയ ഉസ്മാൻ, സുരേഷ്, പ്രീതി ശ്രീധർ, നിയാസ് പൊന്നാനി, നൗഫൽ കട്ടുപ്പാറ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സ്വാഗതവും സൻഹ സലാം നന്ദിയും രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.