ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടപടി വൈകിക്കരുത് -നടുമുറ്റം
text_fieldsദോഹ: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിൽ കുറ്റക്കാർക്കെതിരെ ഇനിയും നടപടി വൈകുന്നത് കുറ്റവാളികൾ രക്ഷപ്പെടാൻ സാഹചര്യമൊരുക്കുമെന്ന് നടമുറ്റം ഖത്തർ. ഇക്കാര്യത്തിൽ സർക്കാറിന്റെ ഉദാസീനത അപലപനീയമാണെന്നും നടപടികൾ വേഗത്തിലാക്കണമെന്നും നടുമുറ്റം ഖത്തർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഏറ്റവും സുരക്ഷിതത്വം നൽകുന്ന തൊഴിലിടമെന്ന് കരുതിയിരുന്നിടത്ത് സ്ത്രീകൾ അനുഭവിക്കുന്ന അതിക്രമങ്ങളും മനുഷ്യാവകാശ ലംഘനങ്ങളുമാണ് ഈ റിപ്പോർട്ടിൽ തുറന്ന് കാണിച്ചിട്ടുള്ളത്. നാലുവർഷത്തോളം ഈ റിപ്പോർട്ട് പുറത്തുവിടാതെ വെച്ചത് ഇരകളോടുള്ള കടുത്ത അനീതിയും ഈ തെറ്റ് ആവർത്തിക്കാനുള്ള സാഹചര്യം സൃഷ്ടിക്കലുമായിരുന്നു. ഓരോ ദിവസവും പുറത്തുവരുന്ന വാർത്തകൾ കേരളത്തിലെ സ്ത്രീ ജീവിതങ്ങൾ തൊഴിലിടങ്ങളിൽ എത്രമാത്രം അരക്ഷിതമാണെന്ന് തെളിയിക്കുന്നതാണ്.
വരും കാലങ്ങളിൽ തൊഴിലിടങ്ങളിൽ സ്ത്രീകളോടുള്ള ഇത്തരം നീതികേട് ഉണ്ടാകാതിരിക്കാൻ പ്രതികളെ മാതൃകപരമായി ശിക്ഷിക്കാൻ സർക്കാർ തയാറാകണം. ഹേമ കമ്മിറ്റി മുന്നോട്ട് വെച്ചിട്ടുള്ള നിർദേശങ്ങൾ നടപ്പാക്കാനും തൊഴിലിടങ്ങളിൽ സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നിയമനിർമാണം നടത്താനും കേരള സർക്കാർ മുന്നോട്ട് വരണമെന്നും നടുമുറ്റം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.