സൈബർ കുറ്റകൃത്യങ്ങളിൽ വീഴരുത്, നമ്മുടെ കുട്ടികൾ
text_fieldsദോഹ: കോവിഡ്കാലം ഓൺലൈൻ ക്ലാസുകളുടെയും ഓൺലൈൻ ഇടപാടുകളുടെയും കൂടി കാലമാണ്. കുട്ടികൾ കൂടുതലായി ഇൻറർനെറ്റിൽ ചെലവഴിക്കുന്ന സാഹചര്യവുമാണിത്. ഖത്തറിൽ നിലവിൽ ഓൺലൈൻ ക്ലാസും നേരിട്ടുള്ള ക്ലാസ് റൂം പഠനവും സമന്വയിപ്പിച്ചുള്ള പഠനരീതിയാണ് പിന്തുടരുന്നത്. ഇതിനാൽ കുട്ടികൾ വീട്ടിലായാലും അവർക്ക് ഇൻറർനെറ്റ് ഉപയോഗിക്കേണ്ടി വരുന്നു.
ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുക എന്നതിനപ്പുറം കുട്ടികൾ ഇൻറർനെറ്റിൽ കൂടുതൽ സജീവമായതോടെ അവർക്കെതിരായ സൈബർ കുറ്റകൃത്യങ്ങളും ഇക്കാലത്ത് കൂടിവരുകയാണ്. ഇക്കാര്യത്തിൽ രക്ഷിതാക്കൾ ഏറെ ശ്രദ്ധിക്കണമെന്ന് കമ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി മുന്നറിയിപ്പ് നൽകുന്നുണ്ട്. സൈബര്‍ ഭീഷണികളില്‍നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിന് സ്വീകരിക്കേണ്ട വിവിധ വഴികളും അതോറിറ്റി പ്രസിദ്ധീകരിച്ചു.
- രക്ഷിതാക്കൾ കുട്ടികളുമായി പതിവായി സംസാരിക്കണം.
- പതിവായി കുട്ടികളുമായി ആശയവിനിമയം നടത്തി അവരുടെ ആത്മവിശ്വാസം വളര്‍ത്തണം. അതിനുള്ള വിവിധ കാര്യങ്ങൾ മനഃപൂർവം ചെയ്യണം.
- കുട്ടികളുടെ വികാരവും ഭയവും രക്ഷിതാക്കളുമായി പങ്കിടാന്‍ അവരെ അനുവദിക്കണം. അതിനുള്ള സാഹചര്യം സൃഷ്ടിക്കണം.
- 4. ഇൻറർനെറ്റ് ഉപയോഗിക്കുന്നതോടെ കുട്ടികൾക്കുണ്ടാകുന്ന പെരുമാറ്റരീതികൾ നിരീക്ഷിക്കണം. അവരുടെ ശീലങ്ങളിലും സ്വഭാവത്തിലുമുണ്ടാകുന്ന മാറ്റങ്ങൾ മനസ്സിലാക്കണം.
- സൈബര്‍ ഭീഷണിയെ കുറിച്ചും ഇൻറർെനറ്റുമായി ബന്ധപ്പെട്ട മറ്റ് തട്ടിപ്പുകൾ, കുറ്റകൃത്യങ്ങൾ എന്നിവയെ പറ്റിയും അവരെ ബോധ്യപ്പെടുത്തുകയും വേണം. ഇത്തരം കുറ്റകൃത്യങ്ങൾ സംഭവിക്കുമ്പോള്‍ തിരിച്ചറിയാന്‍ ഇത് കുട്ടികളെ സഹായിക്കും. 6. ഇൻറർനെറ്റിെൻറ സാധ്യതകളെക്കുറിച്ചും അപകടങ്ങളെക്കുറിച്ചും കുട്ടികളെ പഠിപ്പിക്കണം.
- കുട്ടികളുടെ സ്വകാര്യ വിവരങ്ങള്‍ വിലാസം, ഫോണ്‍ നമ്പര്‍, സ്കൂളിെൻറ പേര് എന്നിവ ഇൻറര്‍നെറ്റില്‍ പങ്കിടുന്നില്ലെന്ന് ഉറപ്പുവരുത്തണം.
- ഇൻറർനെറ്റിൽ സ്വകാര്യത ക്രമീകരണങ്ങള്‍ എങ്ങനെ ഉപയോഗിക്കാമെന്ന് കുട്ടികളെ പഠിപ്പിക്കണം.
- സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ആരെങ്കിലും ഭീഷണിപ്പെടുത്തുകയോ മറ്റോ ചെയ്താൽ അക്കാര്യം രക്ഷിതാക്കളോട് പറയാൻ അവരെ പ്രാപ്തരാക്കണം.
- ഇക്കാര്യങ്ങൾ അധികൃതർക്ക് റിപ്പോര്‍ട്ട് ചെയ്യുന്ന കാര്യത്തിൽ കുട്ടികളെ പഠിപ്പിക്കണം.
- ൈസബർ കുറ്റകൃത്യങ്ങൾ തടയാനും അവക്കെതിരെ നടപടി സ്വീകരിക്കാനുമുള്ള ഔദ്യോഗിക മാർഗങ്ങളെ സംബന്ധിച്ച് കുട്ടികളെ ബോധ്യപ്പെടുത്തണം. ഇതിനുള്ള വഴികളടക്കം കുട്ടികളെ പഠിപ്പിക്കണം.
- കുട്ടികൾക്ക് അശ്രദ്ധമായി ഫോണുകൾ ഉപയോഗിക്കാൻ മാതാപിതാക്കൾ അനുവദിക്കരുത്. കുട്ടികളുടെ ഫോണുകളിൽ ദോഷകരമായ ആപ്പുകളോ മറ്റ് കാര്യങ്ങളോ ഉണ്ടോ എന്ന് കൃത്യമായി തുടർ നിരീക്ഷണം നടത്തണം.
സൈബർ കുറ്റകൃത്യങ്ങൾ ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കണം
ഈയടുത്ത് സൈബർ കുറ്റകൃത്യങ്ങൾ കൂടി വരുകയാണ്. ഇൻറർനെറ്റിെൻറ ഉപയോഗത്തിൽ വന്ന വൻ വർധനവാണ് ഇതിന് കാരണമെന്ന് ആഭ്യന്തര മന്ത്രാലയത്തിെൻറ കീഴിലുള്ള സാമ്പത്തിക സൈബർ കുറ്റകൃത്യം തടയൽ വകുപ്പ് പറയുന്നു. സൈബർ തട്ടിപ്പുകൾ, വ്യാജ സേന്ദശങ്ങൾ നൽകിയോ ഫോൺ വഴിയോ ഉള്ള തട്ടിപ്പുകൾ എന്നിവയുണ്ടായാൽ ൈസബർ കുറ്റകൃത്യവിരുദ്ധ വിഭാഗത്തെ അറിയിക്കണം. 66815757 എന്ന ഹോട്ട്ലൈനിലോ 2347444 എന്ന ലാൻഡ് ലൈൻ നമ്പറിലോ വിവരങ്ങൾ നൽകണം. cccc@moi.gov.qa എന്ന ഇ -മെയിലിലും വിവരം അറിയിക്കാം. ഇൻറർനെറ്റിനെ അമിതമായി ആശ്രയിക്കുന്ന സാഹചര്യം സംജാതമായതോടെ സൈബർ കുറ്റകൃത്യങ്ങളും കൂടിയിട്ടുണ്ട്. മറ്റുള്ളവരെ ഭീഷണിപ്പെടുത്താനോ ബ്ലാക്ക്മെയിൽ ചെയ്യാനോ ഇൻറർനെറ്റോ മറ്റ് വിവരസാങ്കേതികവിദ്യയോ ദുരുപയോഗെപ്പടുത്തുന്നവർക്ക് മൂന്നുവർഷത്തിൽ കൂടാത്ത ജയിൽ ശിക്ഷയോ ഒരു ലക്ഷം റിയാലിൽ കൂടാത്ത പിഴയോ ഒരുമിച്ചോ അതെല്ലങ്കിൽ ഇവയിൽ ഏതെങ്കിലും ഒന്നോ ശിക്ഷയായി ലഭിക്കും.
ക്രെഡിറ്റ് കാര്‍ഡ്, എ.ടി.എം തട്ടിപ്പുകേസുകള്‍ പരിഹരിക്കുന്നതില്‍ ഖത്തർ മുൻപന്തിയിലുണ്ട്. 2011 മുതലുള്ള തട്ടിപ്പുകളുമായി ബന്ധപ്പെട്ട എല്ലാവരെയും പിടികൂടാനായിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ 100 ശതമാനമാണ് വിജയമെന്നും സാമ്പത്തിക സൈബര്‍ കുറ്റകൃത്യ പ്രതിരോധ വിഭാഗം (ഇ ആൻഡ് സി.സി.സി.ഡി) പറയുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനു കീഴിലാണ് ഇ ആൻഡ് സി.സി.സി.ഡി പ്രവര്‍ത്തിക്കുന്നത്. ഇലക്ട്രോണിക് ഇടപാടുകളും ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളും കൈകാര്യം ചെയ്യുന്നതിൽ ഏറെ ജാഗ്രത പുലർത്തണം. ഏതു സാഹചര്യത്തിലും കാര്‍ഡോ പാസ്വേഡോ പിന്‍നമ്പറോ മറ്റൊരാള്‍ക്ക് കൈമാറരുത്. എ.ടി.എമ്മുകളിലും പി.ഒ.എസ് മെഷീനുകളിലും കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ജാഗ്രത പാലിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.