വിലക്കുള്ള സ്ഥലങ്ങളിൽ ഒട്ടകങ്ങളെ മേയാൻ വിടരുത്
text_fieldsദോഹ: പരിസ്ഥിതി സംരക്ഷണത്തിെൻറ ഭാഗമായ ചട്ടങ്ങൾ ഒട്ടകങ്ങളുടെ ഉടമസ്ഥർ കർശനമായി പാലിക്കണം. വിലക്കുള്ള സ് ഥലങ്ങളിൽ ഒട്ടകങ്ങളെ മേയാൻ വിടരുതെന്നും മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം നിർദേശിച്ചു. നിയമങ്ങൾ ഒട്ടകങ്ങളുടെ ഉടമസ്ഥർ കർശനമായി പാലിക്കണം.
1995ലെ 32ാം നിയമം പരിസ്ഥിതിയിലെ ചെടികൾക്ക് നാശം വരുത്തുന്ന പ്രവർത്തനങ്ങൾ തടയുന്നതിനാൽ നിയമലംഘനം നടത്തുന്നവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം പരിസ്ഥിതികാര്യ വകുപ്പ് അറിയിച്ചു.
നിയമലംഘനം കണ്ടെത്തുന്നതിനും നിരീക്ഷണം ശക്തമാക്കുന്നതിെൻറയും ഭാഗമായി പരിസ്ഥിതി വന്യജീവി സംരക്ഷണ വിഭാഗത്തിെൻറ പട്രോളിങ് ശക്തമാക്കാൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്ത് ഒട്ടകങ്ങള്‍ക്കായി ഫാം കോംപ്ലക്സ് സ്ഥാപിക്കണമെന്നും ഈ മേഖലയിലെ നിക്ഷേപം വര്‍ധിപ്പിക്കാൻ ഇത് ഗുണം ചെയ്യുമെന്നും ഒട്ടക ഉടമകളും ആവശ്യപ്പെടുന്നുണ്ട്. പ്രാദേശിക അറബിപത്രം 'അർറായ' ഈയടുത്ത് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഒട്ടകങ്ങള്‍ക്കായി ഫാം കോംപ്ലക്സിനു സമാനമായ വിശാലമായ സൗകര്യം രാജ്യത്തിെൻറ പടിഞ്ഞാറന്‍ മേഖലകളില്‍ എവിടെയെങ്കിലും സ്ഥാപിക്കണം.
വെറ്ററിനറി ക്ലിനിക്കുകള്‍, മരുന്നു സൂക്ഷിക്കുന്നതിനുള്ള സൗകര്യം, കാലിത്തീറ്റ സംഭരണശാലകള്‍ എന്നിവയും കോംപ്ലക്സില്‍ ഒരുക്കണം. ഒട്ടകങ്ങള്‍ക്കു നടക്കാന്‍ മതിയായ ഇടവും സൗകര്യവും ഒരുക്കണം. നിലവിലുള്ള ചെറിയ ഫാമുകളില്‍ താരതമ്യേന പരിമിതമായ സ്ഥലസൗകര്യം മാത്രമാണുള്ളത്. ഇത് വിവിധ ബുദ്ധിമുട്ടുകള്ക്കിടയാക്കുന്നുണ്ട്. ഒട്ടകങ്ങള്‍ക്ക് സ്വതന്ത്രമായി ചലിക്കാന്‍ പരിമിതികളുണ്ടാകും.
കൂടാതെ ദുര്‍ഗന്ധം വ്യാപിക്കുന്നതിനും അണുക്കളുടെയും പുഴുക്കളുടെയും വ്യാപനം തുടങ്ങിയ പ്രശ്നങ്ങളിലേക്കും സ്ഥലത്തിെൻറ പരിമിതി ഇടയാക്കുന്നുണ്ട്. കൂടാതെ പ്രജനന പ്രക്രിയയെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. രാജ്യത്ത് ധാരാളം ഒട്ടകങ്ങ ളുണ്ടെന്നും അവയില്‍ നിക്ഷേപം നടത്തുന്നതിനും കൂടുതല്‍ ഉൽപാദനക്ഷമത നേടുന്നതിനും സമഗ്രമായ ഒരു സമുച്ചയം സ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്നും ഒട്ടക ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു. ഈ ഫാം കോംപ്ലക്സിലൂടെ ഒട്ടകങ്ങളുടെ വളര്‍ച്ചക്കും പുരോഗതിക്കുമായി സമഗ്രമായ സേവനങ്ങളും ലഭ്യമാക്കണം.
മധുരവെള്ളത്തിെൻറ വിതരണം, ഒട്ടകങ്ങള്‍ക്ക് മേയുന്നതിനുള്ള തുറന്ന സ്ഥലം, അറവുശാല, ഒട്ടകമാംസം വില്‍ക്കുന്നതിനുള്ള ഒൗട്ട്ലെറ്റുകള്‍, ക്ഷീരോൽപന്നങ്ങളുടെ വിൽപനക്കായുള്ള സൗകര്യങ്ങള്‍, ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കുമുള്ള സൗകര്യങ്ങള്‍ എന്നിവയെല്ലാം കോംപ്ലക്സ് മുഖേന ലഭ്യമാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.