കോവിഡിനെ നിസ്സാരമാക്കേണ്ട; പ്രായംകുറഞ്ഞവരും മരിക്കുന്നു
text_fieldsദോഹ: ഖത്തറിൽ കോവിഡ് ബാധിച്ച് യുവാക്കളും മരിക്കുന്നു. നേരത്തേയുള്ളതിൽനിന്ന് വ്യത്യസ്തമായി പ്രായംകുറവുള്ള ആളുകളും മരണപ്പെടുന്നുണ്ട്. മുമ്പ് പ്രായംചെന്നവരും മറ്റു ദീർഘകാലരോഗമുള്ളവരുമാണ് കൂടുതലായി മരിച്ചിരുന്നത്. എല്ലാപ്രായക്കാരിലും രോഗബാധ ഏറിവരുന്നുണ്ടെന്നും ഇതിനാൽ പ്രതിരോധനടപടികൾ കൂടുതൽ കർശനമായി പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകുന്നുണ്ട്. തിങ്കളാഴ്ച 24 വയസ്സുകാരനാണ് കോവിഡ് ബാധിച്ച് മരിച്ചത്.
ചികിത്സയിലിരുന്ന നാദാപുരം സ്വദേശി കഴിഞ്ഞ ദിവസം മരിച്ചിരുന്നു. വാണിമേൽ (കോടിയൂറ) പാലോറേമ്മൽ മുഹമ്മദാണ് (43) മരിച്ചത്. രോഗംബാധിച്ച് ചികിത്സയിലിരുന്ന 33 വയസ്സുകാരൻ മാർച്ച് 14നും മരിച്ചിട്ടുണ്ട്. പലരും കോവിഡിനെ നിസ്സാരമായി കണ്ട് പ്രതിരോധനടപടകൾ സ്വീകരിക്കുന്നതിൽ വിമുഖത കാണിക്കുന്നുണ്ട്. യുവാക്കളാണ് ചട്ടലംഘനം കൂടുതലായി നടത്തുന്നത്. ക്വാറൻറീൻ ചട്ടങ്ങൾ ലംഘിക്കുന്നതിലും യുവാക്കളാണ് കൂടുതൽ. നിലവിലെ അവസ്ഥയിൽ ഏതൊരാൾക്കും കോവിഡ് ഗുരുതരമാകുന്ന സ്ഥിതിയാണ്. ഇതിനാൽ രോഗം വരാതിരിക്കാനുള്ള സൂക്ഷ്മതയാണ് ഏറ്റവും നല്ലതെന്നും വിദഗ്ധർ പറയുന്നുണ്ട്. കഴിഞ്ഞ വർഷം മാർച്ച് 27നാണ് ഖത്തറിൽ ആദ്യകോവിഡ് മരണം ഉണ്ടാകുന്നത്. ബംഗ്ലാദേശുകാരനായ 57കാരനായിരുന്നു ഇത്. 2020 ഫെബ്രുവരി 27നാണ് രാജ്യത്ത് ആദ്യമായി കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇറാനിൽനിന്ന് ഖത്തറിലേക്ക് തിരിച്ചെത്തിയ 36വയസ്സുകാരനാണ് ഖത്തറിലെ ആദ്യരോഗി.
രാജ്യത്ത് കോവിഡ് രോഗികളുടെ വൻവർധന ആശങ്കയുണർത്തുന്നതാണെന്ന് ആരോഗ്യമന്ത്രാലയം ശക്തമായ മുന്നറിയിപ്പ് നൽകുന്നുണ്ട്. വൈറസിെൻറ B.1.1.7 (ബ്രിട്ടൻ വകഭേദം) ബാധിക്കുന്ന രോഗികൾ കൂടുകയാണ്. ഫെബ്രുവരി ആദ്യത്തിൽ സർക്കാറിെൻറ വിവിധ വിഭാഗങ്ങളുമായി ചേർന്ന് തുടങ്ങിയ പ്രതിരോധ നടപടികൾ രോഗവ്യാപനതോത് കുറച്ചിട്ടുണ്ട്. എന്നാൽ, നിലവിൽ ദിവസംതോറും രോഗികൾ കൂടിവരുന്നു. പലരുടെയും ആരോഗ്യസ്ഥിതി വഷളാകുന്നു. പുറത്തുനിന്ന് വരുന്നവർക്കായി രാജ്യം കർശനമായി പാലിച്ചുവരുന്ന ക്വാറൻറീൻ വ്യവസ്ഥകൾ വൈറസിെൻറ പുതിയ വകഭേദം വരുന്നതിൽനിന്ന് തടഞ്ഞിരുന്നു. എന്നാൽ, ഇപ്പോൾ വൈറസിെൻറ പുതിയ ബ്രിട്ടൻ വകഭേദം മേഖലയിലും ഖത്തറിലും കണ്ടെത്തിയിട്ടുണ്ട്. ഇതു െപട്ടെന്ന് വ്യാപിക്കുന്നതും കൂടുതൽ വേഗത്തിൽ പടരുന്ന തരത്തിൽകൂടുതൽ ശക്തിയുള്ളതുമാണ്. രോഗത്തിെൻറ തീവ്രത വർധിപ്പിക്കുന്ന ൈവറസ് വകഭേദമാണിത്. രോഗബാധയുടെ ആഴ്ചക്കണക്കുകൾ പരിശോധിക്കുേമ്പാൾ നാലിരട്ടിയാണ് നിലവിൽ രോഗികളുടെ വർധന.
ഈ വർഷം ജനുവരിയിലെ കണക്കുകളുമായി താരതമ്യം ചെയ്യുേമ്പാഴാണിത്. കഴിഞ്ഞ ആഴ്ചകളിലും രോഗികളുടെ എണ്ണത്തിൽ വൻവർധനയാണ് ഉണ്ടായിരിക്കുന്നത്. മുമ്പ് വയോജനങ്ങളിലും ആരോഗ്യം കുറഞ്ഞ ആളുകളിലുമായിരുന്നു രോഗബാധ കൂടുതൽ. എന്നാൽ, ഇന്ന് അവസ്ഥ മാറി. സമൂഹത്തിലെ എല്ലാ പ്രായത്തിലുള്ള ആളുകളിലും രോഗബാധ കൂടിയിരിക്കുകയാണെന്ന് കോവിഡ് -19 ദേശീയ പദ്ധതി തലവനും ഹമദ് മെഡിക്കൽ കോർപറേഷൻ സാംക്രമികരോഗവിഭാഗം മേധാവിയുമായ ഡോ. അബ്ദുൽലത്തീഫ് അൽഖാൽ പറയുന്നു. ഇടവേളക്കു ശേഷം വയോജനങ്ങൾക്കിടയിലും രോഗബാധ കൂടിയിട്ടുണ്ട്. കുടുംബാംഗങ്ങൾക്കിടയിൽ രോഗവ്യാപനം ഉണ്ടാകുന്നു എന്നതിെൻറ തെളിവാണിത്.
ഈ അവസ്ഥ വരാനുള്ള കാരണം കുടുംബസന്ദർശനങ്ങൾ, സംഗമങ്ങൾ, മറ്റു കൂടിച്ചേരലുകൾ എന്നിവയാണ്. രോഗം ബാധിച്ച് തീവ്രമായ അവസ്ഥയിലെത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കെപ്പടുന്നവരുടെ എണ്ണവും കഴിഞ്ഞ ജനുവരിയിലേക്കാൾ കൂടിയിട്ടുണ്ട്. 2021 ജനുവരിയിലേതിനെക്കാൾ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം മൂന്നിരട്ടിയയി വർധിച്ചിട്ടുണ്ട്. ദിനേനയുണ്ടാകുന്ന രോഗികളുടെ എണ്ണവും ഏറെ കൂടുതലാണ്. രോഗബാധയുണ്ടാകുന്ന പലർക്കും ചികിത്സ ആവശ്യമായി വരുന്നു. പലരും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന അവസ്ഥയിലാകുന്നു. പലരും െഎ.സി.യുവിലും ആകുന്നു.
രാജ്യത്ത് വരും ദിനങ്ങളിലും രോഗബാധ തുടർന്നാൽ കൂടുതൽ നിയന്ത്രണങ്ങൾ ആവശ്യമായി വരും. എല്ലാവരും വാക്സിൻ സ്വീകരിക്കുന്നതോടുകൂടി ഖത്തറിൽ മാത്രമല്ല, ലോകത്ത് ഉടനീളം സാധാരണ ജീവിതം വീണ്ടും കൈവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഡിസംബർ 23 മുതൽ തുടങ്ങിയ കോവിഡ് കുത്തിവെപ്പ് കാമ്പയിൻ നല്ലനിലയിൽ പുരോഗമിക്കുകയാണ്. നാലുഘട്ടമായി എല്ലാവർക്കും വാക്സിൻ നൽകുകയാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. എല്ലാവർക്കും സൗജന്യമായാണ് കുത്തിവെപ്പ് നൽകുന്നത്.
വാക്സിൻ സ്വീകരിക്കാനായി എല്ലാവർക്കും ഓൺലൈനിൽ രജിസ്ട്രേഷൻ നടത്താനുള്ള സൗകര്യം മന്ത്രാലയം ഏർപ്പെടുത്തിയിട്ടുണ്ട്. മന്ത്രാലയത്തിെൻറ വെബ്സൈറ്റിലെ https://appcovid19.moph.gov.qa/en/instructions.html എന്ന ലിങ്കിലൂടെയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. ഇത്തരത്തിൽ രജിസ്റ്റർ ചെയ്ത ആളുകൾക്കും കഴിഞ്ഞ ദിവസങ്ങളിൽ ക്യു.എൻ.സി.സിയിൽ എത്തി വാക്സിൻ സ്വീകരിക്കാനായുള്ള അറിയിപ്പ് വന്നുതുടങ്ങിയിട്ടുണ്ട്. ഖത്തർ നാഷനൽ കൺവെൻഷൻ സെൻററിലെ (ക്യു.എൻ.സി.സി) പ്രത്യേക കേന്ദ്രത്തിൽ വാക്സിൻ നൽകാനായി വിപുലമായ സൗകര്യങ്ങളാണ് ഉള്ളത്. മുൻഗണനപ്പട്ടികയിൽ ഉൾെപ്പട്ട മുൻകൂട്ടി അറിയിപ്പ് ലഭിക്കുന്നവർക്കുമാത്രമേ ഇവിടെനിന്ന് വാക്സിൻ നൽകൂവെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, നേരിട്ട് വരുന്നവർക്കും നിയന്ത്രണങ്ങൾക്ക് വിധേയമായി ഇവിടെനിന്ന് വാക്സിൻ നൽകുന്നുണ്ട്. 27 ഹെൽത്ത് സെൻററുകളിലും ലുൈസലിലെ ൈഡ്രവ് ത്രൂ സെൻററിലും ക്യു.എൻ.സി.സിയിലുമാണ് നിലവിൽ വാക്സിനുള്ള സൗകര്യമുള്ളത്. ജനസംഖ്യയുടെ ഭൂരിപക്ഷവും വാക്സിൻ സ്വീകരിച്ചുകഴിഞ്ഞാൽ മാത്രമേ രോഗബാധ ഇല്ലാതാക്കാൻ കഴിയൂവെന്നാണ് അധികൃതർ പറയുന്നത്.
55കാരൻ മരിച്ചു, ആകെ മരണം 268
ദോഹ: കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലിരുന്ന ഒരാൾ കൂടി ഖത്തറിൽ മരിച്ചു. 55കാരനാണ് മരിച്ചത്. ഇതോടെ ആകെ മരണം 268 ആയി. ചൊവ്വാഴ്ച 479 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 430 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധയുണ്ടായത്. 49 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്. 345 പേർക്ക് ചൊവ്വാഴ്ച രോഗമുക്തിയുണ്ടായി. നിലവിലുള്ള ആകെ രോഗികൾ 12,091 ആണ്. ചൊവ്വാഴ്ച 9516 പേർക്കാണ് പരിശോധന നടത്തിയത്. ആകെ 16,35,175 പേരെ പരിശോധിച്ചപ്പോൾ 1,71,212 പേർക്കാണ് ഇതുവരെ വൈറസ് ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾെപ്പടെയാണിത്. ആകെ 1,58,853 പേർക്കാണ് രോഗമുക്തിയുണ്ടായത്. 989 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ 149 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പ്രവേശിപ്പിച്ചതാണ്. 128 പേർ തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്നുണ്ട്. ഇതിൽ 15പേരെ ചൊവ്വാഴ്ച പ്രവേശിപ്പിച്ചതാണ്.
ചട്ടലംഘനം: 355 പേർക്കെതിരെ നടപടി
ദോഹ: കോവിഡ് പ്രതിരോധനടപടികൾ സ്വീകരിക്കാത്തതിന് രാജ്യത്ത് ഇന്നലെ 355 പേർക്കെതിരെ കൂടി പൊലീസ് നടപടിയെടുത്തു. പുറത്തിറങ്ങുേമ്പാൾ മാസ്ക് ധരിക്കാത്തതിനാണ് 341 പേർക്കെതിരെ നടപടിയുണ്ടായത്. രാജ്യത്ത് പുറത്തിറങ്ങുേമ്പാൾ മാസ്ക് ധരിക്കൽ നിർബന്ധമാണ്. കാറിൽ കൂടുതൽ പേർ യാത്ര ചെയ്തതിന് അഞ്ച് പേർക്കെതിരെയും നടപടിയുണ്ടായി. മൊബൈലിൽ ഇഹ്തിറാസ് ആപ്പ് ഇല്ലാത്തതിന് ഒമ്പതുപേർക്കെതിരെയും നടപടിയുണ്ടായി. ഒരേ കുടുംബത്തിൽ നിന്നുള്ളവരൊഴികെ കാറുകളിൽ നാല് പേരിൽ കൂടുതൽ പേർ യാത്ര ചെയ്യുന്നത്
രാജ്യത്ത് നിരോധിച്ചതാണ്. പരിധിയിൽ കൂടുതൽ ആളുകൾ വാഹനത്തിൽ യാത്രചെയ്താൽ ചുരുങ്ങിയ പിഴ ആയിരം റിയാൽ ആണ്. കോവിഡ് പ്രതിരോധനടപടികളുടെ ഭാഗമായാണിത്്. താമസസ്ഥലത്തുനിന്നും മറ്റിടങ്ങളിൽ നിന്നും പുറത്തിറങ്ങുമ്പോൾ ഫേസ് മാസ്ക് നിർബന്ധമാക്കിയത് മേയ് 17 മുതലാണ് രാജ്യത്ത് പ്രാബല്യത്തിൽ വന്നത്. എന്നാൽ പലരും ഇതിൽ വീഴ്ച വരുത്തുണ്ട്.
ഇതോടെ നടപടികൾ ശക്തമാക്കിയിരിക്കുകയാണ് അധികൃതർ. മാസ്ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് നിയമലംഘനം നടത്തുകയാണെങ്കിൽ സാംക്രമിക രോഗങ്ങൾ തടയുന്നതിനുള്ള 1990ലെ 17ാം നമ്പർ ഉത്തരവ് പ്രകാരമാണ് അധികൃതർ നടപടി സ്വീകരിക്കുക. രണ്ട് ലക്ഷം റിയാൽ വരെ പിഴയോ അല്ലെങ്കിൽ മൂന്ന് വർഷം വരെ തടവോ ആണ് ചുമത്തപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.