കുത്തിവെപ്പിന് ഇരട്ടി പ്രാധാന്യം
text_fieldsസാഹചര്യത്തിൽ പകർച്ചപ്പനി കുത്തിവെപ്പിന് ഏറെ പ്രാധാന്യമുണ്ടെന്നും ഇതിനായി എല്ലാവരും അതിജാഗ്രത കാണിക്കണമെന്നും കോവിഡ് 19 ദേശീയ ആേരാഗ്യ സ്ട്രാറ്റജിക് ഗ്രൂപ് തലവനും എച്ച്.എം.സി പകർച്ചവ്യാധി വിഭാഗം മേധാവിയുമായി ഡോ. അബ്ദുലത്തീഫ് അൽ ഖാൽ പറഞ്ഞു.കോവിഡിെൻറയും പകർച്ചപ്പനിയുടെയും ലക്ഷണങ്ങൾ സമാനമാണ്.ഇതിനാൽ കുത്തിവെപ്പ് എടുത്തില്ലെങ്കിൽ കാര്യങ്ങൾ സങ്കീർണമാകും. കോവിഡിന് ഇതുവരെ വാക്സിൻ ലഭ്യമല്ല.എന്നാൽ, പകർച്ചപ്പനിക്ക് ഏറ്റവും ഫലപ്രദമായ വാക്സിൻ നമുക്കുണ്ട്. ഇതിനാൽ എല്ലാവരും പകർച്ചപ്പനി കുത്തിവെപ്പെടുക്കാൻ മടികാണിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പകർച്ചപ്പനിയുടെയും കോവിഡ് 19ൻെറയും ൈവറസുകൾ വ്യത്യസ്തമാണ്. എന്നാൽ, രണ്ടു രോഗങ്ങളുടെയും ലക്ഷണങ്ങൾ സമാനമാണ്. ഇതിനാൽ പകർച്ചപ്പനി കുത്തിവെപ്പ് എടുക്കേണ്ടത് അത്യാവശ്യമാണ്. ഈ കുത്തിവെപ്പ് കോവിഡ് പ്രതിരോധത്തിനുള്ളതല്ല. എന്നാൽ, കാലാവസ്ഥമൂലമുണ്ടാകുന്ന വിവിധതരം അസുഖങ്ങൾക്കുള്ള പ്രതിരോധമാണ് ഫ്ലൂ വാക്സിൻ. ഇതിനാൽ തന്നെ കോവിഡ് വരാനുള്ള സാധ്യത കുറയുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.