ദൗ ഫെസ്റ്റിന് കതാറയിൽ തുടക്കം
text_fieldsദോഹ: പായക്കപ്പലുകളും കടലോരജീവിതത്തിന്റെ പൈതൃകങ്ങളുമായി 13ാമത് കതാറ ദൗ ഫെസ്റ്റിവലിന് ചൊവ്വാഴ്ച തുടക്കമായി. ഡിസംബർ രണ്ടു വരെ കതാറ കടൽ തീരം സാക്ഷിയാവുന്ന ഫെസ്റ്റിൽ 12 രാജ്യങ്ങളിൽനിന്നാണ് പ്രദർശകർ എത്തിയത്. ആതിഥേയരായ ഖത്തറിനു പുറമെ, ഇന്ത്യ, സൗദി, കുവൈത്ത്, ഒമാൻ, യു.എ.ഇ, ബഹ്റൈൻ, ഇറാഖ്, ഫലസ്തീൻ, പോർചുഗൽ, ഇറാൻ, താൻസാനിയ എന്നിവിടങ്ങളിൽനിന്നുള്ള കരകൗശല വിദഗ്ധർ, പായക്കപ്പൽ നിർമാതാക്കൾ, കലാകാരന്മാർ എന്നിവർ പങ്കെടുക്കും.
രണ്ടാം ദിനമായ ബുധനാഴ്ച ഉച്ച രണ്ടു മുതൽ 11 മണി വരെയാണ് പ്രദർശനം. വ്യാഴാഴ്ച രാവിലെ 9.30 മുതൽ രാത്രി 11 വരെയും ഡിസംബർ 1, 2 തീയതികളിൽ ഉച്ച രണ്ടു മുതലും ആരംഭിക്കും. വിവിധ രാജ്യങ്ങളിൽനിന്നുള്ള പരമ്പരാഗത പായക്കപ്പലുകളുടെ പ്രദർശനങ്ങൾക്കു പുറമെ, സാംസ്കാരിക പരിപാടികൾ, കലാപ്രകടനങ്ങൾ, ശിൽപശാലകൾ, വിവിധ മത്സരങ്ങൾ എന്നിവ അഞ്ചു ദിവസങ്ങളിലായി അരങ്ങേറും. കടലും മത്സ്യബന്ധനവുമായി ബന്ധപ്പെട്ട മത്സരങ്ങൾ ഏറെ ആകർഷകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.