Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമു​ണ്ട​ക്കൈ,...

മു​ണ്ട​ക്കൈ, ചൂ​ര​ല്‍മ​ല പു​ന​ര​ധി​വാ​സ​ത്തി​ന് ഒ​രു കോ​ടി രൂ​പ ന​ൽ​കി ഡോ. ​കെ.​ടി. റ​ബീ​യു​ള്ള

text_fields
bookmark_border
fund handover
cancel
camera_alt

മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു​ള്ള ഡോ. ​കെ.​ടി. റ​ബീ​യു​ള്ള​യു​ടെ സം​ഭാ​വ​ന ഹ​ബീ​ബ് റ​ഹ്മാ​ന്‍ കൈ​മാ​റു​ന്നു

ദോ​ഹ: വ​യ​നാ​ട് ദു​ര​ന്തം നി​രാ​ലം​ബ​രാ​ക്കി​യ​വ​ര്‍ക്ക് കാ​രു​ണ്യ​ത്തി​ന്റെ കൈ​ത്താ​ങ്ങാ​യി ഷി​ഫ അ​ല്‍ ജ​സീ​റ മെ​ഡി​ക്ക​ല്‍ ഗ്രൂ​പ് ചെ​യ​ര്‍മാ​ന്‍ ഡോ. ​കെ.​ടി. റ​ബീ​യു​ള്ള. മു​ന്നൂ​റി​ലേ​റെ പേ​രു​ടെ ജീ​വ​ന്‍ അ​പ​ഹ​രി​ച്ച വ​യ​നാ​ട് മു​ണ്ട​ക്കൈ, ചൂ​ര​ല്‍മ​ല ഉ​രു​ള്‍പൊ​ട്ട​ല്‍ ദു​ര​ന്ത​ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി മൊ​ത്തം ഒ​രു കോ​ടി രൂ​പ​യു​ടെ സ​ഹാ​യ​മാ​ണ് ന​ല്‍കി​യ​ത്.

മു​ണ്ട​ക്കൈ, ചൂ​ര​ല്‍മ​ല ഉ​രു​ള്‍പൊ​ട്ട​ല്‍ ദു​ര​ന്ത പാ​ശ്ചാ​ത്ത​ല​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു​ള്ള 50 ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് തി​രു​വ​ന​ന്ത​പു​ര​ത്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്റെ ഓ​ഫി​സി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ബ​ഹ്‌​റൈ​നി​ലെ ഷി​ഫ അ​ല്‍ ജ​സീ​റ ഹോ​സ്പി​റ്റ​ല്‍ സി.​ഇ.​ഒ ഹ​ബീ​ബ് റ​ഹ്മാ​ന്‍ കൈ​മാ​റി. വ​ള്ളി​ക്കു​ന്ന് എം.​എ​ൽ.​എ അ​ബ്ദു​ല്‍ ഹ​മീ​ദ് മാ​സ്റ്റ​ര്‍ സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

മു​സ്‍ലിം ലീ​ഗി​ന്റെ ഫോ​ർ വ​യ​നാ​ട് പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യി​ലേ​ക്ക് ഡോ. ​കെ.​ടി. റ​ബീ​യു​ള്ള​യു​ടെ സം​ഭാ​വ​ന സാദിഖലി ശിഹാബ് തങ്ങൾക്ക് ഹബീബ് റഹ്മാൻ കൈ​മാ​റു​ന്നു

കൂ​ടാ​തെ, മു​സ്‍ലിം​ലീ​ഗി​ന്റെ ഫോ​ർ വ​യ​നാ​ട് പു​ന​ര​ധി​വാ​സ പ​ദ്ധ​ത​യി​ലേ​ക്കാ​യി 50 ല​ക്ഷം രൂ​പ​യും ഡോ. ​കെ.​ടി. റ​ബീ​യു​ള്ള സം​ഭാ​വ​ന​യാ​യി ന​ല്‍കി. മു​സ്‍ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ക്ക് ഹ​ബീ​ബ് റ​ഹ്മാ​ന്‍ ചെ​ക്ക് കൈ​മാ​റി. നി​യ​മ​സ​ഭ ക​ക്ഷി നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, അ​ബ്ബാ​സ് അ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, മു​ന​വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, ബ​ഷീ​ര്‍ അ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, എം.​എ​ൽ.​എ​മാ​രാ​യ അ​ബ്ദു​ല്‍ ഹ​മീ​ദ് മാ​സ്റ്റ​ര്‍, കെ.​കെ. ആ​ബി​ദ് ഹു​സൈ​ന്‍ ത​ങ്ങ​ള്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ സ​ന്നി​ഹി​ത​രാ​യി.

നാ​ലു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ഷി​ഫ അ​ല്‍ ജ​സീ​റ മെ​ഡി​ക്ക​ല്‍ ഗ്രൂ​പ്പി​ന് കീ​ഴി​ല്‍ ആ​റ് ഗ​ള്‍ഫ് രാ​ജ്യ​ങ്ങ​ളി​ലാ​യി ഹോ​സ്പി​റ്റ​ല്‍, മെ​ഡി​ക്ക​ല്‍ സെ​ന്റ​റു​ക​ള്‍, ഫാ​ര്‍മ​സി​ക​ള്‍ എ​ന്നി​ങ്ങ​നെ 40 ഓ​ളം സ്ഥാ​പ​ന​ങ്ങ​ള്‍ പ്ര​വ​ര്‍ത്തി​ക്കു​ന്നു​ണ്ട്. ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ല്‍ ക​ഴി​ഞ്ഞ മൂ​ന്ന​ര​പ്പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ഡോ. ​കെ.​ടി. റ​ബീ​യു​ള്ള സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Relief FundWayanad LandslideQatar News
News Summary - Dr KT Rabiyullah given fund for the rehabilitation of Mundakai and Churalmala
Next Story