Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​ന്ത്യ-ഖ​ത്ത​ർ...

ഇ​ന്ത്യ-ഖ​ത്ത​ർ സൗ​ഹൃ​ദ​ത്തി​ന് അ​ടി​ത്ത​റ​യി​ട്ട നാ​യ​ക​ൻ

text_fields
bookmark_border
ഇ​ന്ത്യ-ഖ​ത്ത​ർ സൗ​ഹൃ​ദ​ത്തി​ന് അ​ടി​ത്ത​റ​യി​ട്ട നാ​യ​ക​ൻ
cancel
camera_alt

1. 2008ലെ ​ഖ​ത്ത​ർ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മ​ൻ​മോ​ഹ​ൻ സി​ങ് അ​ന്ന​ത്തെ അ​മീ​ർ ശൈ​ഖ് ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി​ക്കൊ​പ്പം ദോ​ഹ​യി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു,  2. 2008ലെ ​ഖ​ത്ത​ർ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മ​ൻ​മോ​ഹ​ൻ സി​ങ് അ​ന്ന​ത്തെ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഹ​മ​ദ് ബി​ൻ ജാ​സിം ബി​ൻ ജാ​ബി​ർ ആ​ൽ​ഥാ​നി​ക്കൊ​പ്പം

ദോ​ഹ: ആ​ദ്യ​മാ​യി ഖ​ത്ത​ർ സ​ന്ദ​ർ​ശി​ച്ച ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യെ​ന്ന നേ​ട്ട​വു​മാ​യി ഇ​ന്ത്യ​യും ഖ​ത്ത​റും ത​മ്മി​ലെ ന​യ​ത​ന്ത്ര സൗ​ഹൃ​ദ​ത്തി​ൽ നി​ർ​ണാ​യ​ക സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ രാ​ഷ്ട്ര നാ​യ​ക​നെ​യാ​ണ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മ​ൻ​മോ​ഹ​ൻ സി​ങ്ങി​ന്റെ വി​ട​വാ​ങ്ങ​ലി​ലൂ​ടെ ന​ഷ്ട​മാ​കു​ന്ന​ത്. ഇ​ന്ത്യ​ൻ രാ​ഷ്ട്ര​ത്ത​ല​വ​ന്മാ​രു​ടെ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള സ​ന്ദ​ർ​ശ​നം പ​രി​മി​ത​മാ​യ കാ​ല​ത്ത് ല​ക്ഷ​ക്ക​ണ​ക്കി​ന് പ്ര​വാ​സി​ക​ൾ​ക്ക് ഉ​പ​ജീ​വ​നം ന​ൽ​കു​ന്ന ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് അ​വ​രി​ൽ ഒ​രാ​ളാ​യി എ​ത്തി നെ​ഞ്ചോ​ട് ചേ​ർ​ത്ത പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്നു ഡോ. ​മ​ൻ​മോ​ഹ​ൻ സി​ങ് എ​ന്ന് പ്ര​വാ​സി​ക​ൾ ഇ​ന്നും ഓ​ർ​ക്കു​ന്നു.

2004ൽ ​അ​ധി​കാ​ര​ത്തി​ലേ​റി​യ ഒ​ന്നാം യു.​പി.​എ സ​ർ​ക്കാ​റി​ന്റെ അ​വ​സാ​ന കാ​ല​ത്താ​യി​രു​ന്നു ഡോ. ​മ​ൻ​മോ​ഹ​ൻ സി​ങ്ങി​ന്റെ ആ​ദ്യ ഗ​ൾ​ഫ് സ​ന്ദ​ർ​ശ​നം. ആ​ദ്യ വ​ർ​ഷ​ങ്ങ​ളി​ൽ അ​മേ​രി​ക്ക​യും യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളു​മാ​യി നി​റ​ഞ്ഞ സ​ന്ദ​ർ​ശ​ന​ങ്ങ​ൾ​ക്കൊ​ടു​വി​ൽ 2008 ന​വം​ബ​ർ ആ​ദ്യ വാ​ര​ത്തി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം ഗ​ൾ​ഫി​ലേ​ക്ക് വി​മാ​നം ക​യ​റി​യ​ത്. ന​വം​ബ​ർ എ​ട്ട് മു​ത​ൽ പ​ത്തു​വ​രെ നീ​ണ്ട സ​ന്ദ​ർ​ശ​ന​ത്തി​ൽ ആ​ദ്യം ഒ​മാ​നും പി​ന്നെ ഖ​ത്ത​റും സ​ന്ദ​ർ​ശി​ച്ചു. ര​ണ്ടു ദി​വ​സം നീ​ണ്ട ഖ​ത്ത​റി​ലെ സ​ന്ദ​ർ​ശ​നം ഇ​ന്ത്യ-​ഖ​ത്ത​ർ രാ​ഷ്ട്രീ​യ-​ന​യ​ത​ന്ത്ര സൗ​ഹൃ​ദ​ത്തി​ലും നാ​ഴി​ക​ക്ക​ല്ലാ​യി മാ​റി. സ്വ​ത​ന്ത്ര ഇ​ന്ത്യ​യു​ടെ ച​രി​ത്ര​ത്തി​ൽ ഖ​ത്ത​ർ സ​ന്ദ​ർ​ശി​ക്കു​ന്ന ആ​ദ്യ പ്ര​ധാ​ന​മ​ന്ത്രി​യെ​ന്ന നേ​ട്ട​മാ​യി​രു​ന്നു അ​ദ്ദേ​ഹം കു​റി​ച്ച​ത്. അ​ന്ന​ത്തെ അ​മീ​ർ ശൈ​ഖ് ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി​യു​മാ​യും പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഹ​മ​ദ് ബി​ൻ ജാ​സിം ബി​ൻ ജാ​ബി​ർ ആ​ൽ​ഥാ​നി​യു​മാ​യും കൂ​ടി​ക്കാ​ഴ്ച​ക​ൾ ന​ട​ത്തി.

ഇ​ന്ത്യ​യും ഖ​ത്ത​റും ത​മ്മി​ലെ ശ്ര​ദ്ധേ​യ​മാ​യ ചി​ല ക​രാ​റു​ക​ൾ​ക്കും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം വ​ഴി​വെ​ച്ചു. പ്ര​തി​രോ​ധ, നി​യ​മ മേ​ഖ​ല​ക​ളി​ലാ​യി​രു​ന്നു ക​രാ​ർ. ഇ​ന്ത്യ​യും ഖ​ത്ത​റും ത​മ്മി​ലെ സം​യു​ക്ത സ​മു​ദ്ര സു​ര​ക്ഷാ, പ​രി​ശീ​ല​നം സം​ബ​ന്ധി​ച്ചു​ള്ള ക​രാ​ർ ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ലെ സൗ​ഹൃ​ദ​ത്തി​ലെ നാ​ഴി​ക​ക്ക​ല്ലെ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ട്ട​താ​യി​രു​ന്നു.

ഖ​ത്ത​റി​ലെ ആ​റ​ര ല​ക്ഷ​ത്തോ​ള​മു​ള്ള പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ സ്നേ​ഹ​മ​റി​ഞ്ഞു​ള്ള സ​ന്ദ​ർ​ശ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​മ്യൂ​ണി​റ്റി സ്വീ​ക​ര​ണം ന​ൽ​കി. പ്ര​ധാ​ന​മ​ന്ത്രി​യെ അ​ദ്ദേ​ഹം താ​മ​സി​ച്ചി​രു​ന്ന ​ദോ​ഹ​യി​ലെ സെ​വ​ൻ​സീ​സ​ൺ ഹോ​ട്ട​ലി​ലെ​ത്തി സ​ന്ദ​ർ​ശി​ച്ച​തി​ന്റെ ഓ​ർ​മ​ക​ൾ അ​ന്ന​ത്തെ ഇ​ൻ​കാ​സ് പ്ര​സി​ഡ​ന്റാ​യ കെ.​കെ ഉ​സ്മാ​ൻ പ​ങ്കു​വെ​ച്ചു. ​ഇ​ൻ​കാ​സ് നേ​താ​ക്ക​ളാ​യ സി.​കെ. മേ​നോ​ൻ, ജോ​പ്പ​ച്ച​ൻ, വ​ർ​ഗീ​സ് ചാ​ക്കോ, സോ​നു അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ​ക്കൊ​പ്പ​മെ​ത്തി പ്ര​വാ​സി​ക​ൾ നേ​രി​ടു​ന്ന വി​മാ​ന​ടി​ക്ക​റ്റ് നി​ര​ക്ക് സം​ബ​ന്ധി​ച്ച പ്ര​ശ്ന​ങ്ങ​ളും അ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യി​രു​ന്നു.

മ​ൻ​മോ​ഹ​ൻ സി​ങ് പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രി​ക്കെ ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ഹ​മ​ദ് ബി​ൻ​ഖ​ലീ​ഫ ആ​ൽ​ഥാ​നി ര​ണ്ടു ത​വ​ണ ഇ​ന്ത്യ സ​ന്ദ​ർ​ശി​ച്ചും ഇ​രു രാ​ഷ്ട്ര​നേ​താ​ക്ക​ളും ത​മ്മി​ലെ സൗ​ഹൃ​ദം കൂ​ടു​ത​ൽ ദൃ​ഢ​മാ​ക്കി. 2005, 2012 വ​ർ​ഷ​ങ്ങ​ളി​ൽ അ​മീ​റി​ന്റെ സ​ന്ദ​ർ​ശ​ന​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി സ്വീ​ക​ര​ണ​ത്തി​ൽ നി​ർ​ണാ​യ​ക സാ​ന്നി​ധ്യ​മാ​യു​ണ്ടാ​യി​രു​ന്നു.

വി​പ്ല​വാ​ത്മ​ക മാ​റ്റ​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ച്ച നാ​യ​ക​ൻ -കെ.​എം.​സി.​സി

ദോ​ഹ: മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യും, ഇ​ന്ത്യ​ൻ സാ​മ്പ​ത്തി​ക രം​ഗ​ത്തെ വി​പ്ല​വാ​ത്മ​ക​മാ​യ മാ​റ്റ​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ക്കു​ക​യും ചെ​യ്ത ഡോ. ​മ​ൻ​മോ​ഹ​ൻ സി​ങ്ങി​ന്റെ നി​ര്യാ​ണ​ത്തി​ൽ കെ.​എം.​സി.​സി ഖ​ത്ത​ർ സം​സ്ഥാ​ന ക​മ്മി​റ്റി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ലോ​ക സ​മ്പ​ദ്ഘ​ട​ന​യെ സാ​മ്പ​ത്തി​ക മാ​ന്ദ്യം പി​ടി​ച്ച് കു​ലു​ക്കി​യ സ​മ​യ​ത്ത് ഇ​ന്ത്യ​യു​ടെ ധ​ന​സ്ഥി​തി ഭ​ദ്ര​മാ​യി പി​ടി​ച്ചു നി​ർ​ത്താ​നും വ​ള​രാ​നും കാ​ര​ണ​ക്കാ​ര​നാ​യ ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു മ​ൻ​മോ​ഹ​ൻ സി​ങ്.

ധ​ന​കാ​ര്യ വി​ദ​ഗ്ധ​ൻ, അ​ധ്യാ​പ​ക​ൻ, രാ​ഷ്ട്ര സേ​വ​ക​ൻ എ​ന്ന​തി​നൊ​പ്പം തീ​വ്ര വ​ല​ത് ഹി​ന്ദു​ത്വ ശ​ക്തി​ക​ളു​ടെ കു​പ്ര​ചാ​ര​ണ​ങ്ങ​ളെ ക​ർ​മ​ശേ​ഷി കൊ​ണ്ടും അ​റി​വ് കൊ​ണ്ടും മൂ​ല്യ​വ​ത്താ​യ നി​ല​പാ​ട് കൊ​ണ്ടും നേ​രി​ട്ട രാ​ഷ്ട്ര​ത​ന്ത്ര​ജ്ഞ​നു​മാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്ന് അ​നു​ശോ​ച​ന​ക്കു​റി​പ്പി​ൽ അ​നു​സ്മ​രി​ച്ചു. സ​ച്ചാ​ർ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ രാ​ജ്യ​ത്തെ ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ അ​ഭി​വൃ​ദ്ധി ഉ​റ​പ്പു വ​രു​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് അ​ദ്ദേ​ഹം നേ​തൃ​ത്വം ന​ൽ​കി​യെ​ന്നും കെ.​എം.​സി.​സി ഖ​ത്ത​ർ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

രാ​ജ്യ​ത്തി​ന് നി​ക​ത്താ​നാ​വാ​ത്ത നഷ്ടം -പ്ര​വാ​സി വെ​ൽ​ഫെ​യ​ർ

ദോ​ഹ: രാ​ഷ്ട്രീ​യ രം​ഗ​ത്തും സാ​മ്പ​ത്തി​ക ന​യ​ത​ന്ത്ര രം​ഗ​ത്തും ഏ​റെ ശോ​ഭി​ച്ച പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്നു ഡോ. ​മ​ൻ​മോ​ഹ​ൻ സി​ങ് എ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ അ​നു​ശോ​ച​ന​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു. രാ​ജ്യ​ത്തി​ന്റെ മ​തേ​ത​ര മൂ​ല്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും മ​ൻ​മോ​ഹ​ൻ സി​ങ് പ്ര​യ​ത്നി​ച്ചു. രാ​ജ്യം പൊ​തു​വി​ൽ സം​ര​ക്ഷി​ച്ചു പോ​രു​ന്ന ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ങ്ങ​ളും മ​റ്റു പൊ​തു സം​വി​ധാ​ന​ങ്ങ​ളും ശ​ക്തി​പ്പെ​ടു​ത്താ​ൻ അ​ദ്ദേ​ഹം പ​ര​മാ​വ​ധി പ​രി​ശ്ര​മി​ച്ചു. വി​ഷ​യ​ങ്ങ​ളോ​ട് അ​ക്കാ​ദ​മി​ക​മാ​യി സ​മീ​പി​ക്കാ​നും ജ​നാ​ധി​പ​ത്യ​പ​ര​മാ​യി പൊ​തു​സ​മൂ​ഹ​ത്തോ​ട് സം​വ​ദി​ക്കാ​നും അ​ദ്ദേ​ഹം പ്ര​ത്യേ​കം ശ്ര​ദ്ധ പു​ല​ർ​ത്തി. രാ​ജ്യ​ത്തി​ന്റെ പ​ര​മോ​ന്ന​ത പ​ദ​വി​ക​ൾ അ​ല​ങ്ക​രി​ക്കു​മ്പോ​ഴും ഉ​യ​ർ​ന്ന അ​ക്കാ​ദ​മി​ക നി​ല​വാ​രം നേ​ടി​യ​പ്പോ​ഴും ല​ളി​ത ജീ​വി​തം ന​യി​ക്കാ​ൻ അ​ദ്ദേ​ഹം കാ​ണി​ച്ച താ​ൽ​പ​ര്യം മാ​തൃ​കാ​പ​ര​മാ​ണ്. നോ​ട്ട് നി​രോ​ധ​ന​ത്തി​നെ​തി​രെ അ​തി​ശ​ക്ത​മാ​യ ഭാ​ഷ​യി​ൽ പ്ര​തി​ക​രി​ച്ച അ​ദ്ദേ​ഹ​ത്തി​ന്റെ പ്ര​തി​ക​ര​ണം ഏ​റെ പ്ര​ശം​സ പി​ടി​ച്ചു പ​റ്റി. ഡോ. ​മ​ൻ​മോ​ഹ​ൻ സി​ങ്ങി​ന്റെ വി​യോ​ഗം രാ​ജ്യ​ത്തി​ന് നി​ക​ത്താ​നാ​വാ​ത്ത ദുഃ​ഖം ത​ന്നെ​യാ​ണ്. വി​ദേ​ശ​രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​മ്പോ​ൾ പ്ര​വാ​സി​ക​ളെ പ​രി​ഗ​ണി​ച്ചു കൊ​ണ്ടു​ള്ള അ​ദ്ദേ​ഹ​ത്തി​ന്റെ ന​യ​നി​ല​പാ​ടു​ക​ൾ ഇ​ന്നും പ്ര​വാ​സ ലോ​ക​ത്തി​ന്റെ പ്ര​തീ​ക്ഷ​യാ​ണ്.

ഇ​ൻ​കാ​സ് നേ​താ​വ് കെ.​കെ. ഉ​സ്മാ​ൻ, ജോ​പ്പ​ച്ച​ൻ എ​ന്നി​വ​ർ ഡോ. ​മ​ൻ​മോ​ഹ​ൻ സി​ങ്ങി​നൊ​പ്പം

ഒ.​ഐ.​സി.​സി ഇ​ൻ​കാ​സ് യൂ​ത്ത് വി​ങ് അ​നു​ശോ​ചി​ച്ചു

ദോ​ഹ: ഇ​ന്ത്യ​യു​ടെ മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യും ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ കോ​ൺ​ഗ്ര​സി​ന്റെ പ്ര​മു​ഖ നേ​താ​വു​മാ​യ ഡോ. ​മ​ൻ​മോ​ഹ​ൻ സി​ങ്ങി​ന്റെ നി​ര്യാ​ണ​ത്തി​ൽ ഖ​ത്ത​ർ ഒ.​ഐ.​സി.​സി ഇ​ൻ​കാ​സ് യൂ​ത്ത് വി​ങ് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ലോ​ക രാ​ജ്യ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ ഇ​ന്ത്യ ഇ​ന്നും ത​ല​യു​യ​ർ​ത്തി നി​ൽ​ക്കു​ന്ന​ത് മ​ൻ​മോ​ഹ​ൻ സി​ങ്ങി​ന്റെ ദീ​ർ​ഘ​വീ​ക്ഷ​ണ​മാ​ണ​ന്നും പ്ര​സി​ഡ​ന്റ് ന​ദീം മ​നാ​ർ, ജ​ന. സെ​ക്ര​ട്ട​റി ജം​നാ​സ് മാ​ലൂ​ർ എ​ന്നി​വ​ർ അ​നു​ശോ​ച​ന​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു. ക്രി​സ്മ​സ് പു​തു​വ​ത്സ​ര​പ്പി​റ​വി​യോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ക്കാ​നി​രു​ന്ന ജിം​ഗി​ൾ ആ​ൻ​ഡ് മി​ങ്കി​ൾ പ​രി​പാ​ടി മാ​റ്റി​വെ​ച്ച​താ​യി പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ലിം​സ​ൺ പീ​ച്ചി​യും ക​ൺ​വീ​ന​ർ മു​ഹ​മ്മ​ദ്ഷാ അ​ഞ്ച​ലും അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar NewsDr Manmohan Singh
News Summary - Dr Manmohan Singh
Next Story