പിന്നീടൊരിക്കലും ഞാൻ ആ പെൺകുട്ടിയെ കണ്ടിട്ടില്ല
text_fieldsഎെൻറ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവുണ്ടാകുന്നത് 2011 ലാണ്. അന്ന് കേരള വിദ്യാഭ്യാസ വകുപ്പിെൻറ മൂല്ല്യബോധ ജാഥയുടെ ക്യാപ്റ്റനായിരുന്നു ഞാൻ. കാസർകോട് നിന്നാരംഭിച്ച ആ ജാഥ100 കാമ്പസുകളിലൂടെ സഞ്ചരിച്ച് തിരുവനന്തപുരത്തെ വിമൻസ് കോളേജിൽ സമാപിച്ചു. എന്നും സ്ത്രീത്വത്തിെന ആദരവോടെ കാണുന്ന ആളാണ്. സ്ത്രീകളോട് എനിക്കുള്ള എെൻറ ആദരവിന് കാരണം എെൻറ അമ്മയാണ്. അതിനെ കുറിച്ചെല്ലാം എനിക്ക് പറയാനേറെയുണ്ട്. അതെല്ലാം തുടർന്ന് പറയാം. വിമൻസ് കോളേജിൽ നടന്ന സമാപന ചടങ്ങിൽ സംസാരിക്കവെ, പെൺകുട്ടികൾ ഇറുകിയ വസ്ത്രങ്ങൾ ഇടുന്നതും അതിെൻറ ഭാഗമായുള്ള ശാരീരികമായ പ്രശ്നങ്ങളെ കുറിച്ചെല്ലാം ഞാൻ പറയരെ, പിന്നിൽ നിന്നും ഒരു പെൺകുട്ടി എഴുന്നേറ്റ് നിന്ന് കൂവി. സദസ് എല്ലാവരും എെൻറ വർത്തമാനത്തിൽ ശ്രദ്ധിച്ചിരിക്കുേമ്പാഴാണ് ആ കുട്ടിയുടെ പ്രതിഷേധമുയർന്നത്.
എന്തോ പ്ലാൻ ചെയ്ത പോലുള്ള പ്രവൃത്തിയായാണ് എനിക്ക് തോന്നിയത്. എന്നാൽ സദസിൽനിന്നും മറ്റാരും ഒരു പ്രശ്നവുമുണ്ടാക്കിയില്ല. ഞാൻ സ്ത്രീ വിരുദ്ധമായി ഒന്നും പറഞ്ഞില്ല എന്ന് സദസിന് ബോദ്ധ്യമുണ്ടായിരുന്നു. എന്നാൽ പെൺകുട്ടിയുടെ പ്രവൃത്തി പിന്നീട് വലിയ ഒരു കാര്യമായി ചിത്രീകരിക്കപ്പെടുകയും എന്നെ കുറ്റക്കാരനായി ചില മാധ്യമങ്ങൾ ചിത്രീകരിക്കുകയും ചെയ്തു. എന്നാൽ പിന്നീട് എനിക്ക് സമൂഹത്തിെൻറ ശ്രദ്ധ നേടാനും എെൻറ പ്രഭാഷണങ്ങൾ ശ്രദ്ധിക്കപ്പെടാനും ആ സേഹാദരിയുടെ പ്രവൃത്തിമൂലം കാരണമായെന്ന് പറയാതെ വയ്യ. അതിനാൽ ആ പെൺകുട്ടിയോട് എനിക്കിന്നും നന്ദിയുണ്ട്.ഒരു പക്ഷെ ഒരു സന്ദർഭത്തിൽ എന്തെങ്കിലും തെറ്റിദ്ധാരണയുടെ പേരിൽ ഒരു വ്യക്തിക്കെതിരെ സമൂഹം പ്രതികരിച്ചേക്കാം. എന്നാൽ സത്യത്തിെൻറ മുഖത്തിന് നേരെ ആർക്കും വാതിലുകൾ കൊട്ടിയടക്കാൻ കഴിയില്ല. എനിക്ക് എക്കാലവും സ്ത്രീകളോട് ബഹുമാനേമയുള്ളൂ.
എെൻറ ജീവിതത്തിെൻറ അടിസ്ഥാനത്തിലാണ് ഞാൻ സംസാരിക്കാറുള്ളത്. ജീവിതം എന്നെ പഠിപ്പിച്ച കാര്യങ്ങളെ കുറിച്ചാണ് ഞാൻ മറ്റുള്ളവരോട് പറയാറുള്ളത്. ചെയ്ത് പോയ ചില തെറ്റുകളെ കുറിച്ചോർത്ത് എപ്പോഴും േവദനിക്കുന്ന ആളാണ് ഞാൻ. ചില ദുശീലങ്ങൾ ഒരു കാലത്ത് എന്നെ കീഴടക്കിയിരുന്നു. എെൻറ ജീവിതത്തിെൻറ ചില നല്ല കാലങ്ങളെ ആ തെറ്റുകൾ ദോഷകരമായി ബാധിച്ചു. എെൻറ സ്വപ്നങ്ങളെ അവ തകർത്തു കളഞ്ഞു എന്നതാണ് സത്യം. അതൊന്നും തുറന്ന് പറയുന്നതിൽ എനിക്കൊരു മടിയുമില്ല. എന്നാൽ അതിൽ നിെന്നല്ലാം ഞാൻ മോചനം നേടി. അത്തരം കാര്യങ്ങളെ കുറിച്ച് പറയുേമ്പാൾ എെൻറ ബാല്ല്യത്തെ കുറിച്ച് കൂടി പറയേണ്ടതുണ്ട്.
അച്ഛൻ കുട്ടിക്കാലത്തെ എനിക്ക് നഷ്ടപ്പെട്ടു. അതിനുശേഷം അമ്മയാണ് എന്നെ വളർത്തിയത്. ഗവ.ആശുപത്രിയിലെ ലാസ്റ്റ് ഗ്രേഡ് േജാലിക്കാരിയായിരുന്നു അമ്മ. ചെറുപ്പമായിട്ടും മറ്റൊരു വിവാഹം വേണ്ടാന്ന് വച്ച് എനിക്ക് വേണ്ടി മാത്രമായി ആ സാധു ജീവിച്ചു. അമ്മ എന്നെ ഒരു ഡോക്ടറാക്കാൻ ആഗ്രഹിച്ചു. ജോലി ചെയ്ത് തളർന്ന് വരുേമ്പാൾ, എനിക്കായി കഷ്ടെപ്പടുേമ്പാൾ, അമ്മ എല്ലാവരോടും ആ സ്വപ്നത്തെ കുറിച്ച് പറഞ്ഞു. ഞാനും അതിനായി യത്നിച്ചു. എെൻറ അമ്മയുടെ കണ്ണീരൊപ്പണം, ആ മഹതിയുടെ സ്വപ്നം സാക്ഷാത്ക്കരിക്കണം എന്നായിരുന്നു ലക്ഷ്യം. സ്കൂളിൽ പത്താം ക്ലാസ് വരെ ഞാൻ നന്നായി പഠിച്ചു നല്ല മാർക്ക് വാങ്ങിയപ്പോൾ അമ്മയുടെ സന്തോഷത്തിന് അതിരില്ലായിരുന്നു.
പ്രീഡിഗ്രിക്കുവേണ്ടി ഞാൻ തിരുവനന്തപുരത്ത് കോളേജിൽ ചേർന്നു. അവിടെ എത്തിയപ്പോൾ പുതിയ കൂട്ടുകാരായി. നഗരത്തിെൻറ മായിക കാഴ്ച്ചകൾ എന്നെ അത്ഭുതപ്പെടുത്തി. ഞാൻ അവയിൽ ലയിക്കാൻ തുടങ്ങി. പതിയെ അമ്മക്ക് കൊടുത്ത വാക്ക് മറന്നു. എെൻറ ലക്ഷ്യബോധത്തെ കുറിച്ച് മറന്നു. കൂട്ടുകാർക്കൊപ്പം ആടിപ്പാടിയും സിനിമ കണ്ടും ക്ലാസ് കട്ട് ചെയ്തും ഞാൻ ആഘോഷിച്ചു. പക്ഷെ പഠനത്തിൽ ഞാൻപോലും അറിയാതെ, പിന്നോക്കം പോയി. അതിെൻറ ഫലമായി എനിക്ക് എഴുതിയ എൻട്രൻസ് പരീക്ഷകളിലൊന്നും വിജയിക്കാനായില്ല. എന്തുപറ്റിെയന്ന് ചോദിച്ച് എെൻറ അമ്മ നിരാശപ്പെടുന്നത് എനിക്ക് കാണേണ്ടി വന്നു.
ആ കരച്ചിൽ കണ്ടേപ്പാൾ ഞാനും കരഞ്ഞു. എനിക്ക് വിജയത്തിെൻറ പാതയിൽ എത്തണമെന്ന് തോന്നി. പിന്നീട് ഞാൻ ഡിഗ്രിയും പിജിയും എംഫില്ലും പഠിച്ച് മികച്ച വിജയം നേടി. 28 ാം വയസിൽ ഗവ.കോളേജ് അദ്ധ്യാപകനായി. അവിടെയും എെൻറ ജീവിതത്തിൽ ചില കൂട്ടുകെട്ടുകളുടെ കടന്നുവരവുകളുണ്ടായി. ജീവിതത്തിൽ ആദ്യമായി മദ്യപാനം എന്ന വലിയ തെറ്റ് ചെയ്തു. തുടർന്ന് അതിെൻറ ഇരയാകാൻ തുടങ്ങി. അതൊരു ശീലമായപ്പോൾ കടം വാങ്ങിപ്പോലും കുടിച്ചു. അങ്ങനെ എെൻറ ജീവിതം തകരാൻ തുടങ്ങി. അതിനിടയിൽ 2001 ൽ ഞാൻ വിവാഹിതനായി. എെൻറ ഭാര്യ നല്ല വ്യക്തിയായിരുന്നു.
എന്നിട്ടും കുടുംബ ജീവിതത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ എനിക്ക് കഴിഞ്ഞില്ല എന്നതാണ് ദു:ഖസത്യം. ഇതിനിടയിൽ ഭാര്യ ഗർഭിണിയായി. എന്നാലത് അവളുടെ ജനിതക തകരാറുകൾ കാരണം, മാസങ്ങൾ കഴിഞ്ഞപ്പോൾ അലസി. രണ്ടാമതും അവർ ഗർഭം ധരിച്ചു. എന്നാൽ ദുർവിധി കനത്തതായിരുന്നു. പ്രസവത്തിൽ എെൻറ ഭാര്യയും കുഞ്ഞും ഇൗ ലോകേത്താട് വിട പറഞ്ഞു. 2005 ലായിരുന്നു അത്. സദാ മദ്യപാനിയായിരുന്ന എെൻറ ജീവിതത്തിൽ ഇടിത്തീയ് പോലെയായിരുന്നു ആ സംഭവം. ദു:ഖം സഹിക്കാതെ ജീവിതത്തിനും മരണത്തിനും ഇടയിലുള്ള സഞ്ചാര പാതയിലൂടെയായിപ്പോയി ഞാൻ. എന്താണ് സംഭവിക്കുന്നതെന്ന് എനിക്കുപോലും നിശ്ചയമില്ലായിരുന്നു.
ആയിടക്ക് ഞാൻ ആറ്റിങ്ങൽ ഒരു വൈകുന്നേരം പട്ടണത്തിലൂടെ പോകുേമ്പാൾ ഒരു സംഭവമുണ്ടായി. പള്ളിയിൽ വിശ്വാസികൾ നോമ്പ് തുറക്കാൻ കാത്ത് നിൽക്കുന്ന കാഴ്ച്ചയായിരുന്നു അത്. മനസിനെ വല്ലാതെ അത് സ്വാധീനിച്ചു. റമദാെൻറ തുടക്ക കാലമായിരുന്നു അത്. പിറ്റെന്ന് മുതൽ ഞാനും നോെമ്പടുക്കാൻ തുടങ്ങി. 24 നോമ്പുകൾ ഞാനെടുത്തു. ആ ദിവസങ്ങളിൽ ഒന്നും ഞാൻ മദ്യപിച്ചില്ല. എന്ന് മാത്രമല്ല അതിനുശേഷം ഇതുവരെ ഞാൻ മദ്യപിച്ചിട്ടില്ല. (ഇനി ഒരു കാലത്തും ഞാൻ മദ്യപിക്കുകയുമില്ല.) തുടർന്ന് ഭഗവത് ഗീതയും പുരാണങ്ങളും ബൈബിളും ഖുറാനും പഠിക്കാൻ തുടങ്ങി. വേദങ്ങൾ എെൻറ കണ്ണ് തുറപ്പിച്ചു. ഇപ്പോൾ എെൻറ ജീവിതം മറ്റുള്ളവർക്ക് നൻമ പകരാൻ വേണ്ടിയാണ്.
കുട്ടികൾക്ക് ബോധവത്ക്കരണം നൽകാനാണ്. രക്ഷകർത്താക്കളെ കരയിക്കരുതെന്ന് കുട്ടികളോട് ഞാൻ പറഞ്ഞുകൊണ്ടിരിക്കുന്നു. കാരണം പാവപ്പെട്ട ഒരമ്മയുടെ സ്വപ്നത്തിനുമേൽ കരിനിഴൽ വീഴ്ത്തിയ മകനാണ് ഞാൻ. അതിെൻറ േവദനയിൽ നിന്നും ഇന്നും ഞാൻ മുക്തനല്ല. ഒരു ലഹരി വസ്തുക്കളും ഉപേയാഗിക്കരുത് എന്ന് ഞാൻ എെൻറ ശരീരത്തിനെ തെളിവായി കാട്ടി പറഞ്ഞുകൊണ്ടിരിക്കുന്നു. കാരണം 10 വർഷത്തെ മദ്യപാന ശീലംകൊണ്ട് എെൻറ ആരോഗ്യം നശിച്ചുപോയിരിക്കുന്നു. ഒന്ന് കൂടി പറയെട്ട. എന്നെ മലയാളിക്ക് മുന്നിൽ ശ്രദ്ധിപ്പിക്കാൻ കാരണക്കാരിയായ ആ പെൺകുട്ടിയെ പിന്നീടൊരിക്കലും ഞാൻ കണ്ടിട്ടില്ല. എന്നെങ്കിലും ആ പെൺകുട്ടിയെ കണ്ടാൽ ഞാൻ നന്ദി പറയും. എനിക്ക് വഴിത്തിരിവുണ്ടാക്കിയതിന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.