നിറങ്ങളിൽ റൂഹിമോൾ; കരുതലിന്റെ നിറക്കൂട്ടുകളുമായി ‘കളേഴ്സ് ഓഫ് കെയർ’
text_fields1. മൽഖ റൂഹി ചികിത്സ ധന ശേഖരണാര്‍ഥം പ്രവാസി വെൽഫെയർ അൽ അറബി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ചിത്രരചന മത്സരം, 2. പ്രവാസി വെൽഫെയർ സംഘടിപ്പിച്ച ചിത്രരചന മത്സരത്തില്‍ വിജയികളായവര്‍ക്ക് ഐ.സി.സി പ്രസിഡൻറ് എ.പി മണികണ്ഠന് സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നു
ദോഹ: കുരുന്ന് മനസ്സുകളിൽ കരുതലിന്റെയും ആർദ്രതയുടെയും നന്മകൾ കോറിയിട്ട് ‘കളേഴ്സ് ഓഫ് കെയർ’ ചിത്രരചന മത്സരം. ഒരു മത്സരം എന്നതിലുപരി ഖത്തറിലെ പ്രവാസ ലോകത്തിന്റെ സ്നേഹത്തിന്റെയും ചേർത്തു പിടിക്കലിന്റെ കൂടെ പ്രതീകമായിരുന്നു പ്രവാസി വെൽഫെയർ ആൻഡ് കൾചറൽ ഫോറം അൽ അറബി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ചിത്രരചന മത്സരം. എസ്.എം.എ ടൈപ് വൺ രോഗം ബാധിച്ച് ചികിത്സ തേടുന്ന മലയാളി പിഞ്ചു ബാലിക മൽഖ റൂഹിയുടെ ചികിത്സക്കായി ഖത്തർ ചാരിറ്റി ശേഖരിക്കുന്ന ചികിത്സ ഫണ്ടിലേക്ക് സംഭാവനകൾ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചിത്രരചന മത്സരം സംഘടിപ്പിച്ചത്. വേനൽ അവധിക്കാലമായിരുന്നിട്ട് പോലും ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽനിന്നും നൂറുകണക്കിനു കുട്ടികളാണ് മത്സരത്തിൽ പങ്കെടുക്കാനെത്തിയത്. കിൻറർ ഗാർട്ടൻ, കിഡ്സ്, സബ്ജൂനിയർ, ജൂനിയർ, സീനിയർ, അഡൾട്ട് എന്നിങ്ങനെ ഏഴ് കാറ്റഗറികളിലായാണ് ചിത്രരചന, പെയിൻറിങ് മത്സരങ്ങൾ നടന്നത്.
പരിപാടിയുടെ ഭാഗമായി ഒരുക്കിയ ഫുഡ് സ്റ്റാള്‍, ലക്കി ഡ്രോ തുടങ്ങിയവയിലൂടെ സമാഹരിച്ച തുക മുഴുവന്‍ ചികിത്സ ഫണ്ടിലേക്ക് നല്‍കും. ആറ് കാറ്റഗറികളിലായി നടന്ന മത്സരത്തില്‍ മലയാളികള്‍ക്ക് പുറമെ വിവിധ രാജ്യക്കാരായ കുട്ടികളും മുതിര്‍ന്നവരും പങ്കെടുത്തു.
സമാപന സെഷനില്‍ ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠന്, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ തുടങ്ങിയവര്‍ സംസാരിച്ചു. പ്രവാസി വെല്‍ഫെയര്‍ പ്രസിഡന്റ് ആര്. ചന്ദ്രമോഹന് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് സാദിഖ് അലി. സി സ്വാഗതം പറഞ്ഞു.
ഐ.സി.സി ഉപദേശക സമിതിയംഗം ജോപ്പച്ചന്‍ തെക്കേക്കൂറ്റ്, സെക്രട്ടറി അബ്രഹാം ജോസഫ്, ഐ.സി.ബി.എഫ് സെക്രട്ടറി അഹമ്മദ് കുഞ്ഞി, ഖത്തര്‍ ചാരിറ്റി പ്രതിനിധി മുഹമ്മദ് അല്‍ ഖാദിര്‍, സിറ്റി എക്സ്ചേഞ്ച് ഓപറേഷന്‍സ് മാനേജര്‍ ഷാനിബ് ഷംസുദ്ദീന്, എഫ്.സി.സി എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഹബീബ് റഹ്മാന് കിഴിശ്ശേരി, പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ റഷീദലി, മജീദലി, അനീസ് റഹ്മാന്, പ്രവാസി വെൽഫെയർ ആക്ടിങ് ജനറൽ സെക്രട്ടറി റഷീദ് കൊല്ലം, മുന്‍ പ്രസിഡൻറും കളേഴ്സ് ഓഫ് കെയർ സംഘാടകസമിതി ജനറൽ കൺവീനറുമായ മുനീഷ് എ.സി, നടുമുറ്റം പ്രസിഡൻറ് സന നസീം, എക്സ്പാറ്റ്സ് സ്പോര്‍ട്ടിവ് പ്രസിഡൻറ് അബ്ദുല്‍ ഗഫൂര്‍ എ.ആര്, ഷഫീഖ് അലി, ഷാക്കിറ ഹുസ്ന, സൈഫുദ്ദീന്, പ്രവാസി വെല്‍ഫെയര്‍ ജനറല്‍ സെക്രട്ടറിമാരായ അഹമ്മദ് ഷാഫി, താസീന്‍ അമീന്, ട്രഷറര്‍ ഷരീഫ് ചിറക്കല്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ , മുഹമ്മദ് റാഫി, രാധാകൃഷ്ണന്, ഷറഫുദ്ദീന് സി, റബീഅ് സമാന്, ഷുഐബ് അബ്ദുറഹ്മാന് യൂത്ത്ഫോറം വൈസ് പ്രസിഡന്റ് ആരിഫ് അഹമ്മദ്, അത്ലന്‍ സ്പോര്‍ട്സ് മാനേജിങ് കമ്മിറ്റിയംഗം വിനോദ്, ചിത്രരചന മത്സര കോഓഡിനേറ്റര്‍ ഫായിസ് ടി. എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. സംഘാടക സമിതിയംഗങ്ങളായ സജ്ന സാക്കി, സഞ്ജയ് ചെറിയാന്, അസീം എം.ടി, ഷിബിലി യൂസഫ്, അബൂസ് പട്ടാമ്പി, ഫാതിമ തസ്നീം, നസീര്‍ ഹനീഫ, അബ്ദുല്‍ വാഹദ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
മത്സര വിജയികൾ
കളേഴ്സ് ഓഫ് കെയർ’ വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിലെ വിജയികൾ. യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം കരസ്ഥമാക്കിയവര്‍
- പെയിന്റിങ് (മുതിർന്നവർ): മിനുജ മുരളീധരന്, ഹിബ എച്ച്. കബീര്‍, അനു ഗിരീഷ്
- സീനിയര്‍ പെന്‍സില്‍ ഡ്രോയിങ്: ശ്രുതി ലക്ഷ്മി എ.പി, ജന്നത്തുല്‍ മൗവ, കരിഷ്മ എലിസബത്ത് തോമസ്
- സീനിയര്‍ പെയിൻറിങ്: ജന്നത്തുല്‍ മൗവ, സബാഹ് സൗദ, ശ്രുതി ലക്ഷ്മി എ.പി
- ജൂനിയര്‍ പെന്‍സില്‍ ഡ്രോയിങ്: ആമിന ഹാനിയ, സാന്‍വി അജേഷ്, ശ്വേത മേരി ഷിബു
- സബ്ജൂനിയര് കളറിങ്: സ്റ്റിഫാനൊ ആൻറണി ഷിബു, തനുശ്രീ രാഘവേന്ദ്ര, ഭൂമിക അഭിലാഷ്
- കിഡ്സ് കളറിങ്: പ്രണവ് നിധിന്, ലൈബ മുഹമ്മദ്, ഹൈറ റഫീഖ്
- കിൻറര്‍ ഗാര്‍ട്ടന്‍ കളറിങ്: ആരിയാന, ഷ്ലോക്ക്, മുഹമ്മദ് ആമില്‍
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.