വഴിതെറ്റാതെ ഡ്രൈവിങ്
text_fieldsദോഹ: ലോകകപ്പ് മുന്നിൽകണ്ട് ഗതാഗത സംവിധാനങ്ങളിൽ അടിക്കടി പരിഷ്കാരങ്ങളും പരീക്ഷണങ്ങളുമായി ഖത്തർ മുന്നോട്ട്. ഓരോ ദിവസവും അടിച്ചിടുന്ന റോഡുകളും നവീകരിക്കുന്ന പുതിയ പാലങ്ങളും ബൈപാസുകളും തുറക്കുന്ന റോഡുകളുമെല്ലാം പതിവായ രാജ്യത്ത് വാഹനമോടിക്കുന്നവർക്ക് വഴിതെറ്റാതിരിക്കാനുള്ള നൂതന സംവിധാനവും ഒരുങ്ങുന്നു. ഖത്തർ ഫൗണ്ടേഷൻ സഹകരണത്തോടെ ഹമദ് ബിൻ ഖലീഫ സർവകലാശായിലെ കമ്പ്യൂട്ടിങ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് പുതിയ മേപ്പിങ് വികസിപ്പിച്ചിരിക്കുന്നത്.
ഖത്തര്‍ ഗതാഗതരംഗത്തെ ഏറ്റവും പുതിയ മാറ്റങ്ങളെല്ലാം ഉള്‍ക്കൊണ്ടും ഇനി വരാനിരിക്കുന്ന മാറ്റങ്ങളെല്ലാം യഥാസമയം ഉൾപ്പെടുത്തി പുതുക്കാവുന്നതുമായ റൂട്ട് മേപ്പിങ് സംവിധാനമാണിത്. ഗതാഗത മന്ത്രാലയത്തിന് കീഴിലുള്ള കര്‍വ ടാക്സി സര്‍വിസിെൻറ ഡാറ്റ ഉപയോഗിച്ച് മെഷീന്‍ ലേണിങ് സംവിധാനത്തിലൂടെ ഡ്രൈവർമാർക്ക് ഏറ്റവും എളുപ്പത്തിലുള്ള വഴി കാണിച്ചുകൊടുക്കാനും യാത്രാസമയം ക്രമീകരിക്കാനും കഴിയുന്നതാണ് പുതിയ മേപ്പിങ് സംവിധാനം. പരമ്പരാഗത മേപ്പിങ് സംവിധാനങ്ങള്‍ക്ക് പുതിയ ഖത്തറില്‍ പിടിച്ചുനില്‍ക്കാനാവില്ലെന്ന കണ്ടെത്തലാണ് പുതിയ ശ്രമത്തിന് പിന്നിലെന്ന് മേപ്പിങ് വികസിപ്പിച്ച സംഘത്തിലെ പ്രധാനിയായ റാഡ് സ്റ്റാനോജെവിക് പറഞ്ഞു.
ദോഹ നഗരത്തിനകത്തും പുറത്തുമായി പുതുതായി സ്ഥാപിക്കപ്പെടുന്ന ബൈപാസുകള്‍, അണ്ടര്‍ പാസുകള്‍, ഓവര്‍പാസുകള്‍ ഹൈവേകള്‍ തുടങ്ങിയവയെല്ലാം യഥാസമയം ഈ മേപ്പിങ്ങില്‍ ഉള്‍പ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.