അടിയന്തര വൈദ്യസഹായം ഇനി ഡ്രോണുകൾക്കൊപ്പം പറക്കും
text_fieldsദോഹ: അടിയന്തര ൈവദ്യസഹായങ്ങൾ എത്തിക്കാൻ ഹമദ് മെഡിക്കൽ കോർപറേഷനെ ഇനി ഡ്രോണു കളും സഹായിക്കും. വിവിധ ഭാഗങ്ങളിൽ ആകാശപ്പറക്കലുകൾ നടത്തുന്ന ഡ്രോണുകൾ അടിയന്ത ര ൈവദ്യസഹായം എത്തിക്കുന്നതിൽ നിർണായക സ്വാധീനമാകും. കഴിഞ്ഞ സെപ്റ്റംബറിൽ ദോഹയി ൽ നടന്ന ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇതിന് മുേമ്പ ഡ്രോണുകൾ ഉപയോഗിച്ചി രുന്നു. ഖത്തറിലുള്ളവർക്ക് അടിയന്തര വൈദ്യസഹായങ്ങൾ എത്തിക്കുന്നതിൽ ഡ്രോണുകളുടെ ഉപയോഗം ഏറെ സഹായിക്കുമെന്നും ഇത് ഇൗ രംഗത്തെ നാഴികക്കല്ലാകുമെന്നും ഹമദ് മെഡിക്കൽ കോർപറേഷനിലെ ആംബുലൻസ് സർവിസ് ഹെൽത്ത് കെയർ കോഒാഡിനേഷൻ സപ്പോർട്ട് സർവിസസ് എക്സിക്യൂട്ടിവ് ഡയറക്ടർ തോമസ് റീമാൻ പറഞ്ഞു. ഹമദ് ആംബുലൻസ് സർവിസിെൻറ ശേഷി ഇതോടെ കൂടും.
വലിയ പ്രദേശങ്ങളിലും കുന്നിൻമുകളിലും കെട്ടിടങ്ങൾക്കു മുകളിലുമൊക്കെ അത്യാഹിതം ഉണ്ടായാൽ ഡ്രോൺ ഉയർന്നുപറന്ന് സാഹചര്യം നിരീക്ഷിക്കും. എത്രപേർ അടിയന്തര സഹചര്യത്തിലുണ്ട്, അപത്തിെൻറ വ്യാപ്തി, മറ്റ് വിവരങ്ങൾ, ആംബുലൻസുകൾക്ക് സംഭവസ്ഥലത്ത് എത്താനുള്ള എളുപ്പമാർഗം തുടങ്ങിയവയൊക്കെ ഡ്രോണുകൾ കണ്ടെത്തി അറിയിക്കും. ഇതു പ്രകാരം അത്യാഹിത സാഹചര്യങ്ങളിൽ ൈവദ്യസംഘത്തിന് ആവശ്യമായ മുന്നൊരുക്കങ്ങളുമായിതന്നെ അപകടസ്ഥലങ്ങളിലേക്ക് പാഞ്ഞെത്താൻ കഴിയും. അപകടസ്ഥലത്തിനടുത്തുവെച്ച് ആംബുലൻസ് സർവിസ് ജീവനക്കാരാണ് ഡ്രോണുകൾ നിയന്ത്രിക്കുക.
മുൻകൂട്ടി നിശ്ചയിച്ച പാതയിലൂെടതെന്ന ഇവക്ക് പറക്കാനാകും. ഉയർന്നും ഏറെ ദൂരത്തും പറക്കാനാകും. ഹമദിെൻറ ആംബുലൻസ് സേവനങ്ങൾക്ക് മികച്ച പിന്തുണയാണ് ഡ്രോണുകളുടെ വരവോടെ ലഭിക്കുന്നതെന്ന് കമ്യൂണിക്കേഷൻ ടെക്നോളജീസ് സീനിയർ മാനേജർ റാഷിദ് ആൻഡയില പറഞ്ഞു. ഡ്രോണുകൾ ഉപയോഗിക്കുന്നതിെൻറ ആദ്യ ഘട്ടത്തിലാണ് ഇപ്പോൾ അധികൃതർ.
നിലവിൽ ഒരു സ്ഥലത്തിെൻറ നൂറുമീറ്റർ ഉയരത്തിൽനിന്നുതന്നെ ഡ്രോണുകൾക്ക് സംഭവങ്ങൾ പകർത്താൻ കഴിയും. ഇവ പകർത്തുന്ന ചിത്രങ്ങൾ താഴെയുള്ള പ്രത്യേക യൂനിറ്റിൽനിന്ന് വിലയിരുത്തും. സീലൈൻ ഏരിയയിലും മറ്റും മരുഭൂമിയിൽ സാഹസിക ഡ്രൈവിങ്ങിനും മറ്റും പോകുന്നവർക്ക് അത്യാഹിതങ്ങൾ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം ഘട്ടങ്ങളിൽ ഡ്രോണുകളുെട ഉപയോഗം ആരോഗ്യപ്രവർത്തകർക്ക് ഏെറ സഹായകരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.