േഡ്രാൺ പറക്കുന്നു, ഭൂമിശാസ്ത്ര ഡാറ്റാബേസ് വികസിപ്പിക്കാൻ
text_fieldsദോഹ: ഡ്രോണുകളുടെ സഹായത്താൽ രാജ്യത്തി െൻറ ഭൂമിശാസ്ത്രപരമായ ഡാറ്റാബേസ് വികസിപ്പിക്കുന്നു. ഡ്രോണുകൾ പറത്തി ആകാശചിത്രങ്ങൾ പകർത്തി ഡിജിറ്റൽ ഏരിയൽ ഇമേജറി ഡാറ്റാബേസാണ് വികസിപ്പിക്കുന്നത്. ഇതിനായി മന്ത്രാലയത്തിന് കീഴിലെ ജ്യോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം സെൻറർ േഡ്രാൺ കാമറകൾ ഉപയോഗിച്ച് പ്രദേശങ്ങളുടെ ഉപരിതല ചിത്രം പകർത്തിയിട്ടുണ്ട്.
അൽ ശമാൽ, റുവൈസ്, അബു ദലൂഫ് മേഖലകളിലെ ചിത്രങ്ങളാണ് പകർത്തിയിരിക്കുന്നത്. അഞ്ച് സെൻറിമീറ്റർ റെസലൂഷ്യനിലാണ് ചിത്രങ്ങൾ പകർത്തി സിസ്റ്റത്തിലേക്ക് ചേർത്തിരിക്കുന്നത്.മണിക്കൂറിൽ 240 മീറ്റർ മുതൽ 500 മീറ്റർ ഉയരത്തിൽ വരെ പറക്കാൻ കഴിയുന്ന േഡ്രാൺ കാമറകളാണ് ചിത്രം പകർത്താൻ ഉപയോഗിക്കുന്നത്. ഏഴ് ഇനങ്ങളിലുള്ള േഡ്രാണുകളുടെ നിരതന്നെ ഈ ആവശ്യങ്ങൾക്കായി കേന്ദ്രത്തിന് സ്വന്തമായുണ്ട്.
ൈഫ്ലറ്റ് പ്ലാൻ, ഫോേട്ടാഗ്രഫി, ഫിലിമിങ് തുടങ്ങിയവയാണ് േഡ്രാണുകളുടെ രീതി. ഇതിനു ശേഷം ഏരിയൽ ചിത്രങ്ങൾ ആവശ്യമായ മാറ്റങ്ങളോടെ ജ്യോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റത്തിലേക്ക് കൂട്ടിച്ചേർക്കും.അടുത്ത ഘട്ടത്തിൽ അൽഖോർ, ദോഹയുടെ ചില ഭാഗങ്ങൾ എന്നിവയുടെ ചിത്രങ്ങളാണ് പകർത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.