'ഡ്രഗ്സ് ഇൻ സ്പോർട്സ് ആൻറ് ആൻറി ഡോപ്പിങ്'; സി.പി.ഡി പ്രോഗ്രാമുമായി അലീവിയ
text_fieldsദോഹ: ഫിഫ ലോകകപ്പ് ഫുട്ബാളും ഫിഫ അറബ് കപ്പും ഉൾപ്പെടെ രാജ്യാന്തര മേളകളെ വരവേൽക്കാനൊരുങ്ങുന്ന ഖത്തറിൽ ആരോഗ്യ പ്രവർത്തകർക്ക് സ്പോർട്സിലെ മരുന്നുകളും ആൻറി ഡോപ്പിങ്ങും സംബന്ധിച്ച് പരിശീലന പരിപാടിയുമായി അലീവിയ മെഡിക്കൽ സെൻറർ.
കായിക മത്സരങ്ങൾ വർധിച്ചുവരികയും, കായിക മേഖലക്ക് സ്വീകാര്യത ഏറുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ അത്ലറ്റുകൾക്കും താരങ്ങൾക്കുമുള്ള ചികിത്സയിൽ ആരോഗ്യ പ്രവർത്തകർ ജാഗ്രത പാലിക്കണമെന്ന സന്ദേശവുമായാണ് 'കണ്ടിന്യൂയിങ് പ്രഫഷണൽ ഡെവലപ്മെൻറ്' (സി.പി.ഡി) പ്രോഗ്രാമിൻെറ ഭാഗമായി പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നത്. നവംബർ 19 വെള്ളിയാഴ്ച രാവിലൈ എട്ട് മുതൽ നടക്കുന്ന പരിപാടിയിൽ വിദഗ്ധർ പങ്കെടുക്കും.
ലോക ഉത്തേജക വിരുദ്ധ ഏജൻസിയുടെ നിരോധിത മരുന്നുകളുടെ പട്ടിക സംബന്ധിച്ച് ആരോഗ്യ പ്രവർത്തകരെ ബോധവൽകരണം നൽകുക, പ്രഫഷനൽ മികവ് ഉയർത്തുക, കായികതാരങ്ങൾക്കും അത്ലറ്റുകൾക്കും ഏറ്റവും ശാസ്ത്രീയമായ വിവിരങ്ങൾ ആധികാരികമായ നൽകാൻ പ്രാപ്തരാക്കുക തുടങ്ങിയവയാണ് ക്യാമ്പിൻെർ ലക്ഷ്യം. 19ന് രാവിലെ എട്ടിന് ആരംഭിക്കുന്ന ആദ്യ സെഷനിൽ 'ഡ്രഗ്സ് ഇൻ സ്പോർട്സ് ആൻറ് ആൻറി ഡോപ്പിങ്: നൂതന ആശയങ്ങൾ' എന്ന വിഷയത്തിൽ ഖത്തർ സർവകലാശാല ക്ലിനിക്കൽ ഫാർമസി ആൻറ് പ്രാക്ടീസ് മേധാവി ഡോ. അഹമ്മദ് അവൈസു സംസാരിക്കും.
രണ്ടാം സെഷനിൽ വെൽകെയർ ഫാർമസി അകാദമിക് മാനേജർ എസ്.കെ വ്യാസും സംസാരിക്കും. ഡോക്ടർമാർ, ഫാർമസിസ്റ്റ്, നഴ്സ്, ഡെൻറൽ വിദഗ്ധർ, ലാബ് ടെക്നോളജിസ്റ്റ്, ഫാർമസി, ഫിസിയോതെറാപിസ്റ്റ് എന്നിവർക്കായുള്ള പരിശീലന ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അലീവിയ മെഡിക്കൽ സെൻറർ, വെൽകെയർ ഫാർമസി എന്നിവരുടെ വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാമെന്ന് അലീവിയ മെഡിക്കൽ സെൻറർ എം.ഡി അഷ്റഫ് കെ.പി അറിയിച്ചു.
+974 55212999 എന്ന വാട്സപ്പ് നമ്പറിലും ബന്ധപ്പെടാം. ക്ലാസുകൾ സൗജന്യമായിരിക്കും. വാർത്താ സമ്മേളനത്തിൽ അലീവിയ മെഡിക്കൽ സെൻറർ സി.ഒ.ഒ ഉദയ കുമാർ, സൈൻറിഫിക് പ്ലാനിങ് കമ്മിറ്റി ചെയർ എസ്.കെ വ്യസ്, മെഡിക്കൽ ഡയറക്ടർ ഡോ. വിജയ് വിഷ്ണു, വെൽകെയർ ഫാർമസി ഓപറേഷൻസ് മാനേജർ മുഹമ്മദ് ഫാറൂഖ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.