ഖത്തറിൽ ലഹരി മരുന്ന് പിടികൂടി
text_fieldsദോഹ: എയർ കണ്ടീഷനുള്ളിൽ ഒളിപ്പിച്ച നിലയിൽ കടത്താൻ ശ്രമിച്ച 1200ഓളം നിരോധിത ലിറിക ഗുളികകൾ ഖത്തർ കസ്റ്റംസ് പിടികൂടി. അഴിച്ചുമാറ്റി നടത്തിയ പരിശോധനയിലാണ് എ.സിയുടെ പാർട്സിനുള്ളിലായി കവറുകളിലായി പൊതിഞ്ഞനിലയിൽ മയക്കുമരുന്ന് ഗുളികകൾ കണ്ടെത്തിയത്. ഇവയുടെ വിഡിയോ ദൃശ്യങ്ങൾ ഖത്തർ കസ്റ്റംസ് സമൂഹ മാധ്യമ പേജുകളിൽ പങ്കുവെച്ചു.
ഏതാനും ദിവസം മുമ്പാണ് ഹമദ് വിമാനത്താവളം വഴിയെത്തിയ യാത്രക്കാരനിൽനിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്. പ്രത്യേക ഫോയിലിനുള്ളിലായി പൊതിഞ്ഞ് വയറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു യാത്രക്കാരൻ എത്തിയത്. അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് യാത്രക്കാരെ പരിശോധിക്കുന്നതിനാൽ ഏത് നിയമവിരുദ്ധ നടപടിയും പിടിക്കപ്പെടുമെന്നും കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.