മരുന്നുകൾ ഇനിയും വീട്ടിലെത്തും ഇന്നുമുതൽ 30 റിയാൽ ഡെലിവറി ചാർജ്
text_fieldsദോഹ: മരുന്നുകളുടെയും മെഡിക്കൽ രേഖകളുടെയും ഹോം ഡെലിവറി സേവനങ്ങൾ തുടരുമെന്ന് അധികൃതർ അറിയിച്ചു. പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കൽ കോർപറേഷൻ, ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷൻ, ഖത്തർ പോസ്റ്റ് എന്നിവയുടെ സംയുക്ത പങ്കാളിത്തത്തിലാണ് പദ്ധതി നടക്കുന്നത്. കോവിഡ് സാഹചര്യം കണക്കിലെടുത്താണ് ഈ സംവിധാനം നടപ്പാക്കിയത്. മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ഔദ്യോഗിക രേഖകൾ, മെഡിക്കൽ റിപ്പോർട്ടുകൾ എന്നിവയാണ് അവരവരുടെ താമസസ്ഥലങ്ങളിൽ ഇതുവഴി എത്തിക്കുന്നത്. അതേസമയം, സെപ്റ്റംബർ 26 മുതലുള്ള പുതിയ ഡെലിവറി സേവനങ്ങൾക്ക് ഡെലിവറി ചാർജായി 30 റിയാൽ ഈടാക്കും. മരുന്നിെൻറയും മറ്റു മെഡിക്കൽ വസ്തുക്കളുടെയും നിരക്കിന് പുറമെയാണിത്. മരുന്നുകൾ, മെഡിക്കൽ റിപ്പോർട്ട്, ജനന സർട്ടിഫിക്കറ്റുകൾ, പോഷകസംബന്ധമായ മെഡിക്കൽ ഉൽപന്നങ്ങൾ, മെഡിക്കൽ ലൈസൻസിങ് രേഖകൾ തുടങ്ങിയവയെല്ലാം ഉപഭോക്താക്കളുടെയും രോഗികളുടെയും ആവശ്യപ്രകാരം വീടുകളിൽ സുരക്ഷിതമായി ഈ പദ്ധതിയിലൂടെ എത്തിക്കും.
അതേസമയം, കാലാവധിയുള്ള ഹെൽത്ത് കാർഡുള്ളവർക്ക് മാത്രമായിരിക്കും ഹോം ഡെലിവറി സേവനം ലഭ്യമാകുകയെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഈ വർഷം ഏപ്രിൽ മുതലാണ് രോഗികൾക്കാവശ്യമായ മരുന്നുകളും മറ്റും വീടുകളിലെത്തിക്കുന്ന ഹോം ഡെലിവറി സേവനത്തിന് മെഡിക്കൽ അതോറിറ്റികളും ഖത്തർ പോസ്റ്റും തുടക്കമിട്ടത്. കോവിഡ്-19 സാഹചര്യത്തിൽ നിയന്ത്രണങ്ങളുടെ ഭാഗമായി രോഗികളുടെ സുരക്ഷ ഉറപ്പാക്കുകയാണ് അധികൃതരുടെ ലക്ഷ്യം. പൂർണമായും സൗജന്യ നിരക്കിലായിരുന്നു ഇതുവരെ ഡെലിവറി സേവനം. എന്നാൽ, പുതിയ അപേക്ഷകളിൽ ഇന്നുമുതൽ 30 റിയാൽ ഡെലിവറി ചാർജ് നൽകേണ്ടിവരും. ഡെബിറ്റ് കാർഡ്, െക്രഡിറ്റ് കാർഡ് മുഖേനയുള്ള പണമിടപാടുകൾ മാത്രമേ അനുവദിക്കൂ. കറൻസി വഴിയുള്ള ഇടപാടുകൾ സ്വീകരിക്കില്ല.
ഇതുവരെ എത്തിച്ചത് 7,50,000 മരുന്നുകൾ; 16000 നമ്പറിൽ ഓർഡർ നൽകാം
ഏപ്രിൽ മുതൽ ഇതുവരെയായി 7,50,000 മരുന്നുകളാണ് ഹോം ഡെലിവറി സേവനത്തിലൂടെ രോഗികളിലേക്ക് എത്തിച്ചത്. 2,30,000 ഹമദ് മെഡിക്കൽ കോർപറേഷൻ രോഗികളും 70,000 പി.എച്ച്.സി.സി രോഗികളും ഹോം ഡെലിവറി സേവനത്തിൻറ ഗുണഭോക്താക്കളായിട്ടുണ്ട്. എച്ച്.എം.സിയിൽ രജിസ്റ്റർ ചെയ്ത രോഗികൾക്ക് 16000 നമ്പറിൽ വിളിച്ച് മരുന്നുകൾക്ക് ഓർഡർ നൽകാനാകും. പൊതു അന്വേഷണങ്ങൾക്ക് നസ്മഅക് കേന്ദ്രത്തെ 16060 എന്ന നമ്പറിലും പി.എച്ച്.സി.സിയിൽ രജിസ്റ്റർ ചെയ്തവർക്ക് 107 എന്ന നമ്പറിലും ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.