ദുകമിൽ മത്സ്യ സംസ്കരണ യൂനിറ്റ്: ധാരണപത്രം ഒപ്പുവെച്ചു
text_fieldsമസ്കത്ത്: ദുകം പ്രത്യേക സാമ്പത്തിക മേഖലയിൽ സംസ്കരിച്ച മത്സ്യവിഭവങ്ങൾ നിർമിക്കുന്ന കമ്പനി വരുന്നു. 30 ദശലക്ഷം റിയാൽ ചെലവു വരുന്ന പദ്ധതിയുടെ ധാരണപത്രം കഴിഞ്ഞ ദിവസം ഇൻറർനാഷനൽ മറൈൻ പ്രൊഡക്ട്സ് കമ്പനിയുമായി ഒപ്പുവെച്ചു.
85,000 ചതുരശ്ര മീറ്റർ സ്ഥലത്താണ് കമ്പനി സ്ഥാപിക്കുക. ട്യൂണയും മത്തിയുമടക്കം സമുദ്ര വിഭവങ്ങളാണ് ഇവിടെ സംസ്കരിക്കുക. സ്പെഷൽ ഇക്കണോമിക് സോൺസ് ആൻഡ് ഫ്രീ സോൺസ് പൊതുഅതോറിറ്റിയുടെ ദുകം സാമ്പത്തിക മേഖലയുടെ ചുമതലയുള്ള എൻജിനീയർ യാഹ്യാ ബിൻ ഖാമിസ് അൽ സദ്ജാലിയും ഇൻറർനാഷനൽ മറൈൻ പ്രൊഡക്ട്സ് ഡയറക്ടർ ബോർഡ് ചെയർമാൻ എൻജിനീയർ നബീൽ ബിൻ സാലെം അൽ റുവൈദിയുമാണ് ധാരണപത്രം ഒപ്പുെവച്ചത്.
ദുകം തുറമുഖത്തിലെ വിവിധോദ്ദേശ്യ മത്സ്യബന്ധന തുറമുഖത്തിന് സമീപമുള്ള ഫിഷറീസ് ആൻഡ് ഫുഡ് ഇൻഡസ്ട്രീസ് സോണിലാണ് കമ്പനി നിർമിക്കുന്നത്. പ്രാരംഭഘട്ടത്തിൽ പ്രതിവർഷം 27,000 ടൺ സംസ്കരിച്ച മത്സ്യവിഭവങ്ങളാണ് ഇവിടെ ഉൽപാദിപ്പിക്കപ്പെടുക.
കമ്പനിയുടെ എല്ലാ തലങ്ങളിലുമുള്ള പ്രവർത്തനങ്ങൾക്ക് സ്വദേശികൾക്ക് പരിശീലനം നൽകുമെന്ന് ഇൻറർനാഷനൽ മറൈൻ പ്രൊഡക്ട്സ് ജനറൽ മാേനജർ അലി നാസർ അൽ റസ്ബി പറഞ്ഞു.
കമ്പനിയുടെ പ്രവർത്തനത്തിന് ആവശ്യമായ അസംസ്കൃത പദാർഥങ്ങളും അനുബന്ധ സേവനങ്ങളും നൽകാൻ സാധിക്കുന്ന ചെറുകിട-ഇടത്തരം കമ്പനികൾക്കും വേണ്ട മാർഗനിർദേശങ്ങൾ നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.