Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപൊടിക്കാറ്റ്​,...

പൊടിക്കാറ്റ്​, മിന്നൽ, മഴ

text_fields
bookmark_border
പൊടിക്കാറ്റ്​, മിന്നൽ, മഴ
cancel

ദോഹ: തിങ്കളാഴ്​ച വൈകുന്നേരം രാജ്യത്ത്​ അപ്രതീക്ഷിത കാലാവസ്ഥ മാറ്റം. ഖത്തറി​​​െൻറ ഭൂരിഭാഗം ഭാഗങ്ങളിലും ശക്​തമായ പൊടിക്കാറ്റ്​ അനുഭവപ്പെട്ടപ്പോൾ ചില ഭാഗങ്ങളിൽ കനത്ത മഴ ലഭിച്ചു. മിന്നലുമുണ്ടായിരുന്നു. ശക്​തമായ പൊടിക്കാറ്റ്​ അനുഭവപ്പെട്ടതോടെ ദൂരക്കാഴ്​ച കുറഞ്ഞു. ദൂരക്കാഴ്​ചയിൽ കുറവ്​ അനുഭവപ്പെട്ടതോടെ വാഹനങ്ങൾ സാവധാനമാണ്​ സഞ്ചരിച്ചത്​. റോഡിൽ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. പൊടിക്കാറ്റും മഴയും ഉണ്ടായതോടെ റോഡ്​ ഉപയോഗിക്കുന്നവരും ഡ്രൈവർമാരും ജാഗ്രത പാലിക്കണമെന്ന നിർദേശങ്ങൾ അധികൃതർ സാമൂഹിക മാധ്യമങ്ങളിലൂടെ പുറപ്പെടുവിച്ചു.

ദോഹയു​െട വടക്കൻ ഭാഗങ്ങളിലാണ്​ കനത്ത മഴ​യുണ്ടായത്​. ഉം അൽ അംദ്​ മുതൽ ശമാൽ വരെ ​പ്രദേശങ്ങളിൽ ശക്​തമായ മഴയാണുണ്ടായത്​. ഇതോടെ ദൂരക്കാഴ്​ച പൂർണമായും ഇല്ലാതായി. മഴക്കൊപ്പം തന്നെ കനത്ത പൊടിയും അന്തരീക്ഷത്തിൽ നിറഞ്ഞു. ദോഹ അടക്കം ചില ഭാഗങ്ങളിൽ ശക്​തമായ പൊടിക്കാറ്റ്​ അനുഭവപ്പെട്ടതായി ഖത്തർ മീറ്ററോളജി ഡിപ്പാർട്ട്​മ​​െൻറ്​ വ്യക്​തമാക്കി. മദീന ഖലീഫയിൽ ശക്​തമായ പൊടിക്കാറ്റ്​ അനുഭവപ്പെട്ടിട്ടുണ്ട്​. അതേസമയം, രാജ്യത്തി​​​െൻറ ചില ഭാഗങ്ങളിൽ മേഘങ്ങൾ രൂപപ്പെട്ടിട്ടുണ്ട്​. അടുത്ത ദിവസങ്ങളിൽ മഴയുണ്ടാകാനും സാധ്യതയുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsdustmalayalam news
News Summary - dust-qatar-gulf news
Next Story