ഇ. അഹമ്മദ് ന്യൂനപക്ഷങ്ങൾക്ക് തണലായ വടവൃക്ഷം -പാറക്കൽ അബ്ദുല്ല
text_fieldsദോഹ: ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്ക് തണലായ വടവൃക്ഷമായിരുന്നു ഇ. അഹമ്മദ് എന്ന് കോഴിക്കോട് ജില്ല മുസ്‍ലിം ലീഗ് ട്രഷററും മുൻ എം.എൽ.എയുമായ പാറക്കൽ അബ്ദുല്ല അഭിപ്രായപ്പെട്ടു.
ഖത്തർ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി ഓൺലൈനിൽ സംഘടിപ്പിച്ച ഇ. അഹമ്മദ്, പി. ശാദുലി, മനത്താംബ്ര കുഞ്ഞമ്മദ് എന്നിവരുടെ അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക നേതാക്കളുമായും ഇന്ത്യയിലെ മുഴുവൻ സംസ്ഥാനത്തെയും ഭരണാധികാരികളുമായും നേരിട്ടുള്ള ബന്ധം വഴി മുസ്‍ലിം ലീഗിന്‍റെ യശസ്സ് വാനോളം ഉയർത്താൻ അദ്ദേഹത്തിന് സാധിച്ചു -പാറക്കൽ പറഞ്ഞു.
ഓൺലൈനിൽ ചേർന്ന യോഗത്തിൽ ജില്ല പ്രസിഡന്റ് ബഷീർ ഖാൻ കൊടുവള്ളി അധ്യക്ഷത വഹിച്ചു.
വിദേശകാര്യ സഹമന്ത്രി എന്ന നിലയിൽ ഇന്ത്യയിലെ ജനങ്ങളുടെ ശബ്ദമായി ലോകത്ത് നിറഞ്ഞുനിന്ന നേതാവായിരുന്നു ഇ. അഹമ്മദ് എന്ന് കെ.എം.സി.സി സംസ്ഥാന പ്രസിഡന്‍റ് എസ്.എ.എം ബഷീർ പറഞ്ഞു.
സമുദായം ഏറ്റവും പ്രയാസം നിറഞ്ഞ കാലഘട്ടത്തിലൂടെ പോകുമ്പോൾ പി. ശാദുലിയുടെ നാവും തൂലികയും സമുദായത്തിന് സംരക്ഷണമാകേണ്ട ഘട്ടത്തിലാണ് അദ്ദേഹത്തിന്‍റെ ആകസ്മിക വേർപാടെന്ന് എൻ. അഹമ്മദ് മാസ്റ്റർ പറഞ്ഞു. സംസ്ഥാന ജന. സെക്രട്ടറി അസീസ് നരിക്കുനി, വൈസ് പ്രസിഡന്‍റ് ഒ.എ. ഖരീം, പി.വി.എ. നാസർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.പി. ഹാരിസ്, ഫൈസൽ അരോമ, അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ തായമ്പത്ത് കുഞ്ഞാലി, മുൻ ജില്ല പ്രസിഡന്റ് അൻവർ ബാബു വടകര, മുൻ ജന. സെക്രട്ടറി ജാഫർ തയ്യിൽ എന്നിവർ സംബന്ധിച്ചു.
ജില്ല വൈസ് പ്രസിഡന്റുമാരായ ഇ.കെ. മുഹമ്മദലി, എൻ.പി. അബ്ദുറഹിമാൻ, മുഹമ്മദലി കെ.കെ.വി, ഷരീഫ് മാമ്പയിൽ, മുജീബ് കൊയിശ്ശേരി, സെക്രട്ടറി ഫൈസൽ മാസ്റ്റർ എന്നിവർ പങ്കെടുത്തു.
മുഹമ്മദ് ബിൻ ഇല്യാസ് ഖിറാഅത്ത് നടത്തി. ജന. സെക്രട്ടറി എം.പി ഇല്യാസ് മാസ്റ്റർ സ്വാഗതവും ട്രഷറർ പി.എ. തലായി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.